സുറുമയെഴുതിയ മിഴികൾ 2 [സ്പൾബർ] 324

സാജിത ചിരിയോടെ പറഞ്ഞു.

“അത്.. സലീനയെ പറ്റി ഒരു കാര്യം ചോദിക്കാനാ…”

“അവളെ പറ്റി നിനക്കെല്ലാം അറിയുന്നതല്ലേ… ഇനി ഞാനെന്ത് പറയാനാ… ?”

അബ്ദുവിന്റെ അസുഖവും സാജിതക്ക് മനസിലായി..

“അതല്ലെടീ… നീ അവളോടൊരു കാര്യം പറയണം…”

“ എന്ത്… ?”..

സാജിത സംശയത്തോടെ ചോദിച്ചു..

“അത്… കുറച്ച് കഴിഞ്ഞാ അവളുടെ ഉപ്പ നാട്ടിൽ വരും… അവളെന്തായാലും ഇനി അവന്റെ കൂടെ ജീവിക്കില്ലെന്നാ പറഞ്ഞേ… ഞാനൊരു കൂലിപ്പണിക്കാരനാ… ഗൾഫ് കാരന്റെ പത്രാസൊന്നും ഉണ്ടാവില്ല… സലീനയെ കല്യാണം കഴിക്കാൻ എനിക്ക് ആഗ്രഹമുണ്ട്… വലിയ ആഡംബരമൊന്നുമില്ലെങ്കിലും അവൾക്ക് സങ്കടപ്പെടേണ്ടിവരില്ല.. സമാധാനത്തോടെ ജീവിക്കാം.. നീ അവളോടൊന്ന് ചോദിക്കോ… ?. ഞാനവളെ കെട്ടിക്കോട്ടേന്ന്…”

സാജിത ശരിക്കും അന്തം വിട്ടു.. ഇതെങ്ങിനെ രണ്ടാളും ഒരുപോലെ
ചിന്തിച്ചു…
ഇതാണ് മനപ്പൊരുത്തം.. ഇവരൊന്നായാൽ ഇവരുടെ ജീവിതം സ്വർഗതുല്യമായിരിക്കും..

“എടാ അബ്ദൂ… ശരിക്കാലോചിച്ചിട്ടാണല്ലോ അല്ലേ… അവള് രണ്ടാം കെട്ടാ… നിന്നേക്കാൾ ഒരു വയസിന് മാത്രം ഇളയതും… പിന്നീട് ഒരു പ്രശ്നമുണ്ടാവരുത്…”

“ഇല്ല… ഒരു പ്രശ്നവുണ്ടാവില്ല… ശരിക്ക് ആലോചിച്ചിട്ട് തന്നെയാ… ഇന്നല്ല… ഒരു പാട് നാളായി ഈ ആലോചന തുടങ്ങിയിട്ട്…”

സാജിതക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.. ഇവരാണ് ഒരുമിക്കേണ്ടത്..

.“ അബ്ദൂ… ഞാൻ പറഞ്ഞാ ചിലപ്പോ നീ വിശ്വസിക്കില്ല… ഞാനും സലീനയും ഇത് വരെയും ഈ കാര്യം പറഞ്ഞോണ്ടിരുന്നതാ… നീ പറഞ്ഞതൊക്കെ അവളും എന്നോട് പറഞ്ഞു.. അവൾക്കും ഇഷ്ടമാടാ… നിങ്ങളാടാ ഒരുമിച്ച് ജീവിക്കേണ്ടത്..
തൊട്ടടുത്ത മുറിയിൽ അവളില്ലേ..ഇനിയെല്ലാം നേരിട്ടങ്ങ് സംസാരിച്ചാ മതി… നിങ്ങളുടെ പ്രേമം കൊണ്ട് എന്റെ ഉറക്കാ പോയത്.. മതി.. നീ ഫോൺ വെച്ച് പോയേ…”

The Author

Spulber

18 Comments

Add a Comment
  1. Super. സലീനയും അബ്‌ദുവും തകർക്കട്ടെ. നല്ല കട്ട ചങ്ക് ആയി സാജിതയും ഉണ്ടല്ലോ. കല്യാണത്തിന് മുൻപ് ചെക്കനും പെണ്ണിനും പരാഗണം നടത്താൻ തോന്നിയാൽ സജിത ഒരു ഇടനിലക്കാരി ആയിനിന്ന് നടത്തി കൊടുക്കണം

  2. Kambi katha vaYch kannu niranjallo ponnu saho

    Teaching 🫂🫂💖

    1. കുറെ ആയല്ലോ കണ്ടിട്ട് benzy

  3. കുഞ്ഞാവ

    സ്പൾബർ . കഥ അടിപൊളിയായി വരുന്നു . എന്നാലും കഴിഞ്ഞ കഥ ഒന്നു കൂടി പുതിക്കി പണിത്തൂടെ ബെറ്റിയുടെ കഥ . ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു.. സഹോ..

  4. അടിപ്പൊളി ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  5. ലോഹിതൻ

    നിങ്ങൾ നന്ദൂസിനെ കുറിച്ചു പറഞ്ഞത് നൂറ് ശതമാനവും ശരിയാണ് ബ്രോ.. എനിക്കും നല്ല പിന്തുണ തന്നിരുന്നു.. 👍👍👍

    1. നന്ദുസ്

      ന്റെ ലോഹി സഹോ.. സന്തോഷം.. ❤️❤️❤️
      തിതെവിടാണ്.. കാണാനേ ല്ലല്ലോ.. ❤️❤️❤️

  6. സൂപ്പർ ബ്രോ സൂപ്പർ… ❤️👍👍👍

    1. നന്ദുസ്

      സൈനു സഹോ നമസ്കാരം 🙏🙏

  7. നന്ദുസ്

    സഹോ.. സ്പൾബു… സന്തോഷം…❤️❤️
    സ്നേഹം ❤️❤️❤️
    ഞാനാരുടേം മുന്നിൽ പേരെടുക്കണോ ആളാവാനോ അല്ല.. കമന്റ്‌ ഇടുന്നത്… ഞാൻ നേരത്തെ പറഞ്ഞല്ലോ…താങ്കളുടെ കഷ്ടപ്പാട് അത് കഥയായിട്ടു പുറത്തുവരുമ്പോൾ അത് ഇഷ്ടപ്പെട്ടു ഒന്ന് സപ്പോർട്ചെ യ്തു അത്രേള്ളൂ… ❤️❤️❤️
    ന്തായാലും അബ്ദുന്റേം സലിനെടേം ഇഷ്ടങ്ങൾ പരസ്പരം അറിഞ്ഞു.. സാജിത പറഞ്ഞപോലെ പരസ്പരം മനഃപൊരുത്തമുള്ളവർ വേണം ഒന്നിക്കാൻ…
    കാത്തിരിക്കുന്നു സഹോ സുറുമയെഴുതിയ മിഴികളുടെ അവളുടെ പ്രാണനോടൊപ്പം പ്രേമസല്ലാപങ്ങളിൽ ആറാടുന്നത് കാണാൻ.. ❤️❤️❤️
    സ്വന്തം നന്ദുസ് ❤️❤️❤️❤️

    1. നന്ദുസ്

      സ്പൾബു സഹോടെ എഴുത്ത്…
      അസ്സാധ്യ എഴുത്താണ്… അവർണ്ണനിയം…
      പ്രണയത്തിൽ ചാലിച്ച സുറുമയെഴുതിയ മിഴികളുടെ രാജാവ് സ്പൾബർ…. ❤️❤️❤️

  8. പൊന്ന് ആശാനേ എന്താ ഒരു അവതരണം കുറച്ചു കൂടി പേജ് കൂട്ടി എഴുതിയാൽ nannayirunnu❤️

  9. ❤️❤️❤️സൂപ്പർ

  10. സ്നേഹം, പ്രേമം, കാമം.
    കൊള്ളാം, എല്ലാം ചേരും പടി ചേർത്തിരിക്കുന്നു.
    സൂപ്പർ.

  11. 🤗🫰🏻💃🏻

  12. ഹോ, സഹിക്കാൻ പറ്റുന്നില്ല – ഗംഭീരവും ഹൃദയഹാരിയുമായ അവതരണം. കഥാപാത്രങ്ങൾ നമ്മൾ തന്നെയല്ലേ അല്ലെങ്കിൽ നമ്മുടെ അയൽവക്കത്തുള്ളതല്ലേ എന്ന് തോന്നുന്നു, അത്രയും ജീവസ്സുറ്റ സാധാരണക്കാരുടെ ജീവിതത്തിലെ ഒരേട് തന്മയത്വത്തോടെ അവതരിപ്പിച്ചു. അബുവിന്റേയും സലീനയുടേയും സാജിതയുടേയും പരസ്പര സ്നേഹം എടുത്തു പറയേണ്ടതാണ്. കഥാകൃത്തിന് അഭിനന്ദനങ്ങൾ.

    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  13. ആശാനേ തകർത്തു 😘 page കൂട്ടിയെഴുതുവോ, ഒരു ദിവസം ഒരു പാർട്ട്‌ എന്ന രീതിയിൽ, ❤️

    1. ഉറങ്ങി പോയ ഈ സൈറ്റ് ഉണർത്തി കൊണ്ട് വന്നവർ ആണ് നിങ്ങളും ലോഹിതനും…നിങ്ങളെ നോക്കി ഒരു വലിയ സമൂഹം തന്നെ കാതിരുപ്പുണ്ട്..പേജുകളുടെ കാര്യത്തിൽ ഒന്ന് ഉഷാർ വച്ചോളൂ..അധികം വൈകല്ലേ…പിന്നെ സലീനയുടെ ഉമ്മയെ വെറുതെ ഇരുതല്ലേ..ഇരുതില്ല എന്നറിയാം എന്നാലും ഒരു സമാധാനത്തിന് വേണ്ടി പറഞ്ഞു എന്ന മാത്രം..

Leave a Reply

Your email address will not be published. Required fields are marked *