അമ്മയും അച്ഛനും പുറത്തെവിടെയോ പോയത് നന്നായി, യാത്രക്കിടയില്‍ എപ്പോഴെങ്കിലും ഫോണ്‍ ചെയ്തു പറയാം എല്ലാം വിശദമായി..
ബാഗും ചുമലിലേറ്റി ബുള്ളറ്റിന്റെ ചാവിയുമെടുത്തു പുറത്തിയപ്പോള്‍ ആ കാഴ്ച കണ്ടു..
ജീന്‍സും ജാക്കെറ്റും അണിഞ്ഞു ബുള്ളെറ്റിനടുത്ത് നില്‍ക്കുന്നു തെന്നല്‍.. !
കയ്യില്‍ ഒരു ചെറിയ ബാഗും ഉണ്ട്..
എന്റെയും ഒരു വല്യ ആഗ്രഹം ആര്‍ന്നു ബുള്ളറ്റില്‍ ഒരു ദീര്‍ഘയാത്ര.. എന്തായാലും ഒറ്റക്കല്ലേ പോകുന്നത്, പിറകിലെ സീറ്റ് കാലി.. ഞാനൂണ്ട് കൂടെ..
ഇടവഴിയില്‍ നിന്നും ഹൈവേയിലേക്ക് ബുള്ളെറ്റ് ഓടിച്ചുകയറ്റുമ്പോള്‍ പിറകില്‍ നിന്നും തെന്നലിന്റെ പതിഞ്ഞ സ്വരം കേട്ടു..
എന്നെ വിവാഹം ചെയ്യുന്നതിന് മുന്‍പ് എത്രപേരെ പ്രണയിച്ചിട്ടുണ്ട്.. ?
ങേ… !
ഉള്ളിലൊരു ഇടിമിന്നല്‍ ആഴ്ന്നിറങ്ങി.. പക്ഷെ നുണ പറയാന്‍ തോന്നിയില്ല..
കുറച്ചുപേര്‍ ഉണ്ട്..
എല്ലാരേം പ്രണയിച്ചു പറ്റിച്ചു അവസാനം എന്നെ വിവാഹം കഴിച്ചു അല്ലേ.. ?
പതിഞ്ഞതെങ്കിലും ചാട്ടുളി പോലെ മൂര്‍ച്ചയേറിയ ചോദ്യം വീണ്ടും ചെവിക്കരുകില്‍ മുഴങ്ങി..
ഉം.. അതേ..
അപ്പോഴും നുണപറയാന്‍ തോന്നിയില്ല..
ആശയും മോഹവും നല്‍കി പ്രണയിച്ചതിനു ശേഷം നിസ്സാരമായി കയ്യൊഴിയുമ്പോള്‍ ആ പെണ്‍കുട്ടികളുടെ മനസ്സില്‍ എന്താണെന്ന് ചിന്തിച്ചിരുന്നോ ഒരിക്കലെങ്കിലും.. ?
ഇല്ല.., പക്ഷെ തന്നെ വിവാഹം കഴിച്ചതിനു ശേഷം മറ്റൊരു പെണ്ണിനെ കുറിച്ച് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല.. സത്യം..
ഉം, ഈ വിവാഹാലോചന വന്നപ്പോള്‍ തന്നെ കഥകള്‍ എല്ലാം അറിഞ്ഞിരുന്നു ഞാന്‍.. എല്ലാം അറിഞ്ഞിട്ട് തന്നെയാണ് താലി കെട്ടാന്‍ കഴുത്ത് നീട്ടിതന്നതും..
തെന്നലിന്റെ വാക്കുകള്‍ കേട്ടതും ഞാന്‍ ബ്രേക്കില്‍ ആഞ്ഞ് ചവിട്ടി..
മുഖം തിരിച്ചു ഞാനവളെ ഒന്ന് നോക്കി..
വണ്ടിവിട് മാഷെ..
തെന്നല്‍ ചിരിച്ചുകൊണ്ട് പറഞ്ഞു..
ബുള്ളെറ്റ് ആയാസപെട്ട് വലിയൊരു ചുരം കയറുമ്പോള്‍ പെട്ടെന്ന് ചെവിയില്‍ തെന്നലിന്റെ ചുണ്ടുരുമ്മി..
ലെസ്ബിയന്‍ ആണെന്ന കല്ലുവെച്ച നുണ വിശ്വസിച്ചു അല്ലേ.. ?
ങേ.. അപ്പൊ അതല്ലേ ശരിക്കും.. ?
ഞാന്‍ അവിശ്വസനീയതയോടെ വീണ്ടും തലവെട്ടിച്ചു ഓളെ നോക്കി..
മുന്നോട്ട് നോക്കി ഓടിക്ക് കൊരങ്ങാ..
തെന്നല്‍ എന്റെ തല ബലമായി മുന്നോട്ട് തിരിച്ചു പിടിച്ചുകൊണ്ട് തുടര്‍ന്നു..
പുല്ലുപായയില്‍ കിടന്നു മനസ്സ് നീറ്റുന്നത് ഞാന്‍ കണ്ടാര്‍ന്നു..
പൊളിച്ചു
വെറുതെ അണ്ടിം കൊലപ്പിച്ച് കിടന്ന്
കൊള്ളാം ❤?
Ithu munne evideyo vayichittundallo mashe! FBil etho oru story ayittu vannathanallo!?
Enda ponnu angel ?? cherukadakal super akkan nee kazhinje vere alu ullu …
ഇത് fb യിൽ ഉണ്ടോ ഞാൻ പണ്ടെങ്ങോ വായിച്ചിട്ടുണ്ട്?
കൊള്ളാം നല്ല കഥ നന്നായിട്ടുണ്ട്
ഒത്തിരി ഇഷ്ടപ്പെട്ടു.. Angel ?
First