ഞാൻ : ഞാൻ പറഞ്ഞപ്പോൾ എന്നെ തല്ലി.. പിന്നെ ഞാൻ ഒരു കാര്യം പറഞ്ഞപ്പോൾ നാട്ടുകാരെ പേടിച്ചു മിണ്ടാതിരുന്നു..
ലീല : എന്ത് കാര്യം ?
ഞാൻ വല്യച്ചനെ നോക്കി..
ഞാൻ : അത് വല്യച്ചന് അറിയാം, ചോദിച്ചു നോക്ക്..
ലീല : എന്താ ഇവൻ പറയണേ..
വല്യച്ഛൻ : അവൻ തെറി പറഞ്ഞ കാര്യമാ പറയണേ.. എല്ലാം നിന്റെ അടുത്ത് അവനു പറയാൻ പറ്റുമോ..
ലീല : എന്തോ ആവട്ടെ..ഇനി എങ്ങോട്ടും പോവണ്ട.. നിന്നോടാ ഈ പറയണേ
ഞാൻ : ഇല്ല, പോവുന്നില്ല..
(ഞാൻ ദേഷ്യത്തിൽ തന്നെ ഇരുന്നു.. )
അരമണിക്കൂർ കഴിഞ്ഞു വല്യച്ഛൻ എന്നെ വിളിച്ചു വീണ്ടും ചായക്കടയിൽ പോയി എനിക്ക് ഒരു ചായ വാങ്ങി തന്നു..
വല്യച്ഛൻ : എടാ നിനക്കു വേദനിച്ചോ ?
ഞാൻ : നിങ്ങൾ ഉടായിപ്പ് ആണെന്നു എനിക്ക് അറിയാം, അത് ലീലാമ്മ അറിഞ്ഞാൽ നിങ്ങടെ ജീവിതം കോഞ്ഞാട്ടയാവും, പിന്നെ നാട്ടുകാർ സംസാരിക്കാൻ തുടങ്ങിയാൽ വല്ല്യ പ്രശ്നം ആവും.. എന്റെ വായ അടക്കാൻ നോക്കുവാണ് ഇപ്പോൾ.. എനിക്ക് അറിയാം..
വല്യച്ഛൻ : വെറുതെ നീയും ഞാനും ഒരു പ്രശ്നം വേണ്ട.. നീ ചായ കുടിക്ക്..
ഞങ്ങൾ ചായ കുടിച്ചു നേരെ കടയിൽ പോയി..
ഞാൻ പതിവ് പോലെ ലീലാമ്മയെ നോക്കും.. അയാൾ കണ്ടിട്ടും കാണാത്ത പോലെ ഇരിക്കും..
ഞാൻ അടുത്ത ദിവസം അഭിയോട് പോയി കാര്യങ്ങൾ പറഞ്ഞു.. അവൻ എനിക്ക് ധൈര്യം തന്നു..
ഒരു മൂന്ന് ദിവസം കഴിഞ്ഞു വീട്ടിൽ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞു
ഞാൻ : +2 കഴിഞ്ഞാൽ ഞാൻ പഠിക്കാൻ പോവുന്നില്ല പകരം ബിസിനസ് ചെയ്യാൻ പോവാണ്.. അഭിയുടെ അച്ഛൻ സഹായിക്കാം എന്ന് പറഞ്ഞിരുന്നു.. ടൗണിലെ ബാങ്കിന്റെ അടുത്തുള്ള അഭിയുടെ സ്ഥലത്തു ചെറിയ സൂപ്പർ മാർക്കറ്റ് തുടങ്ങാൻ ആണ് പ്ലാൻ.. ഇന്ന് അവന്റെ അച്ഛനോട് ഞാൻ ഫോണിൽ സംസാരിച്ചിരുന്നു..
എല്ലാം ഒന്ന് ഉറപ്പിച്ചിട്ട് പറയാം എന്ന് കരുതി.. സോനു പഠിക്കാൻ മിടുക്കൻ ആണ്.. വെറുതെ എന്നെ പഠിപ്പിച്ചു നിങ്ങൾ പൈസ കളയണ്ട.. നമ്മുക്ക് അവനെ പഠിപ്പിക്കാം.. അടുത്ത വർഷം ഓണം കഴിഞ്ഞു സൂപ്പർ മാർക്കറ്റിന്റെ പണി തുടങ്ങും.
