എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ.
അവൻ അവളെ രൂക്ഷമായൊന്ന് നോക്കി.
: നീ എന്നോട് ഇങ്ങനത്തെ കാര്യങ്ങളൊക്കെ പറഞ്ഞതറിഞ്ഞാൽ സുശീല മാമി നിന്റെ ചന്തി അടിച്ചു പൊട്ടിക്കും.
: അതെങ്ങനെ അറിയും.
: ഞാൻ പറഞ്ഞു കൊടുത്താലോ.
: ചേച്ചി പറഞ്ഞു കൊടുക്കില്ലെന്ന് എനിക്കറിയാം.
: അതെന്താ.
: എനിക്ക് ചേച്ചിയെ അത്രയ്ക്ക് വിശ്വാസമാണ്.
: എനിക്ക് നിന്നെ ഇപ്പോൾ ഒട്ടും വിശ്വാസമില്ല.
: അതെന്താ എന്നെ വിശ്വാസമില്ലാത്തത്.
: എനിക്കറിയില്ല.
: ഞാൻ ഈ വീട്ടിൽ വന്നിട്ട് ദിവസങ്ങളായി. അന്നുമുതൽ ഇന്നുവരെ ഒരക്ഷരം സംസാരിക്കാനോ പറയാനോ എനിക്ക് ആരുമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ അങ്ങനെ ഒരാളെ കിട്ടിയപ്പോൾ. പോട്ടെ
സാരമില്ല. ഓരോരുത്തരുടെ ഉച്ചിയ്ക്കും ഓരോന്ന് എഴുതി വച്ചിട്ടുണ്ട്.
‘ ഇന്നാർക്ക് ഇന്നാരെന്ന് എഴുതിവച്ചല്ലോ ദൈവം കല്ലിൽ’ എന്നൊരു പാട്ടുപോലുമുണ്ടല്ലോ.
: ദൈവത്തിനെ എന്തിനാ ഇതിനിടയ്ക്ക് പിടിച്ചിടുന്നത്.
: അദ്ദേഹവും അറിഞ്ഞിരിക്കട്ടെ ഈ കാര്യങ്ങളൊക്കെ. നമുക്കൊരു ദൃക്സാക്ഷി വേണ്ടേ?
അപ്പുറത്ത് ഫോൺ ബെൽ അടിച്ചപ്പോഴാണ് അനുവും മായയും കൂടി അങ്ങോട്ട് ചെന്നത്.
മായയാണ് ഫോണെടുത്തത്.
ഫോണെടുത്ത് അവൾ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു.
പിന്നീട് ഫോൺ കട്ടാക്കിയിട്ട് അവൾ അനുവിന്റെ അടുത്തു വന്നു.
: നിനക്കൊരു സന്തോഷ വാർത്തയുണ്ട്.
അനു ആകാംക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി.
: അവർ രണ്ടു ദിവസം കഴിഞ്ഞേ ഹോസ്പിറ്റലിൽ നിന്ന് തിരികെ വരികയുള്ളൂ എന്ന്.
: അപ്പോൾ രാത്രി ഞാൻ ഇവിടെ ഒറ്റയ്ക്ക് കിടക്കണോ.
