( വനജ ചെറുതായി ഒന്ന് ചിരിച്ചിട്ട് അകത്തോട്ട് പോയി )
അഭി ഓടി എന്റെ അടുത്തൊട്ട് വന്നു ഇവിടെയുള്ള കാര്യങ്ങൾ നോക്കാൻ പറഞ്ഞു..
അവൻ കാറിൽ പുറത്തു പോയി..
ടൗണിൽ പോയി.. രണ്ടു സാരി വാങ്ങി..ഒരു കിടിലൻ വിലപിടിപ്പുള്ള സാരി ..പിന്നെ ഒരു കേരള സാരിയും..
( വനജയ്ക്ക് സാരികൾ ഒരുപാടു ഇഷ്ടാണ് എന്നറിയാം അതുകൊണ്ടു അവൻ സാരി നേരത്തെ നോക്കി വച്ചിട്ടുണ്ട്..പിന്നെ ഓണം ആയോണ്ട് കേരള സാരിയും വാങ്ങി.. രണ്ടും പാക്ക് ചെയ്തു.. ആ വിലപിടിപ്പുള്ള സാരിയിൽ ഒരു കുറിപ്പ് വച്ചു.. ( ചിരിച്ചതിന് ഒരായിരം നന്ദി ).
കേരള സാരിയിൽ ഒരു കുറുപ്പ് കൂടെ വച്ചു.. : “ഈ ഓണക്കാലം മനോഹരമാക്കി തന്നതിന് സന്തോഷത്തിന്റെ ഒരായിരം പൊന്നോണാശംസകള്‍”)
സാരി വാങ്ങിയെങ്കിലും അത് കൊടുക്കാൻ അന്ന് പറ്റിയില്ല.. അടുത്ത ദിവസം ടീച്ചർമാർ റിഹേഴ്സൽ കാണാൻ പോയാപ്പോൾ അഭി സ്റ്റാഫ് റൂമിൽ കയറി സാരി വനജയുടെ ചെയറിൽ വച്ചു.. എന്നിട്ട് പോയി..
വനജ ലഞ്ച് കഴിക്കാൻ സ്റ്റാഫ് റൂമിൽ പോയി.. പെട്ടന്ന് അഭിയെ പ്രിൻസിപ്പൽ വിളിച്ചു അവിടെ വർക്ക് ഉണ്ട് അവിടെ പോവാൻ പറഞ്ഞു.. അഭിയ്ക്ക് വനജയെ കാണാൻ പറ്റിയിരുന്നില്ല.. ഓണം പരിപാടികൾ ഉള്ളതുകൊണ്ട് എല്ലാരും തിരക്കാണ് ..
അഭിയെ കാണാൻ വനജ വന്നു… പക്ഷെ അടുത്തൊട്ട് വന്നില്ല..
വനജ : ഫ്രീ ആണോ, നീ ഒന്ന് വരുമോ? നമ്മുക് പൂ ഓർഡർ ചെയ്യാൻ പോവണം.
അഭി : പ്രിൻസിപ്പൽ എന്നോട് ഇവിടെ നിൽക്കാൻ പറഞ്ഞു
വനജ : സാറിനോട് ഞാൻ പറഞ്ഞിട്ടുണ്ട്.
വനജ അഭിയോട് കാർ എടുത്ത് ഫ്രണ്ടിൽ വരാൻ പറഞ്ഞു..
