“അകെ കിട്ടുന്ന ഒരു ദിവസം അല്ലെടി. മോളേന്തിയ?” അവളുടെ കൈയിൽ നിന്നും ചായ കപ്പ് മേടിച്ചു ഞാൻ ചോദിച്ചു.
“അവള് റൂമിൽ എവിടേലും കാണും”. മറുപടിയും പറഞ്ഞു ശ്രീമതി അടുക്കളയിലേക്കു തന്നെ പോയി. ചിലപ്പോൾ എനിക്ക് തോന്നാറുണ്ട് അവളുടെ ലോകം പലപ്പോഴും അടുക്കളയാണ്. കോളേജ് ലെക്ച്ചറർ ആണെന്ന് പറഞ്ഞിട്ടു കാര്യമില്ല. കോളേജ് വിട്ടുവന്നാൽ നല്ല ഒരു സമയം അവൾ അടുക്കളയിൽ ചിലവഴിക്കും. എന്തായാലും വൈകുന്നേരത്തെ മെഗാസീരിയൽ കണുന്നതിനേക്കാൾ നല്ലതാണു അടുക്കളയിലെ പരീക്ഷണം. ഞാൻ മെല്ലെ മോൾടെ റൂമിൽ പോയി ഒന്ന് നോക്കി. ബെഡിൽ കിടന്നു എന്തോ വായിക്കുന്നു. അതാ ഇപ്പോൾ നല്ലതു. എഴുനെറ്റുവന്നാൽ ഉടനെ അവൾ എന്‍റെ കൈയ്യിൽ നിന്നും ടീ. വീ ടെ റിമോട്ട് മേടിക്കും. പിന്നെ എനിക്ക് കിട്ടില്ല. ഞാൻ പിന്നെയും സോഫയിൽ വന്നു ടീ. വീ കണ്ടു ഇരിക്കാൻ തുടങ്ങി.
എന്ത് കാണാൻ. വെറുതെ ചാനൽ മാറ്റി മാറ്റി ഇരുന്നു. എല്ലാം പതിവുപോലെ ബോറൻ പരിപാടികൾ. ടിവിയുടെ അരികിലത്തെ ഫോട്ടോ ഫ്രെയിം ഒരല്പം പൊടി പിടിച്ചു ഇരിക്കുന്നു. ഞാൻ അതൊന്നു എടുത്തു തുടക്കാനായി കൊണ്ടുവന്നു. കഴിഞ്ഞ വർഷം ഞങ്ങടെ വിവാഹ വർഷികത്തിനും എടുത്ത ഫോട്ടോ ആണ്. അന്ന് തന്നെയാണു നന്ദുട്ടിയുടെ പിറന്നാളും. എന്റെയും ലക്ഷ്മിടെയും 23 വിവാഹവാർഷികവും, നന്ദുട്ടിയുടെ 20 പിറന്നാളും ആയിരുന്നു അന്ന്. കല്യാണത്തിന് ശേഷം കുട്ടികൾ നേരത്തെ ആകാം എന്ന തീരുമാനം രണ്ടാളും കൂടി അന്ന് എടുത്തത്. നമ്മുടെ നല്ല കാലത്തുതന്നെ അവരെ ഒരു വഴിക്കാക്കിയിട്ടു സ്വന്തം കാര്യം നോക്കാമല്ലോ. നന്ദുട്ടിയെ പ്രസവത്തോടെ കുറച്ചു കോംപ്ലിക്കേഷൻ വന്നത് കാരണം വേറെ കുട്ടികൾ വേണ്ടാന്ന് വെച്ചു. നന്ദുട്ടി ഇപ്പോൾ MSc ഫിസിക്സിന് പഠിക്കുവാ. ഞാൻ കാർഡിയോ തൊറാസിക് സർജൻ ആയതുകൊണ്ടും എന്റെ തിരക്കുകൾ നല്ലതുപോലെ അവൾക്കറിയാവുന്നതു കൊണ്ടും അവൾക്കു MBBS എന്നുകേൾകുന്നത് തന്നെ കലിയാണ്. പിന്നെ എല്ലാം അവളുടെ ഇഷ്ടത്തിന് വിട്ടു. പഠിക്കാൻ മിടുക്കിയാണ്. PhD ക്ക് U.S പൊക്കാൻ ആണു അടുത്ത പ്ലാൻ.
തുടക്കം മനോഹരം … നല്ലെഴുത്ത് ….
super
thanks
നല്ല തുടക്കം super
ബാക്കിപെട്ടെന്ന്ആയേൽ നന്നായിരിക്കും
working on it
അടുത്ത പാർട്ടിൽ മോൾക്കൊരു സ്വർണ്ണ കൊലുസ്സു അണിയിക്കാമോ
Will keep i mind….
Please post part 18