ഞാൻ വീട്ടിൽ പോയി എല്ലാർക്കും കൊടുത്തു..
( ഇതുവരെ ഓണം ആയിട്ട് എല്ലാര്ക്കും ഒരുമിച്ചു ഡ്രസ്സ് എടുത്തിട്ടില്ല.. ഓണം ആവുമ്പോൾ സദ്യക്ക് നല്ലൊരു പൈസ മാറ്റിവെക്കും പക്ഷെ ആർക്കും ഓണക്കോടി കിട്ടാറില്ല. )
എല്ലാരും ഡ്രസ്സ് നോക്കി.. ഹാപ്പി ആയി..
ഞാൻ വീട്ടിൽ ഹീറോ പോലെ തോന്നി.. ഈ സന്തോഷം അഭിയോട് പറയാൻ പോയി..
ഞാൻ : അഭി നന്നിയുണ്ട് ഡാ.. എനിക്ക് ഒരുപാടു സന്തോഷം ആയി
അഭി : പോടാ കോപ്പേ.. നന്ദിയോ ? നീ ഹാപ്പി ആയാൽ മതി
ഞാൻ : ഞാൻ ഹാപ്പി ആണ്.. എനിക്ക് എല്ലാം കൊണ്ടും ഈ ഓണം ഇഷ്ടായി..
അഭി : ഇനി അടുത്തൊരു സന്തോഷം പറയട്ടെ ?
ഞാൻ : പറയ്..
അഭി : നിനക്ക് ഇനി പഠിക്കാൻ താല്പര്യം ഇല്ല എന്നറിയ.. ഞാൻ അച്ഛനോട് പറഞ്ഞിട്ടുണ്ട്.. നിനക്കു ഒരു ചെറിയ സൂപ്പർ മാർക്കറ്റ് ഇടാൻ ഇഷ്ടാണോ ?
ഞാൻ : അഭി അതൊന്നും വേണ്ട ഡാ
അഭി : നീ എൻ്റെ കൂട്ടുകാരൻ ആണ്.. എന്ത് പറഞ്ഞാലും വേണ്ട വേണ്ട എന്ന് പറയണ്ട.. ചിലത് ഞാൻ പറയുന്നത് കേൾക്ക്
ഞാൻ ഒന്നും മിണ്ടിയില്ല..
അഭി : എടാ നിനക്കു ചെറുതായി തുടങ്ങി തരാം.. നീ അത് വലുതാക്കി എല്ലാരേം കാണിക്കണം.. അത്രേയുള്ളു..
ഞാൻ അറിയാതെ കരഞ്ഞു പോയി..
( ഒരുപാടു സന്തോഷം നിറഞ്ഞ ഓണം)
സ്കൂൾ ഓണം പരിപാടികൾ തുടങ്ങാൻ രണ്ടാഴ്ച കൂടി ഉണ്ട്.. ഒരുപാടു പരിപാടികൾ ഉള്ളതിനാൽ മൂന്നാഴ്ച ക്ലാസ് ഇല്ലായിരുന്നു.. എല്ലാവരും ഓണപരിപാടികളിൽ തന്നെ നിറഞ്ഞു നിന്നു.. പക്ഷെ ഓണം ആയോണ്ട് ഞാൻ എന്നും കടയിൽ തന്നെ ആയിരുന്നു… ഒരുപാടു തിരക്കുണ്ട്.. ഞാൻ അവരെ സഹായിച്ചു കടയിൽ നില്കും. അഭി എന്നും വനജയുടെ സീൻ പിടിച്ചു നടക്കും..എന്നും വൈകുന്നേരം അവൾ നോക്കിയതും, അവൾ ഇടക്ക് നോക്കാൻ കാണിച്ചു തരുന്നതും എല്ലാം പറയും.. ഞാനും കടയിൽ നിൽകുമ്പോൾ ലീലയെ നോക്കിയതും,പിടിച്ചതും എല്ലാം പറയും…
