രാവിലെ എണീക്കുമ്പോൾ സുശീല മാമി കാണാതെ അവൻ നിക്കർ പോയി
വെള്ളത്തിൽ ഇട്ടു വെക്കും.
അത് കഴുകി തരുന്നത് മായ ചേച്ചിയാണ്. മൈ ചേച്ചി വീട്ടിലെ എല്ലാ പണി ചെയ്താലും സുശീല മാമി എന്തെങ്കിലുമൊക്കെ തെറ്റുകൾ കണ്ടുപിടിച്ച മായ ചേച്ചിയെയും ഇടയ്ക്കിടെ ശകാരിരിക്കുമായിരുന്നു.
അനു അത് നോക്കിയെങ്ങാനും നിന്നാൽ അവനെയും അവിടെനിന്ന് ശകാരിച്ചോടിക്കും.
വീണ്ടും ദിവസങ്ങൾ അങ്ങനെ കടന്നുപോയി.
ഒരു ദിവസം രാവിലെ ചായയുമായി അവന്റെ അടുത്ത് എത്തിയത് മായ ചേച്ചിയായിരുന്നു.
അവൻ അത്ഭുതം തോന്നി. മായ ചേച്ചിക്ക് ഇത്രയും ധൈര്യമോ.
സുശീല മാമി കണ്ടാൽ അവൾക്കായിരിക്കും ഇനി ശകാരം.
: മായ ചേച്ചി എങ്ങനെ ഇവിടെ വന്നു സുശീല മാമി കണ്ടാൽ കുഴപ്പമാകില്ലേ.
മായ: അപ്പോൾ നീ ഒന്നും അറിഞ്ഞില്ല അല്ലേ. ഏട്ടത്തിയും ഏട്ടനും കൂടി ആശുപത്രിയിൽ പോയിരിക്കുകയാണ്.
: ങ്ങേ..എന്ത് പറ്റി മാമിക്ക്.
: അവര് രാവിലെ ഒന്ന് ശർദ്ദിച്ചു.
ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ഒന്ന് രണ്ട് ദിവസം കഴിഞ്ഞേ വരൂ.
: എന്നിട്ട് എന്നോട് ഒന്നും പറയാതെ പോയതെന്തേ.
: നിന്നോട് കാര്യങ്ങൾ ഒന്നും പറയണ്ട എന്ന് ഏടത്തി പറഞ്ഞിരുന്നു.
നീ പേടിക്കണ്ട കുഞ്ഞേ, നിന്റെ കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കൊള്ളാം. എന്റെ കാര്യങ്ങളൊക്കെ നോക്കാൻ എന്നെ ഏൽപ്പിച്ചിട്ടാണ് അവർ പോയത്.
അനുവിനെ ശ്വാസം ഒന്ന് നേരെ വീണത് അപ്പോഴാണ്.
അവന്റെ മനസ്സിൽ നിന്നും വലിയൊരു ഭാരം ഇറങ്ങിപ്പോയത് പോലെ.
അവനൊന്ന് നെടുവീർപ്പിട്ടു.
ചായ കുടിച്ചിട്ട് അവൻ നേരെ ബാത്ത് റൂമിലേക്ക് പോയി.
