“നിങ്ങൾ മൂന്ന് പേർക്കും വെവ്വേറെ മീഡിയ റിലേഷൻ ആളുകൾ വേണം എന്ന ആശയം ഞങ്ങൾ തൽക്കാലത്തേക്ക് വേണ്ട എന്ന് വയ്ക്കുക ആണ്. നിങ്ങൾക്ക് മൂന്ന് പേർക്കും കൂടി ഒരു മീഡിയ റിലേഷനുള്ള ആൾ ആണെങ്കിൽ പത്രക്കാരോട് വിവരങ്ങൾ കൈമാറുമ്പോൾ പരസ്പ്പര വിരുദ്ധമായ കാര്യങ്ങൾ സംസാരിക്കില്ല.”
ആദിത്യൻ ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു. “ശെരി.”
“നമുക്ക് ഇപ്പോൾ ആവശ്യം ഉള്ള സ്ഥാനങ്ങളിലേക്ക് ആളുകളെ തിരഞ്ഞെടുക്കാൻ ഒരു ചെറിയ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. അവർ മറ്റന്നാൾ ഇന്റർവ്യൂവിന് വേണ്ടി നമ്മളെ കാണാൻ വരും. ഞാനും ലക്ഷ്മിയും ആയിരിക്കും ഇന്റർവ്യൂ എടുക്കുന്നത് അത് കൊണ്ട് തന്നെ ഞങ്ങൾ ആ സമയം കുറച്ച് തിരക്കിൽ ആയിരിക്കും. എന്തായാലും നീ ആ സമയം വേറെ കാര്യങ്ങളുടെ പുറകെ തിരക്കിൽ ആയിരിക്കും. ഓരോ ഇന്റർവ്യൂവിന്റെ ഇടക്കും നീ അവിടേക്ക് കയറി വരണം.” പ്രിയ ഗൗരവത്തോടെ പറഞ്ഞു.
“ഞാൻ എന്തിനാണ് ഇന്റർവ്യൂവിന്റെ ഇടക്ക് കയറി വരുന്നത്?.” ആദിത്യൻ പ്രിയ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാവാതെ ചോദിച്ചു.
“അവർ നിന്നെ കാണുമ്പോൾ എങ്ങനെ ആണ് പ്രീതികരിക്കുന്നത് എന്ന് അറിയാൻ വേണ്ടി.” പ്രിയ അവൾ പറഞ്ഞതിൽ ഉള്ള ഉദ്ദേശം ആദിത്യന് വിവരിച്ച് കൊടുത്തു. “നീ അകത്ത് കയറി അവരോട് പെട്ടെന്ന് രണ്ട് മൂന്ന് ചോദ്യങ്ങൾ ചോദിച്ച് മറുപടി കേട്ടതിന് ശേഷം പുറത്തേക്ക് ഇറങ്ങി പോകണം. അവർ പെട്ടെന്ന് ഒരു പ്രേതിസന്ധി വന്നാൽ എങ്ങനെ നേരിടും എന്ന് മനസ്സിലാക്കാൻ ഞങ്ങളെ അത് സഹായിക്കും. എന്തെങ്കിലും ഒരു പ്രേശ്നത്തെ അഭിമുകീകരിക്കേണ്ടി വന്നാൽ അവർ അതിനെ എങ്ങനെ തരണം ചെയ്യും എന്ന് അതിലൂടെ ഞങ്ങൾക്ക് മനസ്സിലാക്കാൻ പറ്റും.”
“അത് കൊള്ളാലോ.” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “എനിക്ക് അത് ഇഷ്ട്ടമായി.”
“അത് മനു വർമ്മയുടെ ഒരു ശീലം ആയിരുന്നു.” ലക്ഷ്മി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “അദ്ദേഹം എന്റെ ഇന്റർവ്യൂ സമയത്ത് എന്നെ ശെരിക്കും വെള്ളം കുടിപ്പിച്ചു.” ലക്ഷ്മി പഴയ കാര്യങ്ങൾ ഓർത്ത് കൊണ്ട് ആദിത്യനോട് പറഞ്ഞു.
“അപ്പോൾ പ്രിയയോ?.” ആദിത്യൻ ആകാംഷയോടെ ചോദിച്ചു.
“ഞാനോ?.” പ്രിയ തല കുടഞ്ഞ് ചിരിച്ച് കൊണ്ട് പറഞ്ഞു. “ഞാൻ അദ്ദേഹം ചോദിച്ചതിന് എല്ലാം ഉത്തരം പറഞ്ഞു. അത് കഴിഞ്ഞ അദ്ദേഹം ഒരു ഇന്റർവ്യൂവിൽ പറഞ്ഞ ഒരു മണ്ടത്തരത്തെ കുറിച്ച് ഞാൻ ചോദ്യം ചെയ്തു. അദ്ദേഹം അപ്പോൾ തന്നെ എന്നെ നിയമിച്ചു.”
“അടിപൊളി.” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “ശെരി ഇന്റർവ്യൂവിന്റെ കാര്യങ്ങൾ എല്ലാം ഞാൻ നിങ്ങൾക്ക് വിട്ട് തന്നിരിക്കുന്നു. LA യിൽ എത്തിയാൽ
തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ
Please come back bro
Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu
ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.
നിങ്ങള് ചത്തോ മനുഷ്യാ……???
ഹാലോ മാഷേ…
നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..
Heiii
Where is the next part man
Come on man
ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?
ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?