സ്വർഗ്ഗജീവിതം
Swarggajeevitham | Author : Rasiya
വീട്ടുകാരെ ധിക്കരിച്ച് അവൻറെ കൂടെ പടിയിറങ്ങി പോരുമ്പോൾ അത്ര ഭേദപ്പെട്ട ജീവിത ചിന്തിച്ചിരുന്നില്ല.
എന്നാലോ അവൻ അവനെക്കാൾ കൂടുതൽ സ്നേഹിച്ചത് എന്നെയാണ് ഓരോ നിമിഷവും എൻറെ സുഖവും എൻറെ സന്തോഷവും നോക്കി അവൻ എന്നെ സ്നേഹിച്ചു നാട്ടിൽ ഇലക്ട്രീഷ്യനായി ജോലിചെയ്ത് അവൻ ഒരു രൂപ പോലും ചെലവാക്കാതെ നല്ല രീതിയിൽ എന്നെ നോക്കി എനിക്ക് ഒരു കുറവും വരുന്നത് അവനിഷ്ടമല്ല
അങ്ങനെ ഞങ്ങൾക്ക് ആ ഒരു കുട്ടി ഉണ്ടായത് അത് ജീവിതത്തിൽ ഞങ്ങൾക്ക് ഏറെ വഴിത്തിരിവ് ഉണ്ടാക്കി അന്നത്തെ ജീവിതം എന്നുള്ളതിൽ കവിഞ്ഞ് വീട് കാറ് അത്തരത്തിലൊക്കെ ഞാനും എൻറെ ചേട്ടനും സ്വപ്നം കാണാൻ തുടങ്ങി.
അങ്ങനെ ആണ് ഞങ്ങൾ ആ തീരുമാനത്തിലെത്തിയത് ഗൾഫിലേക്ക് പോവുക കുറച്ചുകാലം അവിടെനിന്ന് അത്യാവശ്യം പണം സമ്പാദിക്കുക നാട്ടിൽ കുറച്ചു കൂടി നല്ല രീതിയിൽ ജീവിക്കുക ഏതാണ്ട് ഒന്നര വർഷം മുമ്പാണ് ചേട്ടൻ ഗൾഫിലേക്ക് പോയത് വർഷം കൊണ്ട് തന്നെ അവിടെ കഷ്ടപ്പെട്ടിട്ടാണെങ്കിലും ഞങ്ങൾ 10 സെൻറ് സ്ഥലം വാങ്ങി അതിൽ ഒരു കുഞ്ഞു കിളിക്കൂട് പണി തുടങ്ങി.
എൻറെ പേര് റസിയ വാപ്പയും ഉമ്മയും അനിയനും അടങ്ങുന്നതാണ് എൻറെ കുടുംബം അവർക്ക് എന്നെ ഇഷ്ടമാണെങ്കിലും അന്ധമായ മത വിശ്വാസികൾ ആയിട്ടാണ് അവർ എന്നെ വളർത്തിയത് എന്നാൽ എനിക്കാണെങ്കിൽ കുറച്ചുകൂടി സ്വതന്ത്രമായി ജീവിക്കണം എന്നുള്ള എൻറെ അഭിപ്രായങ്ങൾക്കും ആഗ്രഹങ്ങൾക്കും വീട്ടിൽ ഒരു വിലയും ലഭിച്ചിരുന്നില്ല
