?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ] 451

ആദിത്യൻ ഇത് കണ്ട് പുഞ്ചിരിച്ച് കൊണ്ട് നോക്കി ഇരുന്നു. ആദിര ദ്വീപിൽ വന്നതിന് ശേഷം ആരോടെങ്കിലും സഹാനുഭൂതിയോടെ പെരുമാറുന്നത് ആദിത്യൻ ഇത് ആദ്യമായി കാണുക ആയിരുന്നു. ഇന്ന് രാവിലെ ആദിയയുമായി ഉണ്ടായ സംഭാഷണം ഓർത്തപ്പോൾ ആ സഹാനുഭൂതി ആദിരയിൽ നിന്ന് ആദിയക്ക് തന്നെ കിട്ടിയതിൽ ആദിത്യന് സന്തോഷം തോന്നി.

“അപ്പോൾ നമ്മളുടെ എല്ലാ രഹസ്യങ്ങളും തമ്മിൽ തമ്മിൽ പറഞ്ഞ് കഴിഞ്ഞു.” ആദിര പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “വേറെ എന്തെങ്കിലും ആർക്കെങ്കിലും തുറന്ന് പറയാൻ ഉണ്ടോ?.”

“എന്റെ ഓർമയി അത്രയേ ഉള്ളു.” ആദിത്യൻ കുറച്ച് നിമിഷം ആലോജിച്ചതിന് ശേഷം പറഞ്ഞു.

ആദിയ ആദിത്യന്റെ നേരെ തല ചെരിച്ച് നോക്കി കൊണ്ട് പറഞ്ഞു. “ആദിത്യൻ നന്നായി കെട്ടിപ്പുണർന്ന് കിടക്കും. അവൻ അങ്ങനെ കിടക്കുമ്പോൾ എനിക്ക് ഈ ലോകത്തിലെ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ സമാധാനമായി കിടന്ന് ഉറങ്ങാൻ പറ്റും. നീ എന്തായാലും അത് ഒരു പ്രാവശ്യം എങ്കിലും പരീക്ഷിച്ച് നോക്കണം.”

“എനിക്ക് ആരെയും കെട്ടിപ്പുണർന്ന് കിടക്കുന്നത് ഇഷ്ട്ടമല്ല.” ആദിര പെട്ടെന്ന് മറുപടി പറഞ്ഞു.

“നിനക്ക് ഞാൻ പറയുന്നത് ശെരിക്കും മനസ്സിലായിട്ടില്ല.” ആദിയ അവളുടെ ഭാഗം വിശദീകരിക്കാൻ തുടങ്ങി.

ഇത് കേട്ട് ആദിത്യൻ ഇടക്ക് കയറി പറഞ്ഞു. “എനിക്ക് തോനുന്നില്ല ആദിയ അത് എന്റെ കഴിവാണെന്ന്. നീ ആണ് നല്ല പോലെ കെട്ടിപ്പുണർന്ന് കിടക്കുന്നത്.”

“ഇല്ല അങ്ങനെ ആയിരുന്നെങ്കിൽ നിന്റെ കൂടെ കെട്ടിപ്പുണർന്ന് കിടന്നപ്പോൾ എനിക്ക് കിട്ടിയ സമാധാനവും സംരക്ഷണവും വേറെ ആരിൽ നിന്നും കിട്ടിയിട്ടില്ല. അത് കൊണ്ട് അത് എന്റെ മാത്രം കഴിവാണെന്ന് എനിക്ക് തോനുന്നില്ല.” ആദിയ അവനെ എതിർത്ത് കൊണ്ട് പറഞ്ഞു.

“എനിക്ക് അങ്ങനെ തോന്നുന്നില്ല.” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “ഞാൻ ശെരിക്കും കെട്ടിപ്പിടിച്ച് കിടക്കുന്നത് ഇഷ്ട്ടപ്പെടാത്ത ഒരാളാണ് പക്ഷെ നിന്റെ കൂടെ അത് വെത്യസ്തം ആയ ഒരു അനുഭവം ആയിരുന്നു. നീ ശെരിക്കും എന്റെ ശരീരത്തിന്റെ ഒരു ഭാഗം ആയത് പോലെ ആണ് എനിക്ക് അപ്പോൾ തോന്നിയത്. ഞാൻ പറയുന്നത് നിനക്ക് മനസ്സിലാവുന്നുണ്ടോ?.”

“ദൈവമേ നിങ്ങൾ രണ്ട് പേരും കൂടി ഒരു മുറിയെടുക്കേണ്ട സമയം അതിക്രമിച്ച് ഇരിക്കുന്നു.” ആദിര ചിരിച്ച് കൊണ്ട് പറഞ്ഞു. “ഓഹ് ക്ഷെമിക്കണം നിങ്ങൾ അത് മുൻപേ ചെയ്ത് കഴിഞ്ഞു അല്ലെ?.”

ഇത് കേട്ട് ആദിയ മുഖം കൂർപ്പിച്ച് ആദിരയെ നോക്കി. അവളുടെ മുഖ ഭാവം കണ്ട് ആദിത്യൻ ചിരിക്കാതെ ഇരിക്കാൻ കഷ്ട്ടപ്പെടുക ആയിരുന്നു.

“നാളെ എന്തായാലും നമ്മൾ മൂന്ന് പേരും ഇത് പരീക്ഷിച്ച് നോക്കാൻ പോവുക ആണ്.” ആദിയ ഉറപ്പിച്ച് പറഞ്ഞു.

“ഞാൻ ഇല്ല.” ആദിത്യൻ പെട്ടെന്ന് അതിനെ എതിർത്ത് കൊണ്ട് പറഞ്ഞു.

“ഞാനും ഇല്ല.” ആദിര അവളുടെ കൈകൾ ഉയർത്തി കൊണ്ട് പറഞ്ഞു. “എനിക്ക് എന്തായാലും കെട്ടിപ്പിടുത്തം ഒന്നും ശെരിയാവില്ല.”

“എനിക്ക് അതൊന്നും കേൾക്കണ്ടാ. എനിക്ക് ഇതിലെ കാര്യം എന്താണെന്ന് കണ്ട് പിടിച്ചെ പറ്റൂ.” ആദിയ തറപ്പിച്ച് പറഞ്ഞു.

“എന്ത് കണ്ട് പിടിച്ചെ പറ്റൂ എന്നാ നീ ഉദ്ദേശിക്കുന്നത്?.” ആദിത്യൻ ചോദിച്ചു.

“ഇത് നമ്മൾ ഒരേ ഗർഭപാത്രത്തിൽ ഒരുമിച്ച് കിടന്നത് കൊണ്ട് ആണോ എന്ന് എനിക്ക് അറിയണം.” ആദിയ മറുപടി പറഞ്ഞു. ആദിര അവളെ അതിശത്തോടെ നോക്കി. ആദിത്യൻ ഇത് കേട്ട് തല കുടഞ്ഞ് പുഞ്ചിരിച്ച് കൊണ്ട് ഇരുന്നു.

“ശെരിക്കും ആദിയ ഗർഭപാത്രത്തിൽ ഒരുമിച്ച് കിടന്നത് കൊണ്ട്?.” ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു.

82 Comments

Add a Comment
  1. അതുലാ ബാക്കി എവിടെ ഇപ്പോൾ തരും നീ????????????

  2. Apo naale nokkiyal mathiyalle

    1. അതുല്യൻ

      ഹായ് Sparkling_spy.

      ചിലപ്പോൾ ഇന്ന് രാത്രി തന്നെ വരാൻ സാധ്യത ഉണ്ട്. ഒരു പതിനൊന്ന് മണിക്ക് ശേഷം ഒന്ന് കൂടി കയറി നോക്കൂ.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതുവരെ എത്തിയിട്ടില്ല എന്നാലും കാത്തിരിക്കാം ?

        1. അതുല്യൻ

          ഹായ് Drift Killer Robin.

          എനി രാവിലെ പത്ത് മണിക്ക് ശേഷം പ്രതീക്ഷിച്ചാൽ മതി.?

          സ്നേഹപൂർവ്വം അതുല്യൻ.

          1. 11:15 am ☺️ഇപ്പോഴും പ്രതീക്ഷയോടെ ഇരിക്കുന്ന ഞാൻ

  3. എവിടെ ഇന്ന് വരുമോ?????????????????

    1. അതുല്യൻ

      ഹായ് Azher.

      ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Nale varan pakathinu ayakkavo bro….? curiosity ????

    1. അതുല്യൻ

      ഹായ് Sparkling_spy.

      ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

    1. അതുല്യൻ

      നന്ദി Azher.

      സ്നേഹപൂർവ്വം അതുല്യൻ.

  5. Climax anno

    1. അതുല്യൻ

      ഹായ് Doctor unni.

      ക്ലൈമാക്സ് ആവാൻ ഇനിയും കുറച്ച് അദ്ധ്യായങ്ങൾ കൂടി കഴിയണം.

      സ്നേഹപൂർവ്വം അതുല്യൻ.

  6. Bro ithinte vaakki nale varumo. Ellathavanatheyum pole katta waiting

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.

      നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  7. Bro nthsayi..?
    Next part inu tym ആവാറായോ..?
    കട്ട waiting bro….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.

      നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *