ബാക്കിയെല്ലാവരും വീട്ടിലേക്ക് പോയപ്പോൾ ഞാനൊന്ന് വണ്ടി തിരിച്ചു വിട്ടു. ജ്വല്ലറിയിലേക്ക്… അവിടെ നിന്നും ഒരു ചെയിൻ വാങ്ങി കയ്യിൽ കരുതി…
ഉച്ചയൂണിന് മാമമാരും മൂത്താപ്പമാരും എളാപ്പമാരും എന്ന് വേണ്ട ഒട്ടുമിക്ക കാരണവർമാരെല്ലാം സന്നിദ്ധരായിരുന്നു. എല്ലാവരും സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. ചിലരൊക്കെ ഇങ്ങനെ ഒരു കല്യാണത്തിന് തലവെച്ച് കൊടുത്തതിന് ആവലാതി അറിയിച്ചു. ആവലാതികൾ എല്ലാം ആ ടേബിളിന് ചുറ്റും ഇരുന്ന് പറഞ്ഞ് തീർത്താണ് എല്ലാവരും എണീറ്റത്.
ഭക്ഷണശേഷം ഓരോരുത്തരായി തറവാട്ടിലേക്ക് തിരിച്ചുപോന്നു. കുറച്ചു കൂടി സമയം ഉണ്ട്. അസർ നിസ്കാരത്തിന് ശേഷമാണ് നിക്കാഹ്.
തറവാട്ടിൽ എത്തിയപ്പോൾ അവിടെ കുറച്ചു ചെങ്ങായിമാരും സെറ്റും ഒക്കെ എത്തിയിട്ടുണ്ട്. ഉമ്മാന്റെ വീട്ടിൽ വരുമ്പോൾ ഉള്ള കമ്പനിക്കാരാണ് കുറച്ചെണ്ണം… ബാക്കി മ്മളെ മലപ്പുറത്ത്ന്ന് ള്ള ടീംസ്.
കുറച്ചുനേരം അവരോട് സൊറ പറഞ്ഞിരുന്നു.. പിന്നെ അവരെ ചൊറിച്ചിലും തേപ്പുമൊക്കെ ആയിരുന്നു കുറച്ചുനേരം…. നിന്ന് കൊടുക്ക അല്ലാതെ വേറെ രക്ഷ ഇല്ലാലോ…
ഒന്നൂടെ ഒരു കുളി കൂടെ പാസാക്കി. കുളിച്ച് ഇറങ്ങിയാൽ മാറ്റിക്കാൻ വേണ്ടി ചങ്ങായിമാര് എല്ലാവരും സെറ്റായി നിൽക്കാണ്. വെള്ള മുണ്ടും വെള്ള ഷർട്ടുമാണ് വേഷം. മുണ്ട് ടേബിളിന് മുകളിൽ മടക്കി വെച്ചിട്ടുണ്ട്. ഷർട്ട് ഹാങ്ങറിൽ തൂക്കി ഇട്ടിട്ടുണ്ട്. ഇസ്തിരി ഒക്കെ ഇട്ടിട്ടുണ്ട്. അടിവസ്ത്രങ്ങളും എടുത്ത് വെച്ചിട്ടുണ്ട്. എല്ലാം പെണ്ണിന്റെ പണിയാകും….
എല്ലാവരും കൂടി മാറ്റിച്ച് എന്നെയും കൊണ്ട് താഴോട്ട് ഇറങ്ങി. കറുപ്പ് കരയുള്ള വെള്ളമുണ്ടും വെള്ള ഫുൾ കൈ ഷർട്ടും.. ഷർട്ടിന്റെ കൈ മടക്കി വെച്ചിട്ടുണ്ട്.
താഴെ എത്തിയപ്പോൾ ഉമ്മയും അമ്മാവന്മാരും കണ്ണ് തള്ളി നിൽപുണ്ട്. ബാക്കി ഉള്ളവരുടെ അവസ്ഥയും മറിച്ചല്ല. ഓരോരോ കമന്റുകൾ തലങ്ങും വിലങ്ങും വന്നു.
” താടി ഒക്കെ വടിച്ചപ്പോൾ ചെക്കൻ ചുള്ളനായിട്ടോ??”
” എല്ലെങ്കിൽ ന്റെ കുട്ടിക്ക് എന്താ കുറവ്.. ഓൻ മൊഞ്ചനല്ലേ??”
അത് ഉമ്മാന്റെ വകയായിരുന്നു.
“എന്തായാലും ഇവനെ ഇങ്ങനെ ഒരുക്കി എടുത്ത ആൾക്ക് കാര്യമായി എന്തെങ്കിലും തന്നെ കൊടുക്കണം”
“സെബിത ആണ് ഇവനെ ഇക്കോലത്തിൽ ആക്കി എടുത്തത്… അതിനുള്ളത് അവൾ ഇന്നലെ തന്നെ ചോദിച്ച് വാങ്ങിക്കുകയും ചെയ്തിട്ടുണ്ട്..”
ഞാൻ ഇത്താനെ നോക്കിയപ്പോൾ അഭിമാനവും അതോടൊപ്പം തെല്ലൊരു ജാള്യതയുമുണ്ട് ഓളെ മുഖത്ത്.
” അള്ളോ… ഞാൻ ഒരു ഷെയ്ക്കേ വാങ്ങിപ്പിച്ചിട്ടുള്ളേ…”
ഇത്താന്റെ നിഷ്കളങ്കമായി മറുപടി കേട്ട് അവിടെയാകെ ചിരി പടർന്നു.
എല്ലാവരും പള്ളിയിലേക്ക് ഇറങ്ങാൻ റെഡിയായി ഇരിക്കാണ്. എല്ലാവരും ഓരോരോ വഴികളിലേക്ക് തിരിഞ്ഞപ്പോൾ തക്കം നോക്കി പെണ്ണ് എന്റെ അടുക്കൽ വന്നിട്ട്
” ഇത്താടെ മുത്തേ….”
“എന്താടീ കുറുമ്പീ..”
“നിനക്ക് ഇന്ന് ഒരു സർപ്രൈസ് ഉണ്ട് മോനേ..”
“സർപ്രൈസോ??? സർപ്രൈസൊക്കെ ഇന്നലെ തന്നില്ലേ? ഇനി എന്ത് സർപ്രൈസ്?? സമ്മാനം വല്ലതുമാണോ???”
” സമ്മാനവും കുമ്മാനവും ഒന്നുമല്ല… വേണമെങ്കിൽ സമ്മാനമായി ഒക്കെ
Ithinte bakki evide
Complete it bro…pls
ഇതൊന്നും ഫുൾ ആകാതെ പോയാൽ നീ ഒന്നും ഒരു കാലത്തും ഗതി പിടിക്കില്ല
ഒന്ന് കംപ്ലീറ്റ് ചെയ്യൂ ബ്രോ