ഹോസ്പിറ്റലിൽ ന്റെ ഗേറ്റ് കടന്നു ഹോസ്പിറ്റലിൽ നു ഉള്ളിലേക്ക് കടക്കുന്ന വഴിയിൽ വണ്ടി നിർത്തി വേഗം തന്നെ ഇറങ്ങി ഒരു വീൽചെയർ ഒപ്പിച്ചു വന്നു ഞാൻ…
ഞാൻ വീൽ ചെയർ കൊണ്ട് വരുന്ന ഗ്യാപ്പിൽ വണ്ടിയിൽ നിന്നു അലോഷി ദീപ്തിയെ ഇറക്കി ഒപ്പം അമ്മാവനും അമ്മായിയും എന്റെ അമ്മയും സഹായിച്ചു…
ശെരിക്കും ദീപ്തി അബോധാ അവസ്ഥയിൽ ആയിരുന്നു ഒരു മാതിരി കുഴഞ്ഞു ആയിരുന്നു അവൾ ഇരുന്നത്…
അവളെ അവർ ഉള്ളിൽ കൊണ്ടു പോകുന്ന ഇടയിൽ ഞാൻ വണ്ടി ഹോസ്പിറ്റലിൽ ന്റെ താഴെതെ കാർ പാർക്കിങ്ങിൽ കയറ്റി, എന്റെ മനസ്സിൽ ഒരു കുറ്റ ബോധം നിഴലടിച്ചു.. ഞാൻ ആ പറഞ്ഞത് കാരണം ആണോ എന്റെ മുറപ്പെണ് ആയ ദീപ്തിക്കു ഈ അവസ്ഥ, അവൾ എന്താണ് ചെയ്തത്, വിഷം കഴിച്ചോ?? ഇതൊക്കെ എന്റെ മനസ്സിൽ മിന്നി മാഞ്ഞു…
എനിക്ക് ഉള്ളിൽ പോകാൻ ഒരു മടി, അവളെയും പറയാൻ പറ്റില്ല, ഒരു തെമ്മാടിയുടെ കൈയിൽ നിന്നു രക്ഷപെട്ടു ഭൂലോക തെമ്മാടിയുടെ കൈയിൽ അകപ്പെട്ട നിരാശ അവളിലും ഉണ്ടാകില്ലേ…
എന്നെ പോലെ ചതിയനിൽ നിന്നു ഉണ്ടായ അനുഭവം വീണ്ടും ഉണ്ടാകാതെ ഇരിക്കാൻ അല്ലെ അവൾ നോക്കുക ഉള്ളു, ഇപ്പോൾ അവൾ കല്യണം കഴിച്ചവൻ എന്നെ പോലെ ആഭാസൻ ആണെന്നു അറിഞ്ഞപ്പോൾ അവൾക്കു ചങ്ക് പൊട്ടി കാണും…. അങ്ങനെ കടും കൈ ചെയ്തതു തന്നെ ആയിരിക്കും… എന്നിരുന്നാലും ഞാൻ അധികം ഒന്നും പറഞ്ഞില്ലാലോ.. അലോഷിയുടെ പെർഫോമൻസിൽ അവർ തമ്മിൽ പൊട്ടി തെറി ഉണ്ടായിട്ടും ഇല്ല എന്നാണ് ഒരു ഇത്…
രണ്ടും കല്പിച്ചു അങ്ങോട്ട് പോയാലോ, അല്ലേൽ വേണ്ട വണ്ടിയിൽ ഇരിക്കാം അതാ നല്ലത്..
അതിനു ഇടയിൽ ഗായത്രി ചേച്ചിയെ ഒന്ന് വിളിച്ചു കാര്യങ്ങൾ പറഞ്ഞല്ലോ എന്ന് കരുതി.. കാരണം നേരെത്തെ എന്താണ് കാര്യം എന്ന് പറയാതെ അല്ലെ വന്നത്..
ചേച്ചി നല്ല ദേഷ്യത്തിലും ആയിരുന്നു… ചിലപ്പോൾ കാര്യങ്ങൾ അറിഞ്ഞാൽ ചേച്ചി ഒന്ന് തണുത്താലോ..
ഞാൻ ഫോൺ എടുത്തു, ചേച്ചിടെ നമ്പറിൽ ഒന്ന് കുത്തി…
എന്താ കഥ താമസിക്കുന്നത്???
എഴുതിൽ ആണ് ബ്രോ…
മറ്റെന്നാൾ ഉണ്ടാകും കഥ
Bro waiting