സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 10 [Binoy T] 274

നന്ദുട്ടി എന്നെ നോക്കി ഒന്ന് തലയാട്ടി എന്ന് വരുത്തി അവൾ ഹാളിലേക്ക് നടന്നകന്നു. ഞാൻ അവൾ ഹാളിൽ പ്രവേശിക്കുന്നതുവരെ അവളെ തന്നെ നോക്കി ഇരുന്നു. പോകുന്ന മാത്രയില്‍ അവൾ ഒന്ന് തിരിഞ്ഞു നടക്കുമോ എന്നായിരുന്നു എന്റെ ആകാംഷ. അത് ഉണ്ടായില്ല. ഞാൻ തിരിച്ചു റൂമിലേക്ക് തന്നെ വന്നു.എന്താണ് ഞങ്ങൾക്കിടയിൽ സംഭവിക്കുന്നത് എന്ന് ആശങ്ക എന്നെ വല്ലാതെ വേവലാതി പെടുത്തി.

നന്ദുട്ടിയെ ഒന്ന് വിളിച്ചു നോക്കിയാലോ എന്ന് ആദ്യം കരുതി. പിന്നെ കരുതി കോൺഫറൻസ് അറ്റൻഡ് ചെയ്യുകയല്ലേ ശല്യപ്പെടുത്തേണ്ട , മെസ്സേജ് അയക്കാം എന്ന്. പിന്നെ അതും വേണ്ട എന്ന് വെച്ച്. ഇടക്ക് ഇടക്ക് ഞാൻ ഫോൺ എടുത്തു നോക്കുന്നുണ്ടായിരുന്ന്. അവളുടെ മെസ്സേജ് വല്ലതും വന്നോ എന്ന് അറിയാം. ഒന്നും ഇല്ലായിരുന്നു. ഒടുവിൽ വൈകുന്നേരം വരെ ഞാൻ എങ്ങേനെയോ സമയം തള്ളി നീക്കി. ഒടുവിൽ അവളെ കൂട്ടാനായി ഞാൻ IISc യിലെ കോൺഫറൻസ് ഹാളിന്റെ കാർ പാർക്കിൽ എത്തി കത്ത് ഇരുന്നു. 5 .30 – 6 മണിയോടടുത്തു നന്ദുട്ടി കോൺഫറൻസ് ഹാളിന്റെ പുറത്തു വരുന്നത് ഞാൻ കണ്ടു. ഞാൻ കാറിനു പുറത്തു ഇറങ്ങി കൈവീശി കാണിച്ചു. നന്ദുട്ടി എന്നെ കണ്ടതും മെല്ലെ നടന്നു കാറിൽ വന്നു കയറി. കഴുത്തിലൂടെ കോൺഫറൻസ് അറ്റേണ്ടി ഡീ കാർഡ് ഒക്കെ തൂകി ഇട്ടിരിക്കുന്നു.

“റൂമിലോട്ടല്ലേ? ” ഞാൻ അല്പം ഗൗരവൻ നടിച്ചു ചോദിച്ചു.

“അതെ ” എന്ന് മാത്രം നന്ദുട്ടി മറുപടി പറഞ്ഞു.

പിന്നെ ഞങ്ങൾ ഒന്നും മിണ്ടിയില്ല. ഹോട്ടൽ റൂമിൽ എത്തിയതും നന്ദുട്ടി അവളുടെ റൂമിലേക്ക് കേറി. ഞാൻ അല്പം നേരം അവിടെ ഇരുന്നു ടി വി കണ്ടിട്ട് റൂളിലേക്കു കേറിപോയി അല്പം നേരം കിടന്നു.ഇടക്ക് ലക്ഷ്മി വിളിച്ചു സംസാരിച്ചു. രണ്ടുപേരുടെയും സംസാരഹത്തിൽ എന്തോ പന്തികേട് ഉള്ളതുപോലെ അവൾക്കു തോന്നി. രണ്ടു പേരും പിണങ്ങിയോ എന്ന് ലക്ഷ്മി ചോദിക്കുന്നുണ്ടായിരുന്നു. ഇടക്ക് ഇടക്ക് എനിക്കും നന്ദുട്ടിക്കും ഇടയിൽ പിണക്കം സ്വാഭാവിക ആയിരുന്നു. അതൊക്കെ നിഷ്കളങ്കമായ സൗധര്യ പിണക്കങ്ങൾ മാത്രം ആയിരുന്നു. ഇതും അതുപോലെ വല്ലതും ആണെന്നാണ് ലക്ഷ്മി കരുതിയിരിക്കുന്നതും. യഥാർത്ഥ കാരണം എന്താന്ന് എന്ന് അവൾ എപ്പോളെകിലും അറിഞ്ഞല്ലോ എന്താവും അവസ്ഥ എന്നത് എനിക്ക് ചിന്തിക്കാവുന്നതിലും അപ്പുറം ആയിരുന്നു.

അന്ന് രാത്രി അത്താഴത്തിനു നന്ദുട്ടി എന്റെ മുഖത്തേക്ക് നോക്കുകയോ ഒന്നും മിണ്ടുകയോ ചെയ്തില്ല.അത്താഴ ത്തിനു ശേഷം ഞങ്ങൾ റൂമിൽ എത്തി അവരവരുടെ മുറികളിൽ കിടന്നു ഉറങ്ങി.

അടുത്ത ദിവസം രാവിലെ ഒന്നും മിണ്ടാതെ തന്നെ ഞങ്ങൾ മുറികളിൽ നിന്നും ഇറങ്ങി. ഞാൻ നന്ദുട്ടിയെ കോൺഫറൻസ് ഹാളിൽ ഇറക്കിയിട്ടു ഉടൻതന്നെ കാർ എടുത്തു പുറത്തേക്കു പോയി. ഞാൻ അവൾ ഹാളിൽ കേറുന്നത് വരെ പോലും കത്ത് നിന്നില്ല. റൂമിൽ വന്നു കേറി കിടന്നു ഉറങ്ങി.

The Author

161 Comments

Add a Comment
  1. Please post part 18 @binoyt

  2. Ithevde aanu bro………… ?

  3. കമ്പി കൊതിയൻ

    വായനക്കാരോട് ഒരു പ്രതിബദ്ധതയും സ്നേഹവും ഇല്ലാത്ത എഴുത്തുകാരൻ അങ്ങേയ്ക്കു ആയിരം പൂച്ചെണ്ടുകൾ.

  4. മാഷേ ഇനി ഇ കഥ നിർത്തിയോ?

  5. മാഷേ എവിടെയാ ഒരു റിപ്ലൈ ഇല്ലല്ലോ?

Leave a Reply

Your email address will not be published. Required fields are marked *