കൂടിയാട്ടം Koodiyattam Author : Rugmini അവൻ ഒരു ചടുല താളമായിരുന്നു. ഈ ഇടിമിന്നൽ പോലെ.ഈ മഴയുടെ താളം പോലെ. അവന്റെ ചിലങ്കയുടെ താളം ചെവികളിൽ ഇപ്പോഴും മുഴങ്ങുന്നത് പോലെ. ഈ കളിത്തട്ടിൽനിന്നു അവനിറങ്ങിപോയിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. ഈ വിരഹം എനിക്ക് സഹിക്കാവുന്നതിലും ഏറെയാണ്. എന്റെ കണ്ണാ.. ഇരുട്ടിൽ പാമ്പുകൾ ഇണചേരുന്ന ഇടതൂർന്ന കുറ്റിക്കാട് നിറഞ്ഞ നടവഴിയിൽ വെറുതെ ഒരാളനക്കം പ്രതീക്ഷിച്ചു നിന്ന് കണ്ണുകൾ കഴയ്ക്കാൻ തുടങ്ങി. ഇറമ്പിൽ മഴത്തുള്ളികൾ ഇറ്റിറ്റുവീണ് ശബ്ദമുണ്ടാക്കി. ഭാമേ.. അപ്പുവേട്ടന്റെ ശബ്ദം കനത്തു.. […]