(ഇത് കേട്ടപ്പോൾ എല്ലാരും ഞെട്ടി )
(സാധാരണ പിള്ളാരുടെ കയ്യിൽ നിന്നും പൈസ പിരിക്കും, ആരും അധികം കൊടുക്കാറില്ല പക്ഷെ ഈ പ്രാവശ്യം ആശാ ടീച്ചർ മാനേജർ പോസ്റ്റ് കിട്ടാൻ വേണ്ടി പിള്ളാരെ സോപ്പ് ഇടാൻ തുടങ്ങി.. ഇത് മനസിലാക്കിയ അഭി കുറെ കാര്യങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്തു )
ആശാ ടീച്ചറെ എല്ലാരും പ്രശംസിച്ചു .. ഇതെല്ലാം കണ്ട വനജ അസ്സൂയ മുഖത്തോടെ ഇരിക്കുന്നു..
പെട്ടന്ന്.. മാനേജർ പറഞ്ഞു..
മാനേജർ : ആശാ ടീച്ചറും, അഭിയും നാളെ നമ്മുടെ ഓഫീസിൽ വരണം.
ഇതുംകൂടെ കേട്ടപ്പോൾ വനജയുടെ മുഖം മാറി
പക്ഷെ അഭി അവിടെ ഒരു കാര്യം പറഞ്ഞു..
അഭി : സർ ഞാനൊരു കാര്യം പറഞ്ഞോട്ടെ ?
മാനേജർ : പറയു
അഭി : ആശാ ടീച്ചർ ഓണം പരിപാടികളായി ബിസി ആവും, ഞാൻ നമ്മുടെ മത്സരിക്കുന്ന പിള്ളേരുടെ കൂടെ ഉണ്ടാവും .. വനജ ടീച്ചർ എല്ലാം ഒന്ന് മാനേജ് ചെയ്യാനും പിന്നെ അക്കൗണ്ട്സ് നോക്കാനും ഉണ്ടേൽ നന്നാവും. അതുകൂടാതെ വനജ ടീച്ചർ ഉണ്ടേൽപിള്ളാർക്ക് പേടി ഉണ്ടാവും.. വേറെ സ്‌കൂളിൽ പോവുമ്പോൾ അവിടെ എല്ലാരേം വനജ ടീച്ചർ ഉണ്ടേൽ കാര്യങ്ങൾ കൺട്രോളിൽ ആവും..
( വനജ ഒന്ന് ഞെട്ടി )
മാനേജർ : ശെരിയാ.. വനജയും നാളെ ഓഫീസിൽ വരണം.. നമ്മുക്ക് കാര്യങ്ങൾ സംസാരിച്ചു തീരുമാനിക്കാം.
ഇതെല്ലം കഴിഞ്ഞു അഭി ക്ലാസ്സിൽ വന്നു നടന്നതെല്ലാം പറഞ്ഞു
ഞാൻ : എന്തൊരു പ്ലാനിങ് ആണെടാ അഭി ? അവൾ വീഴുന്ന ലക്ഷണം ഉണ്ട്
അഭി : എടാ അങ്ങനെ ഒന്നും അവൾ വീഴില്ല..അവൾക്ക് വല്ലാത്ത ഒരു സ്വഭാവം ആണ്. ഇനിയും നന്നായി ഇറങ്ങി കളിക്കണം
ഞാൻ : ഇത്ര റിസ്ക് എടുക്കണോ ?
