സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണ്. സത്യം ഭാഗ്യം ചെയ്യണം ഇതുപോലുള്ള ഒന്നിനെയൊക്കെ ഈ വന്ന കാലത്ത് ജീവിത സഖിയായി കിട്ടാൻ. (അപ്പൊ എല്ലാരും ചോദിക്കും അച്ചുവിന് അശ്വതി അല്ലേ ഏല്ലാം കൊണ്ടും ചേരുന്നതെന്നു…)അത് എനിക്ക് അവളെ ഇഷ്ടപ്പെടാഞ്ഞിട്ടൊന്നും അല്ല. അല്ലേലും അവളെ ആർക്കാ ഇഷ്ടപെടാതിരിക്കുക. അത്രയ്ക്ക് സുന്ദരി പെണ്ണല്ലേ അവൾ. പക്ഷെ എനിക്ക് ഇഷ്ടപെടാതിരിക്കാൻ കാരണങ്ങൾ പലതായിരുന്നു അതിൽ ഒരു കാരണം അവളുടെ അച്ഛന്റെ അതായത് എന്റെ അമ്മാവന്റെ സ്വഭാവം തന്നെ. എന്റെ അച്ഛനെ കണക്കിന് ദ്രോഹിച്ചിട്ടുണ്ട് അയാൾ. എന്റെ എട്ടാം ക്ലാസ്സ് പഠനകാലം വരെയൊക്കെ എന്റെ ജീവിതം അത്രയ്ക്ക് സുഖകരം ആയിരുന്നില്ല. അമ്മ എന്നെ കഷ്ടപ്പെട്ടു തന്നാണ് വളർത്തിയത്. അമ്മ സ്നേഹിച്ചു കല്യാണം കഴിച്ചു എന്ന ഒറ്റകാരണത്താൽ അമ്മാവൻ അമ്മക്ക് കിട്ടേണ്ട അല്ലെങ്കിൽ ഞാൻ അനുഭവിക്കേണ്ട സ്വത്തുക്കൾ ഏല്ലാം പിടിച്ചു വച്ചു.പിന്നെ എന്റെ അച്ഛൻ പുള്ളി ഒരു മരണമാസ് ഐറ്റം തന്നാണ്. പൊക്കി പറയുകഒന്നും അല്ല.എന്റെ അച്ഛൻ കഷ്ടപെട്ടതു പോലെ ആരും കഷ്ടപ്പെട്ടു കാണില്ല. അച്ഛൻ എപ്പോഴും പറയും എന്റെ മോൻ എന്നെ പോലെകഷ്ടപെടാൻ പാടില്ല. അച്ഛൻ എനിക്ക് വേണ്ടത് ഏല്ലാം ഉണ്ടാക്കി വച്ചിട്ടുണ്ട്… എന്റെ രണ്ടു തലമുറയ്ക്ക് കഴിയാനുള്ള സ്വത്തുവകകൾ അച്ഛൻ ഉണ്ടാക്കി ഇട്ടിട്ടുണ്ട്. ഇപ്പൊ ആ സ്വത്തുക്കൾ കണ്ടിട്ടാണോ എന്തോ അമ്മാവന് അമ്മയോടും അച്ഛനോടും വല്ലാത്ത സ്നേഹം ആണ്. അമ്മാവനോടുള്ള ആ ഒരു വെറുപ്പ് ആയിരിക്കാം ഒരുപക്ഷെ എനിക്ക് അവളോട് അങ്ങനെ ഒരു ഇഷ്ടം തോന്നാതിരിക്കാനുള്ള ഒരു കാരണം.രണ്ടാമത് അയാളുടെ സ്വഭാവത്തോട് എനിക്ക് ഒത്തുപോകാൻ പറ്റില്ല എന്ന എന്റെ തിരിച്ചറിവ് വേറൊരു കാരണം. പക്ഷെ ഞങ്ങൾ കുട്ടികൾ തമ്മിൽ അങ്ങിനെ ഒരു വെറുപ്പോ വിധ്വേഷമോ ഒന്നും ഉണ്ടായിട്ടില്ല കുഞ്ഞ്നാൾ മുതൽ ഇതുവരെ. രണ്ടിനെയും എനിക്ക് ജീവൻ ആണ്. അമ്മായി പണ്ട് പറഞ്ഞു കൊടുക്കുമായിരുന്നു അശ്വതിയോടു ദേ മോളെ ഇത് നിന്റെ മുറച്ചെറുക്കനാണ് മോൾക്ക് എന്ത് കിട്ടിയാലും ദേ അതിന്റെ പകുതി അവനും കൊടുക്കണം എന്നൊക്കെ. പിന്നെ അമ്മായി പണ്ട് ഇവർക്ക് ഡ്രസ്സ് എടുക്കുമ്പോൾ അമ്മാവൻ അറിയാതെ എനിക്കും വാങ്ങും എന്നിട്ട് അത് ആരുടെ എങ്കിലും കൈയ്യിൽ കൊടുത്തു വിട്ടു വീട്ടിൽ ഏൽപ്പിക്കും. എന്തൊക്കെ ആയാലും അമ്മക്ക് ഇപ്പോളും അപ്പു മാമൻ എന്ന് പറഞ്ഞാൽ ഒരല്പം സ്നേഹം കൂടുതൽ ആണ് അവർ സഹോദരങ്ങൾ അല്ലേ നമുക്ക് ആ സ്നേഹബന്ധത്തിൽ കൈകടത്താൻ അവകാശമില്ലല്ലോ. അത് അമ്മ എന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട് ഞാൻ എന്തെങ്കിലും ഒക്കെ അമ്മാവനെ കുറിച് വേണ്ടാത്തത് പറയുമ്പോൾ. പക്ഷെ എനിക്കെന്തോ അറിവ് വച്ചുകഴിഞ്ഞപ്പോൾ അശ്വതിയോടു വേറൊരു രീതിയിൽ ഒരു ഇഷ്ടം തോന്നിയില്ല. പിന്നെ നമ്മുടെ അമ്മാവൻ ഞങ്ങളോട് മാത്രം അല്ല കേട്ടോ ഇങ്ങനെ ക്രൂരത കാണിച്ചിട്ടുള്ളത്. ഒരു പാട് പേരെ കക്ഷി കണ്ണുനീർ കുടിപ്പിച്ചിട്ടുണ്ട്. കക്ഷിക്ക് ഏല്ലാം വെട്ടിപിടിക്കണം ഒറ്റയ്ക്ക് അനുഭവിക്കണം അങ്ങനെയൊക്കെ മനോഭാവം ഉള്ള ഒരു വ്യക്തി ആണ്. അതിനു വേണ്ടി കക്ഷി എന്ത് മാർഗ്ഗവും സ്വീകരിക്കും.അമ്മാവന്റെ ചതിയുടെ കണക്കുകൾ എണ്ണിയാൽ തീരില്ല. സ്വന്തം മക്കളോട് പോലും പുള്ളിക്കാരന് ഒരു സ്നേഹം ഇല്ലെന്ന് ഉള്ളതാണ്. (സ്നേഹം ഒട്ടും ഇല്ല എന്നല്ല ഞാൻ പറഞ്ഞതിന് അർത്ഥം.ഏത് അച്ഛന് ആണ് മക്കളോട് സ്നേഹം ഇല്ലാതെ ഇരിക്കുന്നത്. )
മിച്ചു കഥ സൂപ്പർ ആണ്, അടുത്ത ഭാഗം ഈ ആഴ്ചയ്ക്കുള്ളിൽ അപ്‌ലോഡ് ചെയ്യുമോ
മിച്ചു…..
എവടെ മുത്തേ ബാക്കി കട്ട waiting ആണ് ചക്കരേ. വേഗം ഇങ് എത്തിക്കണേ
ബാക്കി കഥ പെട്ടന്ന് aaavatte. ഇത്രയും late ആകരുത്
മിച്ചു ബാക്കി എവിടെ
ഡാ മിച്ചുട്ട എന്ത് പറ്റി കുറച്ചു ദിവസം ആയല്ലോ
Bro nxt part enna
മിച്ചു മച്ചാനെ കിടു ആയിട്ടുണ്ട് പിന്നെ താനെന്തിനാടോ ഈ കണ്ട ഊളന്മാരുടെ comment എടുക്കുന്നത് ഏത് നല്ല കഥക്കും negative അഭിപ്രായം പറയാൻ മാത്രമായി ചിലർ വരും അത് കാര്യമാക്കേണ്ട അയാൾ പറഞ്ഞത് കൊണ്ട് താൻ കഥ നിർത്തിയെങ്കിൽ ഞാൻ അടക്കം എല്ലാരും നിന്നെ വെറുത്തേനെ കാരണം നല്ല കഥകൾ പകുതിക്കോ അവസാനമോ നിർത്തിയാൽ വിളിച്ചു വരുത്തിയിട്ടുണ്ട് ഊണ് ഇല്ല എന്ന് പറഞ്ഞത് പോലുണ്ടാകും so be bold and keep going.ok waiting for your Next
മിച്ചു മച്ചാനെ കിടു ആയിട്ടുണ്ട് പിന്നെ താനെന്തിനാടോ ഈ കണ്ട ഊളന്മാരുടെ comment എടുക്കുന്നത് ഏത് നല്ല കഥക്കും negative അഭിപ്രായം പറയാൻ മാത്രമായി ചിലർ വരും അത് കാര്യമാക്കേണ്ട അയാൾ പറഞ്ഞത് കൊണ്ട് താൻ കഥ നിർത്തിയെങ്കിൽ ഞാൻ അടക്കം എല്ലാരും നിന്നെ വെറുത്തേനെ കാരണം നല്ല കഥകൾ പകുതിക്കോ അവസാനമോ നിർത്തിയാൽ വിളിച്ചു വരുത്തിയിട്ടുണ്ട് ഊണ് ഇല്ല എന്ന് പറഞ്ഞത് പോലുണ്ടാകും so be bold and keep going.ok
I am waiting…..
ഒരു കഥ എന്നത് എഴുത്തുകാരന്റെയാണ് പൂർണമായും. ഒരു ദിവസം വന്നു കഥയിൽ അങ്ങനെ വേണം ഇങ്ങനെ വേണം എന്നൊന്നും പറയാൻ ഒരുത്തനും അധികാരമില്ല. ഒരു പട്ടിയുടെ കുര ആയിട്ട് കണ്ട മതി അതിനെ. പറ്റാത്തവന്മാർ സ്വന്തമായിട്ട് പോയി കഥ എഴുതാൻ പറ അല്ലെങ്കി പോയി വേറെ എഴുത്തുകാരുടെ കഥ വായിക്കട്ടെ. കട്ട സപ്പോർട്ട്. അടുത്ത പാർട്ട് വേഗം പോന്നോട്ടെ
Powlich
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു