സൂസന്റെ യാത്രകൾ 14 [രാജി] 292

കഴിച്ചുകൂട്ടി. അധികം കസ്റ്റമേഴ്‌സ് ഉണ്ടായിരുന്നില്ല ഈ ദിവസങ്ങളിൽ. മൂന്നാം നാൾ ഉച്ചകഴിഞ്ഞ് മാഡത്തിന്റെ ഒരു കാൾ. കെട്ടിയവന്റെ മുട്ടിന് വേദന. നീണ്ട ഡ്രൈവ് ചെയ്തതിന്റെ ആഫ്റ്റർ എഫക്ട്. ഒന്ന് മസ്സാജ് ചെയ്യണം. ഞാൻ ഓക്കേ പറഞ്ഞു.

ഈ പ്രാവശ്യം എന്നെ കൊണ്ടുപോകാൻ മറ്റൊരു ഡ്രൈവർ – പാക്കിസ്ഥാനി – ആയിരുന്നു വന്നത്. ബെൻസിൽ വന്നിറങ്ങിയ മൂപ്പർ ഒരു വിലകൂടിയ കസ്റ്റമർ ആയിരിക്കുമെന്ന് സാബി വിചാരിച്ചെങ്കിലും അതിന് അൽപ്പായുസ്സേ ഉണ്ടായുള്ളൂ. അകത്തേക്ക് കയറിയ അയാൾ ആഗമനോദ്ദേശ്യം വെളിപ്പെടുത്തിയതോടെ ഫിലിപ്പിനോയ്ക്ക് കുരുപൊട്ടി. സാബിറക്ക് നേരിയ അസൂയ ഉണ്ടോ എന്ന് ശങ്കിച്ചു ഞാൻ.

ഡ്രൈവറെ അവിടെ ഇരുത്തി, കുറച്ച് ധാന്വന്തരം തൈലവും അൽപ്പം ഒലിവ് എണ്ണയും ജൊജോബ ഓയിലും മണത്തിനായി ഒരുതുള്ളി ഊദും ചേർത്തപ്പോൾ, സംഗതി സ്വയമ്പൻ കുഴമ്പായി !! കക്ഷിക്ക് നീർക്കെട്ടോ അല്ലെങ്കിൽ മസ്സിൽ വേദനയോ ആവാം. രണ്ടായാലും കുറച്ചുനേരത്തെ മസ്സാജും പിന്നെ  ഒരു ചൂടുപിടിക്കലും ആയാൽ കിളവൻ ഉഷാറാകും എന്ന് മനസ്സിൽ ഉറപ്പിച്ചു.

ധരിച്ചിരുന്ന ചുരിദാർ വലിച്ച് ശരിയാക്കി മുഖത്ത് അൽപ്പം മെയ്ക്കപ്പിട്ട് ഒന്ന് ഒരുങ്ങിയിട്ട് മുതലാളിയുടെ വീട്ടിലേക്ക് തിരിച്ചു. ബെൻസ് കാറുകൾ കണ്ടിട്ടുണ്ടെങ്കിലും കയറുന്നത് ആദ്യം. ഒഴുകുന്ന ചെറു വീട് എന്ന് തോന്നിച്ചു, ആ വാഹനം. ഒട്ടും കുലുക്കം അനുഭവിക്കാതെ സുഖകരമായ യാത്ര. ശരിക്കും ത്രസിപ്പിക്കുന്ന ഒഴുകൽ….
വൈകാതെ മുതലാളിയുടെ വീട്ടിൽ എത്തി. പതിവിനു വിപരീതമായി മുതലാളിച്ചി എന്നെ ഹഗ്ഗ് ചെയ്തു.. മുതലാളി സ്നേഹം ഒരു ഷെയ്ക്ക് ഹാൻഡിൽ ഒതുക്കി. അവർ നൽകിയ തണുത്ത ജ്യൂസ്‌ കഴിച്ച് ജോലി ആരംഭിച്ചു.

The Author

Leave a Reply

Your email address will not be published. Required fields are marked *