അവൻ ഭക്ഷണത്തിന് മുൻപ് ബാൽക്കണിയിൽ പോയി ഇരുന്ന് ഒരു കോഫി കുടിച്ച് സിഗററ്റ് വലിച്ച് കൊണ്ട് ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ പ്രിയയും ലക്ഷ്മിയും അവന്റെ അടുത്തേക്ക് വന്നു.
“ശെരി ഇന്നത്തെ സമയ ക്രമം എങ്ങനെ ആണ്?.” ആദിത്യൻ ചോദിച്ചു.
“ഇന്ന് ഭയങ്കര ഉന്മേഷത്തിൽ ആണല്ലോ?.” ലക്ഷ്മി പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.
“അത് ശെരിയാ അല്ലെ?.” പ്രിയയും ലക്ഷ്മിയെ പിന്താങ്ങി കൊണ്ട് ആദിത്യനെ ഒന്ന് സൂക്ഷിച്ച് നോക്കി.
“ഇന്ന് എനിക്ക് തൃപ്തി ആവുന്ന രീതിയിൽ നന്നായി വ്യായാമം ചെയ്യാൻ പറ്റി. എന്റെ പല റെക്കോർഡുകളും ഞാൻ ഇന്ന് തിരുത്തിക്കുറിച്ചു. അത് കൊണ്ട് ഞാൻ എന്റെ വിജയം ആസ്വദിക്കാൻ വേണ്ടി ഒരു സിഗററ്റ് വലിച്ച് കോഫി കുടിച്ച് കൊണ്ട് ഇരിക്കുവാണ്.” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. “അതൊക്കെ വിട് അപ്പോൾ എങ്ങനെ ആണ് ഇന്നത്തെ കാര്യങ്ങൾ?.” ആദിത്യൻ വീണ്ടും ഇന്നത്തെ സമയ ക്രമത്തെ കുറിച്ച് അവരോട് ചോദിച്ചു.
“ഇന്ന് അധികം തിരക്ക് ഇല്ലാത്ത ഒരു ദിവസം ആണ്.” ലക്ഷ്മി ഒരു പേപ്പർ സ്യൂട്ടിന്റെ പോക്കറ്റിൽ നിന്ന് എടുത്ത് നോക്കി കൊണ്ട് പറഞ്ഞു. “ഏഴരക്ക് ഭക്ഷണം അതിന് ശേഷം ഒൻപതര വരെ പ്രെസ്സുകളോട് എങ്ങനെ സംസാരിക്കാം എന്നതിനെ കുറിച്ചുള്ള ഒരു മീറ്റിങ്ങും ഉണ്ട്.”
“അധികം തിരക്ക് ഇല്ലാത്ത ദിവസം?. എന്റെ ഉന്മേഷം എല്ലാം നിങ്ങൾ രാവിലെ തന്നെ കളയും.” ആദിത്യൻ വിഷമത്തോടെ ഒന്ന് മുരണ്ട്‍ കൊണ്ട് പറഞ്ഞു.
“അതിന് ശേഷം.” ലക്ഷ്മി പേപ്പറിൽ നോക്കി തുടർന്ന് വായിക്കാൻ തുടങ്ങി. “താങ്കൾ ഡോക്ടർ കാതറീനയെ കാണാൻ പോകും. അതിന് ശേഷം സലൂണിൽ അകിറോയെ കണ്ട് താടി ഒന്ന് വെട്ടി കുറക്കണം.”
“അത് കുഴപ്പമില്ല.” ആദിത്യൻ ഇത് പറഞ്ഞ് കഴിഞ്ഞ് പ്രിയയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ മുഖത്ത് വിരിഞ്ഞ പുഞ്ചിരി മറക്കാൻ ശ്രേമിക്കുന്നത് അവൻ കണ്ടു.
“അതിന് ശേഷം ചൈത്രയുടെ കൂടെ അരമണിക്കൂർ മീറ്റിംഗ് ഉണ്ട്.” ലക്ഷ്മി അൽപ്പം കരുതലോടു കൂടി പറഞ്ഞു.
ആദിത്യൻ ഇടത് കൈയ് വച്ച് തലക്ക് അടിച്ച് കൊണ്ട് ചോദിച്ചു. “എനിക്ക് അറിയാം ഇന്ന് ദൈവങ്ങൾ എല്ലാം എനിക്ക് എതിരാണ്. ചൈത്രയുടെ കൂടെ അരമണിക്കൂർ മീറ്റിംഗ് എന്തിന് വേണ്ടി ആണ്?.”
“താങ്കൾ ഓരോ പരിപാടിക്ക് പോകുമ്പോൾ എങ്ങനെ ഉള്ള ഉടുപ്പുകൾ തിരഞ്ഞെടുക്കണം എന്നതിനെ കുറിച്ച് പറഞ്ഞ് തരാൻ ഉള്ള മീറ്റിങ് ആണ്. അതിന്റെ കൂടെ LA യിലേക്ക് പോകുമ്പോൾ നിയമിക്കേണ്ട സ്റ്റൈലിസ്റ്റുകളുടെ പ്രൊഫയിലുകളും അവർ താങ്കൾക്ക് തരും.” ലക്ഷ്മി ആദിത്യന്റെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ നോക്കി കൊണ്ട് പറഞ്ഞു.
“അവരെ ഞാൻ ആണോ ഇന്റർവ്യൂ ചെയ്യേണ്ടത്?.” ആദിത്യൻ അതിശയത്തോടെ ചോദിച്ചു.
തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ
Please come back bro
Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu
ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.
നിങ്ങള് ചത്തോ മനുഷ്യാ……???
ഹാലോ മാഷേ…
നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..
Heiii
Where is the next part man
Come on man
ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?
ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?