ദേവരാഗം 1 Devaraagam Author ദേവന് എന്റെ പ്രിയതമയെ ഞാന്‍ നേരില്‍ കണ്ടിട്ട് ഇന്നേയ്ക്ക് 8 മാസം കഴിയുന്നു…. നാട്ടിലേയ്ക്കുള്ള ട്രെയിനില്‍ പുറത്തെ കാഴചകള്‍ കണ്ടിരിക്കുന്നതിനിടയില്‍ ഞാന്‍ ചിന്തകളില്‍ മുഴുകി… ഈ യാത്ര ആവശ്യമുണ്ടായിട്ടല്ല… പക്ഷെ മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ അവള് എനിക്ക് വേണ്ടി കാത്തിരിക്കുന്നു… പോയെ തീരൂ.. ദേവേട്ടാ… ദേവേട്ടന് എന്താ ഇങ്ങനെ.. എന്റെ ഫ്രണ്ട്സിന്റെ ഒക്കെ ലവേര്‍സ് അവരെ സിനിമയ്ക്ക് കൊണ്ടുപോകും, കറങ്ങാന്‍ കൊണ്ടുപോകും, ഇഷ്ടമുള്ളതൊക്കെ വാങ്ങിക്കൊടുക്കും, എപ്പോഴും വിളിക്കുകേം മെസ്സേജ് […]