?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 485

“നിന്നെ കണ്ടാൽ ഇന്നലെ ഒട്ടും കുടിച്ചത് പോലെ ഇല്ലല്ലോ. നിന്റെ ഈ പ്രായത്തിൽ ശെരിക്ക് കുടിച്ച് മാറിയേണ്ട സമയം ആണ്.” റോക്കി ആദിത്യനെ നോക്കി ഒന്ന് വിലയിരുത്തി കൊണ്ട് പറഞ്ഞു.

ആദിത്യൻ ഒന്ന് കൂടി കുനിഞ്ഞ് കൊണ്ട് കൈയ്യിൽ ഉള്ള പേപ്പർ തുണ്ട് തുറന്ന് വായിച്ചു. ‘കോഡ് 4162 പെയിസ്റ്ററി അടുക്കള വാതിൽ. ഭൂമിക്ക് അടിയില്ലേക്ക് പോകാനുള്ള ഒരു വാതിൽ തുറക്കും. താഴെ എത്തിയാൽ വേറെ ഒരു വാതിൽ ഉണ്ട്. അത് തുറക്കാൻ വേറെ കോഡ് വേണം. അതിന്റെ കൂടെ ഒരു സ്കാനറും ഉണ്ട്. ഇന്ന് രാത്രി എൽദോ അങ്ങോട്ട് പോകുമ്പോൾ അവനെ കൈയോടെ പൊക്കണം. ഞാൻ താങ്കളെ വിളിക്കാം. വിളിക്കുമ്പോൾ വരാൻ തയ്യാറല്ലേ?.’

ആദിത്യൻ അയാളുടെ മുഖത്തേക്ക് നോക്കി തല ആട്ടി കൊണ്ട് പറഞ്ഞു. “അതെ പക്ഷെ എനിക്ക് നിങ്ങളെ പോലെ കുടിച്ച് പരിജയം ഒന്നും ഇല്ല റോക്കി.”

റോക്കി കൈയ് എത്തിച്ച് ആദിത്യന്റെ കൈയ്യിൽ പിടിച്ച് എഴുനേറ്റ് ആ പേപ്പർ തുണ്ട് അവന്റെ കൈയ്യിൽ നിന്ന് ആരും കാണാത്ത രീതിയിൽ എടുത്ത് ആടി കൊണ്ട് നിന്നു.

“നിങ്ങൾ കുടിച്ച് ലക്ക് കേട്ട് ഇരിക്കുക ആണ്.” ആദിത്യൻ പറഞ്ഞു. ഇത് ആരെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അവരെ തെറ്റിധരിപ്പിക്കാൻ വേണ്ടി ആണ് ആദിത്യൻ അങ്ങനെ പറഞ്ഞത്. ഇങ്ങനെ കുടിച്ച് ലക്ക് കെട്ട പോലെ അഭനയിക്കണം എന്ന് റോക്കിക്ക് തോന്നിയിട്ട് ഉണ്ടെങ്കിൽ താനും അതിന് അനുസരിച്ച് പെരുമാറണം എന്ന് ആദിത്യന് തോന്നി.

റോക്കി ചെവിയുടെ പുറകിൽ നിന്ന് ഒരു സിഗററ്റ് എടുത്ത് അത് കത്തിക്കാൻ ഉള്ള വിഫല ശ്രെമം നടത്തുന്നതായി അഭിനയിച്ച് കൊണ്ട് ഇരുന്നു. അവസാനം സിഗററ്റ് കത്തിക്കുന്നതിന്റെ ഇടയിൽ അയാൾ ആ പേപ്പർ കഷണവും കത്തിച്ചു.

“നമ്മൾ LA യിലേക്ക് പോയതിന് ശേഷം ഒരു ദിവസം ശെരിക്ക് കുടിച്ച് മറിയണം.” റോക്കി കുഴഞ്ഞ് കൊണ്ട് പറഞ്ഞു. അയാൾ വീഴാൻ പോകുന്നത് പോലെ ഭാവിച്ച് കൊണ്ട് പന മരത്തിലേക്ക് ചാരി നിന്നു. അതിന്റെ ഇടയിൽ മുഴുവനായി കത്തി തീരാറായ പേപ്പർ തുണ്ട് അയാൾ നിലത്തേക്ക് ഇട്ടു.

“ഞാൻ കേട്ടത് വച്ച് നിങ്ങളുടെ കൂടെ ഒരു ദിവസം കുടിച്ച് കഴിഞ്ഞാൽ എന്റെ തല നേരെ ആവാൻ ഒരു ആഴ്ച്ച എങ്കിലും വേണ്ടി വരും എന്നാണ് ഞാൻ മനസ്സിലാക്കിയത്.” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. റോക്കിക്ക് ആദ്യത്തെ കോഡ് കിട്ടിയതും അയാൾക്ക് സേഫ് ഹൗസിന്റെ വാതിലിന്റെ അടുത്ത് വരെ കയറാൻ പറ്റിയതും ശെരിക്കും ഒരു വിജയം തന്നെ ആണ് എന്ന് ആദിത്യൻ മനസ്സിൽ ഓർത്തു.

“എന്തിനാണ് വെറുതെ ഒരു ദിവസം മാത്രം കുടിക്കുന്നത് കുടിച്ച് കൊണ്ടേ ഇരിക്കണം അപ്പോൾ ഒരു പ്രേശ്നവും ഉണ്ടാവില്ല.” റോക്കി ആദിത്യന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു. അതിന്റെ ഇടക്ക് ആടാതെ നിൽക്കാൻ എന്ന വ്യാജേന അയാൾ കാല് കൊണ്ട് നിലത്തേക്ക് ഇട്ട പേപ്പർ ചവിട്ടി ഉരച്ച് കൊണ്ട് പറഞ്ഞു. “പിന്നെ . . . . പിന്നെ ഈ രാവിലെ ആറ് മണിക്ക് ഉള്ള വ്യായാമം നിർത്തണം. ഇത് വെറുതെ ആരോഗ്യം നന്നാക്കുകയെ ഉള്ളു.”

78 Comments

Add a Comment
  1. ആരോമൽ JR

    തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ

  2. Please come back bro

  3. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  4. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  5. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  6. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  7. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  8. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  9. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *