“നിങ്ങൾക്ക് വേണമെങ്കിൽ എന്റെ കൂടെ ഇപ്പോൾ ജിമ്മിലേക്ക് വരാം റോക്കി.” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് അവന്റെ അഭിപ്രായം പറഞ്ഞു. റോക്കി അപ്പോൾ വടിയും നിലത്ത് അമർത്തി കുത്തി ശബ്ദം ഉണ്ടാക്കി കൊണ്ട് നടക്കുക ആയിരുന്നു.
റോക്കി ആദിത്യനെ തിരിഞ്ഞ് നോക്കി നാക്ക് കുഴഞ്ഞ് കൊണ്ട് പറഞ്ഞു.”ഞാൻ നിന്റെ കൂടെ വ്യായാമത്തിന് വന്നാൽ എന്റെ മുൻപിൽ നീ കോച്ചായി പോകും. അതിന് ശേഷം ഒരു പെണ്ണും നിന്റെ അടുത്തേക്ക് പോലും വരില്ല ആദിത്യ.”
ആദിത്യൻ റോക്കിയെ നോക്കി പുഞ്ചിരിച്ച് കൊണ്ട് അവിടെ നിന്ന് ജോഗ്ഗ് ചെയ്ത ജൂഡിനെ കാണാൻ ജിമ്മിലേക്ക് പോയി.
ഇന്നത്തെ ആദിത്യന്റെ വ്യായാമം ഇന്നലത്തെ അവസാനത്തെ വ്യായാമത്തെക്കാൾ വളരെ മികച്ചത് ആയിരുന്നു. ഇന്നത്തെ വ്യായാമത്തിൽ അവന്റെ ഏഴ് റെക്കോർഡുകൾ അവൻ തകർത്തു. ആദിത്യൻ ഇന്ന് വളരെ കഠിനമായി തന്നെ ആണ് വ്യായാമം ചെയ്തത്. എല്ലാം കഴിഞ്ഞപ്പോൾ അവന്റെ ശരീരത്തിൽ വേദന എടുക്കാത്ത പേശികൾ ഒന്നും തന്നെ ബാക്കി ഉണ്ടായിരുന്നില്ല. എല്ലാ ദിവസവും ഓരോ റെക്കോഡുകളായി തിരുത്താൻ പറ്റുന്നത് ഇൻജെക്ഷൻ എടുത്തത് കൊണ്ടും ഭക്ഷണം ക്രമീകരിച്ചത് കൊണ്ടും ആണ് എന്ന് ജൂഡ് പറഞ്ഞു. ഇൻജെക്ഷൻ പേശികൾക്ക് സംഭവിക്കുന്ന ഉടവുകളും ചതവുകളും പെട്ടെന്ന് ശെരിയാക്കുന്നത് കൊണ്ട് ഒരു വർഷം കൊണ്ട് വ്യായാമം ചെയ്ത് ഉണ്ടാക്കാൻ പറ്റുന്ന കായിക ബലവും ശരീരവും ഇപ്പോൾ ആദിത്യന് ഉണ്ട് എന്ന് ജൂഡ് പറഞ്ഞു.
അടുത്ത വ്യായാമത്തിന് വീണ്ടും കാണാം എന്ന് ഉറപ്പ് നൽകി കൊണ്ട് ആദിത്യൻ ജിമ്മിൽ നിന്ന് ഇറങ്ങി പ്രധാന വീട്ടിലേക്ക് നടന്നു. പ്രിയ അവന് കുളിക്കാനുള്ള ബാത്ടബ്ബ് ശെരിയാക്കി വച്ചിരുന്നു. അവൾ നേരത്തെ കുളിച്ച് കഴിഞ്ഞ് ലക്ഷ്മിയുടെ കൂടെ ലൗജിൽ ഇരുന്ന് പുതിയ ആളുകളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള റെസ്യുമുകൾ നോക്കി കൊണ്ട് ഇരിക്കുക ആയിരുന്നു.
“നിങ്ങൾ നേരത്തെ പണി തുടങ്ങിയോ?. ഇപ്പോൾ ആറേമുക്കാലേ ആയിട്ട് ഉള്ളു.” ആദിത്യൻ ബാത്റൂമിലേക്ക് പോകുന്ന വഴിക്ക് പറഞ്ഞു.
ഇത് കേട്ട് ലക്ഷ്മി റെസ്യുമിൽ നിന്ന് തല ഉയർത്തി ആദിത്യനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “അത് ഞങ്ങൾക്ക് അറിയാം. ‘നേരത്തെ ഉണരുന്ന പക്ഷിക്കെ ഭക്ഷണം കിട്ടൂ’ എന്ന പഴഞ്ചൊല്ല് താങ്കൾ കേട്ടിട്ടില്ലേ?.”
“ഞങ്ങൾ ശെരിക്കും ജോലിയോട് കുറച്ച് അൽമാർതഥ കൂടുതൽ ഉള്ളവർ ആണ്.” പ്രിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
ആദിത്യൻ ബാത്ടബ്ബിൽ ഇറങ്ങി കുറച്ച് സമയം കിടന്നതിന് ശേഷം ഷവറിൽ കയറി കുളിച്ചു. കണ്ണാടിയുടെ മുൻപിൽ വന്ന് നിന്ന് മുഖമെല്ലാം ഒന്ന് മിനുക്കി മുടി ചീവി ഒതുക്കി വച്ച് സുന്ദരനായി. അവൻ ബെഡ്‌റൂമിൽ എത്തി കട്ടിലിൽ പ്രിയ തനിക്കായി എടുത്ത് വച്ചിരുന്ന ഉടുപ്പുകൾ എടുത്ത് അണിഞ്ഞു.
തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ
Please come back bro
Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu
ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.
നിങ്ങള് ചത്തോ മനുഷ്യാ……???
ഹാലോ മാഷേ…
നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..
Heiii
Where is the next part man
Come on man
ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?
ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?