സ്വർണചിറകുള്ള മാലാഖ [കാർത്തി] 1280

 

” മോനെ ഓർമായൊക്കെ ഉണ്ടോ ഈ അച്ഛച്ഛനെ, എത്ര നാളായി കണ്ടിട്ട് ”

 

” പിന്നെ ഓർമ്മയില്ലാതെ, അച്ഛച്ഛന് സുഖമല്ലേ ”

 

” സുഖം തന്നെ മോനെ, നിങ്ങൾ അകത്തേക്ക് കേറ്, മോളെ നിനക്ക് സുഖമല്ലേ ”

 

” പിന്നെ നല്ല സുഗം ”

 

അടുത്ത് നില്കുന്നയാളെ ഞങ്ങൾക്ക് പരിചയപ്പെടുത്തി ” ഇത് ദേവകി, ഇ വീട്ടിലെ പാചകം അടക്കം എല്ലാം ഇവളാ നോക്കുന്നത് ”

 

ഒരു 45 വയസ്സ് തോന്നിക്കുന്ന ചേച്ചി ഞങ്ങളെ നോക്കി ചിരിച്ചു കാണിച്ചു. . .

 

” മക്കളെ നിങ്ങൾ ഒരുപാട് നേരം വണ്ടിയോടിച്ചു വന്നതല്ലേ പോയി ഒന്നു കുളിച്ചു വിശ്രമിച്ചു വാ, ദേവകി ഇവർക്ക് ആ തുടച്ചിട്ട മുറികൾ കാണിച്ചുകൊടുക്ക്. . . ”

 

മമ്മി താഴെ ഒരു റൂമിൽ തന്നെയാണ്, അതോടെ താഴത്തെ മുറികൾ മുഴുവൻ നിറഞ്ഞു. എനിക്കുള്ള മുറി മുകളിൽ ആണ്. ചേച്ചി എന്നെയും വിളിച്ച് ഒരു മരത്തിന്റെ പടികൾ കയറി മുകളിൽ എത്തിച്ചു. പഴയ റൂമാണെങ്കിലും നല്ല സൗകര്യം ഉണ്ട്. . .

 

” ചേച്ചിയുടെ വീട് ഇവിടെ അടുത്താണോ ”

 

” അതേ നടത്താനുള്ള ദൂരമുണ്ട് ”

 

” അപ്പൊ ഇവിടെ തന്നെയാണോ രാത്രി നിൽക്കുന്നത് ”

 

” അതേ അച്ഛന് ഇടക്ക് ശ്വാസം മുട്ടൽ ഉണ്ടാവാറുണ്ട്, അത് ആരെങ്കിലും ഇവിടെ വേണം ചിലപ്പോ ഞാൻ അല്ലെങ്കിൽ എന്റെ ഭർത്താവ് ആരെങ്കിലും ഇവിടെ നിക്കും ”

 

” ഭർത്താവ് എന്ത് ചെയ്യുന്നു. ”

 

” ഇവിടെ തന്നെ റബ്ബർ വെട്ട് , മോന്റെ പഠിത്തം കഴിഞ്ഞോ ”

 

” ആ ഇപ്പൊ അവധിയാ ”

 

” ഞാൻ എന്ന താഴേക്ക് ചെല്ലട്ടെ, മോൻ ഒന്നു മേലുകഴുകി വാ ഞാൻ കഴിക്കാൻ എന്തെങ്കിലും എടുത്തു വെക്കാം ”

 

” ശെരി ചേച്ചി “

81 Comments

Add a Comment
  1. നെക്സ്റ്റ് പാർട്ട്‌?

  2. ഇതിൻ്റെ ബാക്കി എഴുത്തിയില്ലെങ്കിൽ നീയൊക്കെ യോനി സുഖം അറിയാതെ ചാകുമെട നാറി

  3. Ennu varum bro athengilum parayu waiting anu

  4. Eni wait cheythit karyamilla onnu podo he

  5. Bro enna second part ? Waiting

  6. Shimith unnipravan

    Evde bakki

  7. Kidilan story?
    Ithupole depth ulla stories iniyum pretheekshikkunnu

Leave a Reply

Your email address will not be published. Required fields are marked *