ഞങ്ങൾ ക്ലാസ്സിൽ പോയില്ല..
( രണ്ടു ബിയർ വാങ്ങി അവന്റെ വീട്ടിൽ പോയി അടിച്ചു )
(കുടിക്കുമ്പോൾ ഈ കാര്യം സംസാരിക്കണ്ട എന്ന് പറഞ്ഞു..)
കുടി കഴിഞ്ഞു ഞാൻ അന്ന് അവന്റെ വീട്ടിൽ തന്നെ കിടന്നുറങ്ങി..
( എന്റെ വീട്ടിൽ പോയാൽ കുടിച്ചു എന്ന് പറഞ്ഞു അടിയുണ്ടാവും )
പിറ്റേന്ന് രാവിലെ സ്‌കൂളിൽ പോവാൻ നിൽകുമ്പോൾ പേടി ആയി തുടങ്ങി..
പക്ഷെ അഭിയ്ക്ക് ഒരു കുലുക്കവും ഇല്ലായിരുന്നു.. ഞങ്ങൾ രണ്ടുപേരും നടന്നു സ്കൂളിൽ പോയി.
വനജയെ കണ്ടില്ല, ഉച്ചക്ക് ഗ്രൗണ്ടിൽ പോവുമ്പോൾ ആ വഴിയിൽ നില്പുണ്ടായിരുന്നു.. പക്ഷെ ഞങ്ങളെ കണ്ടിട്ടും കാണാത്ത പോലെ നിന്നു..
എനിക്ക് ഒന്നും മനസിലായില്ല..
ഞാൻ അവനോടു ചോദിച്ചെങ്കിലും അവൻ ഒന്നും മിണ്ടിയില്ല..
ഞാൻ അന്നും അവന്റെ വീട്ടിൽ തന്നെ കിടന്നു
(അഭിയ്ക്ക് വയ്യ അതുകൊണ്ടാണ് അവന്റെ വീട്ടിൽ കിടക്കുന്നത് എന്നാണ് എന്റെ വീട്ടിൽ പറഞ്ഞത് )
എനിക്ക് പേടി ആയി തുടങ്ങി,
അന്ന് ബിയർ വാങ്ങാൻ അവൻ സമ്മതിച്ചില്ല ..
(ഞങ്ങൾ അവന്റെ വീട്ടിൽ എത്തി.)
ഞാൻ : ഒന്ന് പറയടാ കോപ്പേ.. കുറെ നേരം ആയി. പേടി ആവുന്നു
അഭി : നീ ദേഷ്യപ്പെടാതെ..പറയാം..
ഞാൻ : എന്താ സംഭവം ?
അഭി : എടാ എന്റെ ടിസിയിൽ ബ്ലാക്ക് മാർക്ക് ഉണ്ട്. ഞാൻ ഗൾഫിലുള്ള സ്കൂളിൽ അടിയുണ്ടാക്കി അവർ എന്നെ പുറത്താക്കിയതാ..അതുകൊണ്ടാണ് എനിക്ക് ടൗണിൽ ഉള്ള സ്കൂളിൽ ഒന്നും അഡ്മിഷൻ കിട്ടാത്തത്. അപ്പോഴാണ് അച്ഛൻ ഇവിടെയുള്ള സ്കൂൾ നോക്കിയത്.. പക്ഷെ അപ്പോഴും നമ്മുടെ പ്രിൻസിപ്പൽ സമ്മതിച്ചില്ല.. പക്ഷെ വൈസ് പ്രിൻസിപ്പൽ ആയ വനജ അച്ഛനോട് പൈസ ചോദിച്ചു.. അവളുടെ ഒരു വർഷത്തെ ശമ്പളത്തേക്കാളും കൂടുതൽ ആണ് കൊടുത്തത്.
