“ചൈത്രക്ക് ഈ കാര്യത്തിൽ ഞങ്ങളെ വിശ്വാസം ഇല്ല.” പ്രിയ പുഞ്ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. “നീ തന്നെ അവരുടെ ഇന്റർവ്യൂ എടുത്തേ പറ്റൂ എന്നാണ് ചൈത്ര പറയുന്നത്.” ആദിത്യന്റെ മുഖത്തേക്ക് നോക്കി ഒരു കുസൃതി ചിരിയോടെ പ്രിയ പറഞ്ഞു.
“എന്നാൽ ആ ഇന്റർവ്യൂ നീ തന്നെ എടുക്കണം.” ആദിത്യൻ പ്രിയയെ നോക്കി തറപ്പിച്ച് പറഞ്ഞു. “ചൈത്രയുടെ കൂടെ ഞാൻ അരമണിക്കൂർ ചിലവഴിക്കുക ആണെങ്കിൽ ഇന്റർവ്യൂ നീ തന്നെ ചെയ്തേ പറ്റൂ പ്രിയ.” ആദിത്യൻ വീണ്ടും തറപ്പിച്ച് പറഞ്ഞു.
“ഞാൻ ചിരിച്ചത് മണ്ടത്തരം ആയി എന്ന് എനിക്ക് അപ്പോൾ ഉള്ള നിന്റെ മുഖഭാവം കണ്ടപ്പോഴേ തോന്നി.” ഇത് കേട്ട് പ്രിയ ഒന്ന് മുരണ്ട്‍ കൊണ്ട് പറഞ്ഞു.
“അതിന് ശേഷം?. ദയവ് ചെയ്ത് എന്തെങ്കിലും നല്ല കാര്യം പറ.” ആദിത്യൻ സങ്കടത്തോടെ പറഞ്ഞു.
ലക്ഷ്മി അൽപ്പം മടിയോടെ പറഞ്ഞു. “താങ്കൾ എന്റെയും പ്രിയയുടെയും കൂടെ ഡേറ്റിന് പോകുന്നവരുടെ ലിസ്റ്റിനെ കുറിച്ച് ചർച്ച ചെയ്യും. താങ്കൾ നേരത്തെ തിരഞ്ഞ് എടുത്തവരെ കുറിച്ച് ഉള്ള കൂടുതൽ വിവരങ്ങളും പുതിയതായി ലിസ്റ്റിൽ ഉൾപ്പെടുത്തിയവരെ കുറിച്ച് ഉള്ള കാര്യങ്ങളും ചർച്ച ചെയ്യും.”
ആദിത്യൻ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു. “അതിന് ശേഷം ജിമ്മ് പിന്നെ ഭക്ഷണം അല്ലെ?.”
ലക്ഷ്മി തല ആട്ടി കൊണ്ട് പറഞ്ഞു. “അതെ ഉച്ചക്ക് ശേഷം മുഴുവൻ താങ്കൾക്ക് വിശ്രമ സമയം ആണ്.”
“ശെരിക്കും ഉറപ്പാണോ?.” ആദിത്യൻ വിശ്വസിക്കാൻ പറ്റാതെ ചോദിച്ചു. ഉച്ചക്ക് ശേഷം ഒന്നും ചെയ്യാനില്ല എന്ന് കേട്ടപ്പോൾ അവന് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇവിടെ വന്നതിന് ശേഷം തിരക്ക് ഒഴിഞ്ഞ ഒരു നേരം ഉണ്ടായിട്ടില്ല എന്ന് അവൻ ആലോചിച്ചു.
“ശെരിക്കും ദാ നോക്കിക്കേ.” ലക്ഷ്മി അവളുടെ കൈയ്യിൽ ഉണ്ടായിരുന്ന പേപ്പർ ആദിത്യന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു. “ഉച്ചക്ക് ശേഷം കൂട്ടുകാരുടെ കൂടെ ചെലവഴിക്കാനുള്ള സമയം ആണ്.”
“ഇവിടെ വന്നതിന് ശേഷം തിരക്ക് ഒഴിഞ്ഞ ഒരു നിമിഷം ഉണ്ടായിട്ടില്ല. അപ്പോൾ കുറച്ച് മണിക്കൂറുകൾ കൂടി ഉള്ള തല വേദനക്ക് ശേഷം കൂട്ടുകാരുടെ കൂടെ തകർക്കാൻ ഉള്ള സമയം ആണ് അല്ലെ?.” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.
“എന്താ ഇത് ആദിത്യ.” പ്രിയ ശാസിച്ച് കൊണ്ട് പറഞ്ഞു.”നിനക്ക് ഇന്ന് പകുതി ദിവസം ജോലി ചെയ്താൽ പോരെ. നിന്റെ പഴയ ജോലിയിൽ ആയിരുന്നെങ്കിൽ നീ ഇന്നും ആറ് മണിവരെ ജോലി ചെയ്യേണ്ടി വന്നേനെ. വെറുതെ ഞങ്ങളെ വെറുപ്പിക്കേണ്ട ഒരു ആവശ്യവും ഇല്ല.” പ്രിയ മുഖം വീർപ്പിച്ച് കൊണ്ട് പറഞ്ഞു.
അത് കണ്ട് ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “ശെരി തമ്പുരാട്ടി.”
അവൻ പറഞ്ഞത് കേട്ട് ലക്ഷ്മി തല കുനിച്ച് മുഖം കൈയ് കൊണ്ട് മറച്ച് ഇരിക്കുന്നത് കണ്ടപ്പോൾ പ്രിയ പെട്ടെന്ന് പറഞ്ഞു. “ശെരി എന്നാൽ ആളുകളെ നിയമിക്കുന്നതിനെ കുറിച്ച് സംസാരിക്കാം.” ആദിത്യൻ പ്രിയയെ വിളിച്ചത് കേട്ട് അപ്പോൾ ലക്ഷ്മി വായ പൊത്തി ചിരിക്കാതെ ഇരിക്കാൻ ശ്രേമിക്കുക ആയിരുന്നു.
തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ
Please come back bro
Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu
ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.
നിങ്ങള് ചത്തോ മനുഷ്യാ……???
ഹാലോ മാഷേ…
നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..
Heiii
Where is the next part man
Come on man
ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?
ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?