ഞാൻ:-നാളെ ഉണ്ടാകില്ലെ ?
ചേച്ചി:- ആ
ഞാൻ :-എന്നാൽ നാളെ കാണാം ബൈ…
ചേച്ചി:- ഓകെ.
പിറ്റേ ദിവസവും ഞാൻ കറക്ട് ചേച്ചിയെ നോക്കി നിന്ന് കണ്ടുമുട്ടുന്നു.ആദ്യമൊക്കെ ചേച്ചി എന്നെ നോക്കി നിന്നിരുന്നില്ലെങ്കിലും പതിയെ ഞങ്ങൾ കമ്പനി ആവാൻ തുടങ്ങി.പതിയെ ചേച്ചി എനിക്ക് വേണ്ടി കാത്ത് നിൽക്കാൻ തുടങ്ങി.ഞങ്ങൾ അങ്ങനെ നല്ല രീതിയിൽ കമ്പനി ആയി.
ഞാൻ :-ചേച്ചിക്ക് ഇങ്ങനെ ഒറ്റയ്ക്ക് പോവാൻ പേടി ഇല്ലേ?അല്ല വെളുപ്പിന് ഇവിടെ നല്ല ഇരുട്ട് അല്ലെ ? അതാ ചോദിച്ചത്.
ചേച്ചി:-ആദ്യമൊക്കെ ചെറിയ പേടി ഉണ്ടായിരുന്നു. നമ്മുടെ ഈ ഏരിയയിൽ അധികം ആൾക്കാർ നടക്കാൻ ഇറങ്ങാറില്ലല്ലോ.പിന്നെ അത് ശീലമായി.
ഞാൻ:-ഹ്മ്..
ചേച്ചി:-സത്യം പറഞ്ഞാ ഈ നടക്കാൻ പോക്ക് നിർത്തിയാലോ എന്ന് ആലോചിച്ചതാ.ഒറ്റക്ക് ആയ കാരണം ചെറിയ മടി.പിന്നെ നീ വന്നപ്പോൾ എനിക്ക് ഒരു കൂട്ടായി.
ഞാൻ:-പേടിക്കേണ്ട ഞാൻ എല്ലാ ദിവസവും ഉണ്ടാവും.
ചേച്ചി:-താങ്ക്സ് ടാ
ഞാൻ :-പിന്നെ ഒരു കാര്യം പറയണം എന്ന് വിചാരിച്ചതാ.ഈ ചുരിദാർ മാറ്റിയിട്ട് ജോഗിംഗ് ഡ്രസ്സ് ഇട്.
ചേച്ചി:-ഏത് പാൻ്റും ടി ഷർട്ടോ ?
ഞാൻ:-ആ.അതാണ് കുറച്ച് കൂടി കംഫർട്ട്.എന്നിട്ട് പതിയെ നമുക്ക് ഓടി തുടങ്ങാം..എന്തെ പാൻ്റ് ഇല്ലെ ?
ചേച്ചി:-അതൊക്കെ ഉണ്ട്.നടക്കാൻ ആദ്യം തീരുമാനിച്ചപ്പോൾ അതൊക്കെ വാങ്ങിയിരുന്നു.പിന്നെ മടി കാരണം ഇട്ടില്ല.
ഞാൻ:-ആ ബെസ്റ്റ്.നാളെ മുതൽ ഡ്രസ്സ് മാറ്റിക്കോണം..
ചേച്ചി:-വേണോ ?
ഞാൻ:-വേണം.പിന്നെ നമുക്ക് പതിയെ എക്സർസൈസ് കൂടി തുടങ്ങാം…

Superb Story 🥵Bakki ezhuthi idu bro
Excellent 👌 തൂടരു🙂
Thanks bro….