ഗജകേസരിയോഗം Gajakesariyogam | Author : Agrah Mohan ഭാഗം ഒന്ന് – കർക്കിടക തേവർ ഹൗസ് സർജൻസി കഴിഞ്ഞയുടൻ തൃശ്ശൂർ ജില്ലയിലുള്ള ആ ഗ്രാമത്തിലെ പ്രൈമറി ഹെൽത് സെന്ററിൽ കരാർ അടിസ്ഥാനത്തിൽ പോസ്റ്റിങ്ങ് നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ലഭിച്ചപ്പോൾ ഷെമീനയെക്കാൾ കൂടുതൽ സന്തോഷിച്ചത് അവളുടെ ബാപ്പയായിരുന്നു. ഞെട്ടിയത് അവളുടെ ഉമ്മയും. ഏകമകളായ ഷെമീന ആ ദമ്പതികളുടെ ജീവന്റെ ജീവനാണ്. മൂന്നുകുട്ടികളിൽ ഇളയവൾ. ദുബൈയിൽ ഒരു വെഹിക്കിൾ സ്പെയർപാർട്സ് കടയിലെ ജീവനക്കാരനായിരുന്ന അയാൾ കടയുടെ മുതലാളി […]
