അപ്പോഴാണ് അഭിജിത് എന്ന എൻ്റെ കൂട്ടുകാരൻ സ്കൂളിൽ ചേരുന്നത്… അവനും അവന്റെ കുടുംബവും ഗൾഫിൽ ആയിരുന്നു ജീവിച്ചിരുന്നത്.. ഒരു സമ്പന്നമായ ബിസിനസ് കുടുംബം.. ഇവനെ ഗൾഫിലെ സ്കൂളിൽ നിന്നും പുറത്താക്കി അതുകൊണ്ട് നാട്ടിൽ വന്നു.. ഞങ്ങളുടെ ഗ്രാമത്തിലെ ഏക ഇംഗ്ലീഷ് മീഡിയം സ്കൂൾ ഇതായൊണ്ട് അവനെ ഇവിടെ ചേർത്തു.
എന്നെ എല്ലാ ടീച്ചേഴ്സും ഫ്രണ്ട് ബെഞ്ചിലാണ് ഇരുത്തുക.. അവനേം അവിടെ ഇരിക്കാൻ പറഞ്ഞു..
അവൻ വന്നതും എന്നോടും ക്ലാസിലെ പിള്ളേരോടും കമ്പനി ആയി.. പക്ഷെ ഞാൻ അധികം സംസാരിക്കാൻ പോയില്ല.. വന്നിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളു പക്ഷെ കുറെ ഫ്രെണ്ട്സ് ആയി.. എനിക്ക് അസൂയ തോന്നി..
ഞാൻ ഒരിക്കൽ സ്കൂൾ കഴിഞ്ഞു ഇറങ്ങാൻ നേരം..
അഭി : എടാ സുമനെ നീ എന്താടാ ഒന്നും സംസാരിക്കാതെ പോവുന്നെ..
ഞാൻ : ഞാൻ സംസാരിക്കുന്നുണ്ട്.
അഭി : അതല്ല മണ്ട.. നീ ഒരു കമ്പനിയും ഇല്ലാതെ ഒറ്റക്ക് നടക്കും.. എന്തിനാ അത് ?
ഞാൻ ഒന്നും മിണ്ടിയില്ല
അഭി : നിന്റെ അച്ഛനും എന്റെ അച്ഛനും ഒരുമിച്ച് സ്കൂളിൽ പഠിച്ചതാണ്.. അവർ ഫ്രണ്ട്‌സ് ആയിരുന്നു.. പിന്നീട് അച്ഛൻ ഗൾഫിൽ പോയി.. പക്ഷെ അച്ഛൻ ഇപ്പോഴും നിന്റെ അച്ഛന്റെ കാര്യമെല്ലാം പറയും..
ഞാൻ ഒന്ന് ഷോക് ആയി.. അവനെ വീട്ടിൽ കൊണ്ടുപോവാൻ ബൈക്കിൽ അവന്റെ കസിൻ വന്നു..
അഭി : സുമനെ നീ എങ്ങനാ പോവുന്നെ ?
ഞാൻ : നടന്നു പോവും
( ആ കസിൻ ചേട്ടനോട് പോവാൻ പറഞ്ഞു എന്നിട്ട് എൻ്റെ കൂടെ നടന്നു )
അഭി : നീ എന്തിനാ മാറി നടക്കുന്നെ?
ഞാൻ : എനിക്ക് അധികം ഫ്രെണ്ട്സ് ഒന്നുമില്ല..പിന്നെ നിന്നെ പോലെയുള്ള ആൾകാർ എന്നെ ഫ്രണ്ട് ആകുമോ ഡാ
