അഭി : എടാ മണ്ട.. എനിക്ക് നീ ഇത് പറയുമെന്ന് അറിയാം.. ഇനി ഒരിക്കലും നീ അങ്ങനെ ചിന്തിക്കരുത്, ഞാൻ മാത്രമല്ല നമ്മുടെ ക്ലാസ്സിലെ പിള്ളേരൊക്കെ നല്ല കമ്പനി ആണ്.. നീ പേടിച്ചു മിണ്ടാതിരിക്കണ്ട കാര്യമൊന്നുമില്ല,,,
ഞാൻ ഹാപ്പി ആയി, ഞങ്ങൾ കുറച്ചു തമാശകളൊക്കെ പറഞ്ഞു വീട്ടിലോട്ടു നടന്നു..
20 മിനുട്ടായപ്പോഴേക്കും അഭിയുടെ വീട് എത്തി.. വീടല്ല കൊട്ടാരം എന്ന് പറയാം..
(ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ വീട് )
ഫ്രണ്ടിൽ ഒരു ബെൻസ് കാറും ഉണ്ട്,
എന്നെ അകത്തോട്ട് വിളിച്ചു, ഞാൻ ആദ്യം പോയില്ല.. പിന്നെ നിർബന്ധിച്ചു അകത്തു കൊണ്ട് പോയി..
അവിടെ അവന്റെ അച്ഛനും അമ്മയും അനിയത്തിയും ഉണ്ടായിരുന്നു..
വീട്ടിലെ വിശേഷങ്ങളും അച്ഛന്റെ കാര്യവും എല്ലാം ചോദിച്ചു .. ഞങ്ങൾ സംസാരിക്കുമ്പോൾ വീട്ടിലെ വേലക്കാരി ഫുഡ് ആയി വന്നു.. ഞങ്ങൾ ഭക്ഷണം കഴിച്ചു.. എന്നിട്ട് ഞാൻ വീട്ടിലോട്ടു പോയി..
അഭിയും ഫാമിലിയും എന്നോട് ഒരുപാടു സംസാരിച്ചു.. കുറച്ചകഴിഞ്ഞ് നല്ലൊരു കൂട്ടുകാരനെ കിട്ടിയ സന്തോഷത്തിൽ ഞാൻ വീട്ടിൽ പോയി എന്നിട്ട് ഡ്രസ്സ് മാറിയിട്ട് അച്ഛന്റെ തയ്യൽ കടയിൽ പോയി വിശേഷങ്ങൾ എല്ലാം പറഞ്ഞു.. ഞങ്ങള്ക് എല്ലാർക്കും സന്തോഷായി..
അത് കഴിഞ്ഞു ഇടക്ക് അഭിയുടെ അച്ഛൻ അച്ഛന്റെ തയ്യൽ കടയിൽ വന്നിരുന്നു സംസാരിച്ചിരിക്കും.. അവർ ബാല്യകാല സൗഹൃദം വീണ്ടും സ്ട്രോങ്ങ് ആക്കി,
പെട്ടന്ന് തന്നെ ഞാനും അഭിയും ഉറ്റ സുഹൃത്തുക്കൾ ആയി..
( എന്നും സ്കൂൾ കഴിഞ്ഞു പോവുമ്പോൾ ഞാൻ അഭിയുടെ വീട്ടിൽ നിന്നും ഫുഡ് കഴിക്കും എന്നിട്ടേ എന്റെ വീട്ടിൽ പോവൂ )
