സ്വവര്‍ഗാനുരാഗി [Angel] 212

ഒരു കള്ളച്ചിരിയോടെ തെന്നലിന്റെ കാതില്‍ സ്വകര്യം പറഞ്ഞുകൊണ്ട് ബെഡ്‌ലാമ്പിന്റെ സ്വിച്ചില്‍ കൈ പരതുമ്പോഴാണ് അവള്‍ സംസാരിച്ചു തുടങ്ങിയത്..
എനിക്കൊരു കാര്യം പറയാനുണ്ട്…
തെന്നല്‍ മുഖം താഴ്ത്തി പറഞ്ഞു..
എന്താ മോളു വേഗം പറയ്., നമുക്ക് കിടക്കണ്ടേ രാവേറെയായ് മോളു..
ചിറിനുണഞ്ഞുകൊണ്ട് ഞാനത്രയും പറഞ്ഞൊപ്പിച്ചു…
ഞാന്‍ ലെസ്ബിയനാണ്…
ആ വാക്കുകള്‍ വലതു ചെവിയിലൂടെ ഒരു വണ്ടിനെപ്പോലെ എന്റെ തലച്ചോറിലേക്ക് മുരണ്ടുകയറി..
എന്തൂട്ട്… നീ എന്തൂട്ടാ പറഞ്ഞെ.. ?

കട്ടിലില്‍നിന്നും ചാടി എണീറ്റ് ഞാന്‍ തെന്നലിനെ നോക്കി ചോദിച്ചു..
മനസ്സിലായില്ലേ, ഞാനൊരു ലെസ്ബിയനാണ്.. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ സ്വവര്‍ഗാനുരാഗി..
തെന്നല്‍ പതര്‍ച്ചയില്ലാത്ത ശബ്ദത്തില്‍ പറഞ്ഞപ്പോള്‍ കണ്ണുകളില്‍ ഇരുട്ട് കയറുന്നത് പോലൊരു തോന്നല്‍..
എടീ കാലമാടത്തി, നിനക്ക് ഈ വിവരം കല്യാണത്തിന് മുന്നേ പറയാമായിരുന്നില്ലേ.. ?
എനിക്കപ്പോള്‍ പറയാന്‍ തോന്നിയില്ല, മാത്രവുമല്ല നാട്ടുകാരുടെ മുന്‍പില്‍ എനിക്ക് ഒരു ഭര്‍ത്താവായി കാണിക്കാന്‍ ഒരാളു വേണം..
കട്ടിലില്‍ കാലാട്ടിയിരുന്നു തെന്നല്‍ നിസ്സാരമായി അത് പറഞ്ഞപ്പോള്‍ എന്റെ മനോനില ആകെ തെറ്റി..

എന്റെ സ്വപ്നങ്ങള്‍, എന്റെ ജീവിതം, എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് കാല്‍കീഴിലിട്ടു ചവിട്ടി മെതിച്ചിരിക്കുന്നു ഈ പിശാശ്..
എടീ, ഈ ആദ്യരാത്രി നിന്റെ അവസാനരാത്രി ആണെടി കാറച്ചി എരുമേ.., നിന്നെ ഞാനിന്ന് കൊല്ലുടി….
അത്രേം മനസ്സില്‍ പറഞ്ഞു ആ ലെസ്ബിയന്‍ പിശാശിനു നേരെ ഞാന്‍ നോക്കിയപ്പോള്‍ കണ്ട കാഴ്ച.. !
ഓളൊരു വല്യ പോസ്റ്റര്‍ ചുമരിലെ ആണിയില്‍ തൂക്കിയിടുന്നു..

കുറച്ചു നിമിഷം വികാര തീവ്രതയോടെ തെന്നല്‍ ആ പോസ്റ്ററിലേക്ക് നോക്കി നിന്നപ്പോള്‍ ഞാനും ഒന്നെത്തി നോക്കി അതിലേക്ക്…
ദേവ്യേ…. സണ്ണി…, സണ്ണി ലിയോണ്‍.. !
കൊച്ചിയില്‍ വന്നിറങ്ങിയ സണ്ണി ചേച്ചി ആരാധകര്‍ക്ക് ഫ്‌ലയിങ് കിസ്സ് കൊടുക്കുന്ന ഫോട്ടോയാണ് തെന്നല്‍ ചുമരില്‍ തൂക്കിയിട്ടിരിക്കുന്നത്… അതിലേക്കാണവള്‍ ആരാധനയോടെ മതിമറന്നു നോക്കികൊണ്ടിരിക്കുന്നത്..

The Author

9 Comments

Add a Comment
  1. പൊളിച്ചു

  2. വെറുതെ അണ്ടിം കൊലപ്പിച്ച് കിടന്ന്

  3. കൊള്ളാം ❤?

  4. Ithu munne evideyo vayichittundallo mashe! FBil etho oru story ayittu vannathanallo!?

  5. Enda ponnu angel ?? cherukadakal super akkan nee kazhinje vere alu ullu …

  6. ഇത് fb യിൽ ഉണ്ടോ ഞാൻ പണ്ടെങ്ങോ വായിച്ചിട്ടുണ്ട്?

  7. കൊള്ളാം നല്ല കഥ നന്നായിട്ടുണ്ട്

  8. മാലാഖയുടെ കാമുകൻ

    ഒത്തിരി ഇഷ്ടപ്പെട്ടു.. Angel ?

  9. തമ്പുരാൻ

    First

Leave a Reply

Your email address will not be published. Required fields are marked *