ഒരിക്കൽ അവന്റെ വീട്ടിൽ ഇരിക്കുമ്പോൾ..
അഭിയുടെ അച്ഛൻ : സുമനെ നാളെ നിന്റെ വീട്ടിൽ ഞങ്ങൾ എല്ലാരും വരുന്നുണ്ട്..
(ഞാൻ ഒന്ന് ആശ്‌ചര്യത്തോടെ നോക്കി )
ഞാൻ പതിയെ അച്ഛന്റെ തയ്യൽ കടയിൽ ചെന്നു..
ഞാൻ : അച്ഛാ നാളെ അഭിയുടെ ഫാമിലി നമ്മുടെ വീട്ടിൽ വരുന്നുണ്ടോ ?
അച്ഛൻ : അതെ.. രണ്ടു ദിവസം കഴിഞ്ഞാൽ അവന്റെ അച്ഛനും അമ്മയും ഗൾഫിൽ തിരിച്ചു പോവും പിന്നെ നീ എന്നും അവിടെ പോയില്ലേ വൈകുന്നേരം കഴിക്കുന്നേ.. നാളെ നമ്മുടെ വീട്ടിൽ കഴിക്കാൻ വിളിച്ചു..
ഞാൻ : നമ്മുടെ ചെറിയ വീടല്ലേ
അച്ഛൻ : ഒന്ന് പോടാ, അവർക്ക് അങ്ങനെ ഒന്നുമില്ല
അടുത്ത ദിവസം അവരെല്ലാം ഉച്ചയാവുമ്പോൾ വന്നു…ഫുഡ് കഴിച്ചു…
ഞങ്ങൾ എല്ലാരും വീടിന്റെ ബാക്കിൽ ഉള്ള പുഴയുടെ അടുത്ത് ഇരുന്ന് കുറെ സംസാരിച്ചിരുന്നു..
കുറെ ചിരിച്ചു.. പണ്ട് നടന്ന കഥകളെല്ലാം പറഞ്ഞു തന്നു..
അഭിയുടെ അച്ഛൻ : സുമനെ ഞങ്ങൾ പെട്ടന്ന് തന്നെ ഗൾഫിൽ പോവും.. മോനും അഭിയും നല്ല സുഹൃത്തുക്കൾ ആണെന്നറിയ.. എന്നാലും രണ്ടാളും ഇത്പോലെ സന്തോഷോതോടെ ഇരിക്കണം..
ഞാൻ : ഓക്കേ അങ്കിൾ..
അഭിയുടെ അച്ഛൻ : രണ്ടാൾക്കും ഒരേ വയസ്സല്ലേ,നീയും അവനും ഒരുമിച്ചു തന്നെ പോയി ഡ്രൈവിംഗ് ലൈസൻസ് എടുക്കണം,
അങ്ങനെ അഭിയുടെ അച്ഛനും അമ്മയും അനിയത്തിയും പോയി..ഞങ്ങൾ സ്കൂളിലും ഡ്രൈവിംഗ് ക്ലാസ്സിനും പോയി തുടങ്ങി.. അഭിക്ക് പെട്ടന്ന് ലൈസൻസ് കിട്ടി.. അവനു മുൻപ് തന്നെ കാർ ഓടിക്കാൻ അറിയാമായിരുന്നു.. ഞാൻ ബൈക്ക് പോലും ഓടിച്ചിട്ടില്ല.. ഇച്ചിരി വൈകി ആണേലും ലൈസൻസ് എടുത്തു.. സ്കൂളിൽ പിള്ളേരുടെ ഇടയിൽ ഞങ്ങള്ക് മാത്രമേ ലൈസൻസ് ഉള്ളു… (തോറ്റ് പഠിച്ചതിന്റെ ഗുണം)
