ഇത് മനസിലാക്കിയ അഭി.. ഓണപരിപാടികളിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.. പിള്ളേരെ എല്ലാം ഉഷാറാക്കി പരിപാടികളിൽ ഇറക്കി.. ആശാ ടീച്ചറെ നന്നായി സപ്പോർട്ട് ചെയ്തു.. എപ്പോഴും പരിപാടികൾക്കുള്ള പ്രാക്റ്റീസും പ്ലാനിങ്ങും… സ്കൂളിൽ പതിവില്ലാത്ത എനർജി കയറിയപോലെ..
അപ്പോഴാണ് ഒരു ദിവസം രാവിലെ അസംബ്ലി കൂടിയത്.. പിള്ളാരും ടീച്ചർമാരും, സ്കൂൾ മാനേജ്മെന്റും എല്ലാരും ഉണ്ട്..
പ്രിൻസിപ്പൽ ഓണപരിപാടികളെ കുറിച്ച് കുറെ സംസാരിച്ചു.. എന്നിട്ട് അവസാനം ആശാ ടീച്ചറെ കുറിച്ച് പറഞ്ഞു .
“ഇത് വരെ നമ്മുടെ സ്‌കൂൾ ടൗണിലെ സ്‌കൂളുമായി മത്സരിച്ചിട്ടില്ല പക്ഷെ ഈ വർഷം അത് സാധിക്കും, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ആശാ ടീച്ചറെ വേദിയിൽ ക്ഷണിക്കുന്നു”
പിള്ളേരൊക്കെ കയ്യടിച്ചു
ഇതെല്ലം കണ്ട വനജ അസൂയ മൂത്തു സ്റ്റേജിൽ ഇരിപ്പുണ്ട്. ആ മുഖത്ത് കാണാം.
ആശാ ടീച്ചർ സ്റ്റേജിൽ കയറി.. അടിപൊളി ആയി സംസാരിച്ചു..
ഇതെല്ലാം കഴിഞ്ഞു ക്ലാസ്സിൽ പോയപ്പോൾ ഒരാൾ വന്നു അഭിയെ പ്രിൻസിപ്പലിന്റെ റൂമിൽ കൊണ്ട് പോയി
അവിടെ പ്രിൻസിപ്പൽ, വനജ, ആശാ ,പിന്നെ മാനേജർ ഉണ്ടായിരുന്നു..
പ്രിൻസിപ്പൽ അഭിയോട് ഓണം പരിപാടികളിൽ അച്ഛനോട് സ്പോൻസർ ആയി കുറച്ച് പൈസ ചോദിക്കണം. നമ്മുടെ സ്‌കൂൾ എല്ലാരുടേം മുൻപിൽ എത്തണം എന്ന് പറഞ്ഞു..
ഇത് കേട്ടയുടനെ.. അഭി : സർ, ഞാൻ അച്ഛനോട് ഓണം പരിപാടികളും ആശാ ടീച്ചറുടെ വർക്കും എല്ലാം പറഞ്ഞിട്ടുണ്ട്..
പ്രിൻസിപ്പൽ : എന്നിട്ട് അച്ഛൻ എന്ത് പറഞ്ഞു ?
ഞാൻ : ആശാ ടീച്ചർ ആണേൽ നമ്മൾ എല്ലാ പരിപാടികളിലും ജയിക്കും, അതുകൊണ്ടു നമ്മുടെ സ്‌കൂളിന് ഫുൾ സ്പോൺസർ ചെയ്യാം എന്ന് പറഞ്ഞു
