“ നിനക്കെന്താ എന്നോടിത്ര ഇഷ്ടം?”
“ അത്… എനിക്കറിയില്ല… ടീച്ചറെ എനിക്കൊത്തിരി ഇഷ്ടമാ. എപ്പഴും കണ്ടോണ്ടിരിക്കണമെന്നാ എന്റെ മനസ്സില്…”
അവളുടെ മനം നിറഞ്ഞു. തന്നെപ്പോലെയാണ് അവനും ചിന്തിക്കുന്നത്.
“ എന്തായാലും ഇനിയിങ്ങനെ ഉണ്ടായാൽ ഗുണ്ട കളിക്കാനൊന്നും നിക്കണ്ട. ടീച്ചറോട് പറഞ്ഞാൽ മതി. കേട്ടോ.”
അവൻ ചിരിച്ചുകൊണ്ട് തലയാട്ടി.
“ ങ്ഹാ… ഇനി വേഗം വീട്ടില്‍ പോയി കുളിച്ച് പുസ്തകവുമെടുത്ത് വാ. നിനക്കിഷ്ടപ്പെട്ട എത്തക്കായപ്പം ഉണ്ടാക്കി വച്ചിട്ടുണ്ട്. അതും പറഞ്ഞവൾ കുനിഞ്ഞ് ആ കവിളിലൊരു ഉമ്മ കൊടുത്തു.
അപ്പോള്‍ റോഡിൽ പണ്ട് അവന്റെ ജീവിതം നശിപ്പിച്ച… പരിഹാസ്യമായ ആ പേരവന് ചാർത്തിക്കൊടുത്ത സതീശന്‍ നിൽക്കുന്നത് രണ്ട് പേരും ശ്രദ്ധിച്ചില്ല. വീട്ടില്‍ ചെന്ന് കുളിയും കഴിച്ച് ഓടിവരുന്ന കണ്ണനെ കാത്ത് അയാൾ കലുങ്കിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.
“ എന്താടാ കണ്ണാ… ട്യൂഷന് പോവുകയാണോ.. അതും ബയോളജി… പഠിപ്പിക്കുന്നത് അംബികയും. നിന്റെയൊരു യോഗമേ… നമ്മളെയും കൂടി കൊണ്ടുപോ.. കുറെ ബയോളജിയൊക്കെ നമ്മക്കും അറിയാമെന്ന് പറ നിന്റെ ടീച്ചറോട്… ഞാൻ പണ്ട് പറഞ്ഞിട്ടുള്ളതാ… പക്ഷേങ്കി അവള് ഗൗനിച്ചില്ല. വല്യ ശീലാവതി വന്നേക്കുന്നു.”
അവൻ ഒന്നും മിണ്ടിയില്ല. വഴക്കുണ്ടാക്കരുതെന്നാണല്ലോ ടീച്ചർ പറഞ്ഞിരിക്കുന്നത്. പക്ഷേ അന്ന് മുതല്‍ ഇക്കാര്യം നാട് മുഴുവന്‍ പാടിനടക്കുന്നത് സതീശന്‍ ഒരു വത്രമാക്കി. അതോടെ അവന്റെ അങ്ങോട്ടുള്ള പോക്കിനെ മറ്റ് നാട്ടുകാരും കളിയാക്കാൻ തുടങ്ങി. അതൊരു പതിവായപ്പോൾ അവൻ പറഞ്ഞു.
“ ടീച്ചറെ… ഞാനിനി ഇവിടേക്ക് വരുന്നില്ല… വെറുതെ ഞാൻ കാരണം ടീച്ചറെ പറ്റി നാട്ടുകാര് ഓരോന്ന് പറയുന്നത് കേൾക്കാൻ വയ്യ…”
“ നീ അതൊന്നും കാര്യമാക്കേണ്ട മോനെ. ജോലിയും കൂലിയും ഇല്ലാതെ കലുങ്കിൽ ഇരിക്കുന്ന വഷളന്മാർക്ക് എപ്പഴും ഓരോന്നിങ്ങനെ പറഞ്ഞോണ്ടിരിക്കണം. പക്ഷേ നമുക്ക് നമ്മളെ അറിയാമല്ലോ.” അതും പറഞ്ഞ് അംബിക അവന്റെ നെറുകയില്‍ ഉമ്മ വെച്ചു.
ഇതിനിടയിൽ അപ്രതീക്ഷിതമായിട്ടായിരുന്നു കണ്ണന്റെ അച്ഛന്റെ വിയോഗം. അപ്രതീക്ഷിതമെന്ന് പറയാന്‍ പറ്റില്ല. കുടിച്ചുകുടിച്ച് കരളൊക്കെ എന്നേ ദ്രവിച്ചിരുന്നത് അയാളോ കണ്ണനോ അറിഞ്ഞിരുന്നില്ല. ആകെയുള്ള രക്തബന്ധത്തിന്റെ അവസാനത്തോടെ ഒരുതരം വിഷാദരോഗം അവനെ ബാധിച്ചു. ആരോടും ഉരിയാടാതെ, സ്കൂളിൽ വരാതെ വീട്ടില്‍ കുത്തിയിരുന്ന കണ്ണനെ ഒടുവില്‍ പാടുപെട്ടാണ് അംബിക സ്വന്തം വീട്ടിലെത്തിച്ചത്. എക്സാം അടുത്ത് വന്ന ആ സമയത്ത് രാത്രി പത്ത് മണി വരെ കണ്ണനെ അംബിക വീട്ടിലിരുത്തി പഠിപ്പിക്കുമായിരുന്നു. എന്നാലും എത്ര നിർബന്ധിച്ചും അവൻ ആ വീട്ടില്‍ അന്തിയുറങ്ങിയില്ല. ഒറ്റയ്ക്കാണെങ്കിലും എത്ര വൈകിയാലും പഠിത്തം കഴിഞ്ഞ് വീട്ടിൽ ഒറ്റയ്ക്ക് വന്ന് കിടക്കും.
40 page kazhinju, 50 page ezhuthi tharam ennu paranju poya aala.