എഴുന്നേറ്റപ്പോൾ സമയം ഏകദേശം 4.30 അടുത്തും. എഴുന്നേറ്റു നോക്കിയപ്പോള്‍ ഫോണിൽ ലക്ഷിമിയുടെ മിസ്സ് കാൾ. ലക്ഷ്മിയെ തിരുച്ചു വിളിച്ചു കുറച്ചു നേരം സംസാരിച്ചു. എന്നിട്ടു താഴേക്ക് ഇറങ്ങി ചെന്ന്. നന്ദുട്ടിയെ കൂട്ടാൻ സമയം വൈകി. ട്രാഫിക്കില്ലോടെ ഓടിച്ചു ചെന്നപ്പോൾ അവിടെ എത്താൻ കുറച്ചു വൈകി. ഹാളിന്റെ മുന്നിൽ എന്നെയും കത്ത് നിൽക്കുന്ന നന്ദുട്ടിയെ ആണ് ഞാൻ കണ്ടത്. എന്നെ കണ്ടതും അവൾ ഒരക്ഷരം മിണ്ടാതെ കാറിൽ വന്നു കയറി. കണ്ണുകൾ ചെറുതായി കലങ്ങി ഇരിക്കുന്നു. ഞാനും ഒന്നും മിണ്ടാതെ ഹോട്ടിലേക്കു തിരിച്ചു. ഹോട്ടൽ സ്യൂട്ടിലെത്തിയയതും ഞാൻ എന്റെ മുറിയിൽ കേറി വാതിൽ അടച്ചു. നന്ദുട്ടി അപ്പോളും ലിവിങ് സ്പേസിൽ നിൽക്കുന്നുണ്ടായിരുന്നു.
ഞാൻ മുറിയുടെ വാതിൽക്കൽ തന്നെ കുറച്ചു നേരം നിന്നും. നന്ദുട്ടി രണ്ടു ദിവസമായി എന്നെ അവഗണിക്കുക യാണ്. എന്നാലും ഇന്ന് ഞാൻ അവളോട് അങ്ങനെ കാണിച്ചത് ഒട്ടും ശരിയായില്ല എന്ന് തോന്നി എനിക്കു. ഞാൻ മെല്ല വാതിൽ തുറന്നു മുറിയുടെ പുറത്തു ഇറങ്ങിയതും , കരഞ്ഞു കൊണ്ട് നന്ദുട്ടി എന്നെ വന്നു കെട്ടിപിടിച്ച്. നന്ദുട്ടി അവിടെ തന്നെ എന്നെയും കത്ത് നിൽക്കുകയായിരുന്നു.
” സോറി പപ്പാ. I am really Sorry” എന്ന് പറഞ്ഞു എന്റെ മാറി തല ചായ്ച്ചു കിടന്നു കരഞ്ഞു.
“എന്താ മോളെ ഇതു. കരയല്ലേ നന്ദുട്ടി. പാപ്പ അല്ലെ മോളോട് സോറി പറയേണ്ടത്.” ഞാൻ നന്ദുട്ടിയെ സമാധാനിച്ചു കൊണ്ട് പറഞ്ഞു.
“പപ്പാ ഇന്ന് എന്നെ അവോയിഡ് ചെയ്തപ്പോൾ എനിക്ക് നല്ലപോലെ ഫീൽ ചെയ്തു. അപ്പോൾ രണ്ടു ദിവസമായി ഞാൻ പപ്പയെ അവോയിഡ് ചെയ്തപ്പോൾ പാപ്പക് എത്രമാത്രം ഫീൽ ആയിക്കാണും. I am really sorry pappa.”
നന്ദുട്ടി എന്നെ കെട്ടി പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു.
“സാരമില്ല മോളെ.പപ്പാ കാരണം അല്ലെ മോൾ പാപ്പയോടു പിണങ്ങിയത്. മോൾ പിണങ്ങുന്നത് പാപ്പക് സഹിക്കാൻ പറ്റില്ല. മോൾ എന്നോട് മിണ്ടാതെ മാത്രം ഇരിക്കരുത്. പ്ളീസ് മോളെ” ഞാൻ മറുപടി പറഞ്ഞു.
“എനിക്ക് പാപ്പയോടു ഒരു പിണക്കവും ഇല്ല. ബട്ട് എനിക്കറിയില്ല പപ്പാ, ഞാൻ എന്തിനാ പാപ്പയോടു മിണ്ടാതെ ഇരുന്നത് എന്ന്. പക്ഷെ ഞാൻ മിണ്ടാതിരിക്കുമ്പോളും ഓരോ നിമിഷവും ആഗ്രഹിച്ചു പപ്പാ എന്നെ വിളിച്ചുരുന്നെകിൽ, അല്ലെകിൽ ഒന്ന് മെസ്സേജ് അയച്ചിരുന്നെകിൽ എന്ന്”. നന്ദുട്ടി എന്റെ മാറിൽ ചാരി കിടന്നു കൊണ്ട് പറഞ്ഞു.
“I am sorry mole. ഞാൻ പറഞ്ഞില്ലേ എനിക്കൊരിക്കലും നിന്നോട് മിണ്ടാതിരിക്കാൻ സാധിക്കില്ല മോളെ. നീ അല്ലാതെ പാപ്പക് വേറെആര ഉള്ളത് ” ഞാൻ അവളെ മാറോടു ചേർത്തുപിടിച്ചു സമാധാനിപ്പിച്ചു.
Please post part 18 @binoyt
Ithevde aanu bro………… ?
വായനക്കാരോട് ഒരു പ്രതിബദ്ധതയും സ്നേഹവും ഇല്ലാത്ത എഴുത്തുകാരൻ അങ്ങേയ്ക്കു ആയിരം പൂച്ചെണ്ടുകൾ.
മാഷേ ഇനി ഇ കഥ നിർത്തിയോ?
മാഷേ എവിടെയാ ഒരു റിപ്ലൈ ഇല്ലല്ലോ?