ചെവിയൊന്നു വട്ടം പിടിച്ചപ്പോള്‍ കേട്ടു എടീ പോടീ എന്ന മട്ടിലുള്ള സംസാരങ്ങള്‍..
ഓഹ്.. ഈ പാതിരാത്രയില്‍ ഇവള്‍ ഏത് അവളോടാ ഇത്രേം കൊഞ്ചികുഴയുന്നത്.. ?
ചിലപ്പോ മറ്റേ ടീംസ് ആരിക്കും ഇവള്‍ടെ സ്വവര്‍ഗാനുരാഗികള്‍ ആയ കൂട്ടുകാരികള്‍..
എന്റെ ഒരു വിധി നോക്കണേ, കേട്യോന്‍ ആയ ഈ ഞാന്‍ താഴെ പുല്ലുപായയില്‍ പന പോലെ കിടക്കുമ്പോ സ്വന്തം ഭാര്യ പാതിരാത്രിയില്‍ ആരോടോ കിന്നരിക്കുന്നു അതും ഏതോ പെണ്ണിനോട്..,
എന്തൊക്കെ ആഗ്രഹങ്ങളായിരുന്നു,…
കല്യാണത്തിനു ശേഷം അവളെയും കൊണ്ട് ബുള്ളെറ്റിലുള്ള യാത്ര..വൈലറ്റ് പൂക്കള്‍ക്ക് നടുവിലുള്ള ഫോട്ടോഷൂട്ട്, ഒരുമിച്ചുള്ള സ്വകാര്യ നിമിഷങ്ങള്‍, എല്ലാം പ്ലാന്‍ ചെയ്തു വെച്ചതായിരുന്നു.
ആലോചിച്ചപ്പോള്‍ കണ്ണൊന്ന് നീറി,..
തലച്ചോറില്‍ നിന്നും കണ്ണുനീര്‍ കണ്‍കോണിലേക്ക് പുറപെട്ടു കഴിഞ്ഞു..
ഇല്ല, കരയില്ല, ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ല..
ആ രാത്രി മുഴുവനും ഉറങ്ങാതിരുന്നു എന്തൊക്കെയോ ആലോചിച്ചു കൂട്ടി.. ഒടുവില്‍ ചില ഉറച്ച തിരുമാനങ്ങള്‍ എടുത്തു..
പിറ്റേന്ന് രാവിലെ ബുള്ളറ്റെടുത്തു ഒന്ന് പുറത്തിറങ്ങി ഉച്ചയോട് കൂടി വീണ്ടും വീട്ടിലെത്തി..
ബെഡ്‌റൂമിലെത്തിയപ്പോള്‍ തെന്നല്‍ മൊബൈലില്‍ നോക്കി ഇരിക്കുന്നത് കണ്ടു..
അവള്‍ക്കരുകിലേക്ക് ചെന്നപ്പോള്‍ ചോദ്യഭാവത്തില്‍ തെന്നല്‍ മുഖത്തേക്ക് നോക്കി..
ഞാനൊരു യാത്ര പോവുകയാണ്.. ഒരാഴ്ച കഴിഞ്ഞേ തിരിച്ചു വരൂ.. മുന്‍പേ കരുതിയിരുന്നതാണ് കല്യാണത്തിന് ശേഷം ഭാര്യയെയും കൂട്ടി ഒരു യാത്ര..
ഇനീപ്പോ അതൊന്നും നടക്കില്ല,..
ഒരു നെടുവീര്‍പ്പോടെ അത്രയും പറഞ്ഞുകൊണ്ട് കയ്യിലിരുന്ന കടലാസ് അവള്‍ക്ക് നേരെ നീട്ടി..
ഡിവോഴ്‌സ് പേപ്പര്‍ ആണിത്.. തിരിച്ചു വരുമ്പോഴേക്കും ഒപ്പിട്ടു വെച്ചാല്‍ മതി.. ഇവിടാരും ഒന്നും അറിയില്ല, എന്തെങ്കിലും നുണ തിരിച്ചു വരുമ്പോഴേക്കും ഞാന്‍ കണ്ടുപിടിച്ചോളാം..
ഒന്നും മിണ്ടാതെ അവളാ പേപ്പര്‍ വാങ്ങി..
ഒരാഴ്ച്ചക്കുള്ള ഡ്രസ്സ് എല്ലാം ബാഗില്‍ കുത്തി നിറച്ചുവെക്കുമ്പോള്‍ ഒരിക്കല്‍ പോലും തെന്നല്‍ ഇരിക്കുന്ന ഭാഗത്തേക്ക് ഞാന്‍ നോക്കിയില്ല..
എല്ലാം കഴിഞ്ഞു ഒരു കുളിയും പാസാക്കി റൂമിലെത്തിയപ്പോള്‍ അവളവിടെ ഇല്ല..
ഇനീപ്പോ ഒരു യാത്ര ചോദിക്കേണ്ട ആവശ്യമില്ല, എല്ലാം അവസാനിച്ചു..
പൊളിച്ചു
വെറുതെ അണ്ടിം കൊലപ്പിച്ച് കിടന്ന്
കൊള്ളാം ❤?
Ithu munne evideyo vayichittundallo mashe! FBil etho oru story ayittu vannathanallo!?
Enda ponnu angel ?? cherukadakal super akkan nee kazhinje vere alu ullu …
ഇത് fb യിൽ ഉണ്ടോ ഞാൻ പണ്ടെങ്ങോ വായിച്ചിട്ടുണ്ട്?
കൊള്ളാം നല്ല കഥ നന്നായിട്ടുണ്ട്
ഒത്തിരി ഇഷ്ടപ്പെട്ടു.. Angel ?
First