മഴ കഴുകിയിട്ട റോട്ടിലേക്ക് ബസ്സിൽ നിന്ന് കാലെടുത്തു വെച്ചതും,മുന്നിൽ കടയയിലെ ബെഞ്ചിൽ ഇരിക്കുന്ന ചന്ദ്രനെയാണ് കണ്ടത്.നാട്ടുകാരുടെ വിയ്യൂർ ചന്ദ്രൻ.നാറി!! എനിക്കയാളെ കണ്ണെടുത്താൽ കണ്ടു കൂടാ. അയാളാണ് വീട്ടിലെ കാര്യസ്ഥൻ എന്ന് വേണേൽ പറയാം. കൂടെ…എന്റെ എന്തേലുമൊരു കാര്യമാണേൽ,അമ്മയുടെ ചെവിയിലെത്തിക്കാൻ ആ കാലന് നൂറു നാവാണ്. എല്ലായിടത്തും കണ്ണുള്ള ആ തെണ്ടി ഞാൻ എന്ത് ചെയ്താലും വീട്ടിൽ എഴുന്നള്ളിക്കും. അമ്മയുടെ വകയിലെ ഒരു ചെറിയച്ഛൻ ആയതിനാൽ,അയാൾക്കിട്ട് ഓങ്ങാൻ ഞാൻ ഇതുവരെ നിന്നിട്ടില്ല. പേടിയില്ലാത്ത,ആരെയും കൂസലില്ലാത്ത പഴയ മോഡൽ ആറ്റിറ്റ്യൂഡ് കിങ്, സിഗ്മ എന്നൊക്കെ അയാളെ പൊക്കി പറയാം.
എനിക്കയാൾ കാലനാണേലും, എന്റെ വീടും,വീട്ടുപേരും,ഞങ്ങളുടെ പേരും,പ്രശസ്ഥിയും കോട്ടം വരാതെ നിലനിർത്തുന്ന ഒരു മാന്ത്രിക കവചം അയാളുടെ കയ്യിലാണ്. എന്റമ്മയെ തകർക്കണമെങ്കിൽ അയാളുടെ തല അരിയണം എന്ന് നാട്ടുകാർ അടക്കം പറയുന്നത് കേട്ടിട്ടുണ്ട്. കുറച്ചു കാലം മുന്നേ മലയിലെ കാപ്പിത്തോട്ടങ്ങളും,ഏല തോട്ടങ്ങളും. അമ്മയുടെ ഉടമസ്ഥതയിൽ വന്നപ്പോ അത് നാട്ടിൽ വലിയ ചർച്ചക്ക് ഇടയാക്കി. ആദിവാസി ഭൂമി എങ്ങനെ അമ്മയുടെ കയ്യിൽ വന്നൂന്നുള്ള വലിയ പ്രശ്നം.കേസ് കൊടുക്കും കോടതി കേറ്റും എന്നൊക്കെ പറഞ്ഞ,ഇത്തിരി പൈസ കയ്യിലുള്ള,മൂത്ത മരത്തലയന്മാരെ മലയിൽ നിന്ന് തന്നെ ആളുകളെ ഇറക്കി ചന്ദ്രൻ പേടിപ്പിച്ചു. അരിവാൾ അരയിൽ തിരുകി നാട്ടിലൂടെ നടന്ന ചന്ദ്രന്റെ ആളുകളെ പേടിച്ച് ഉടു മുണ്ടിൽ മൂത്രമൊഴിച്ച് കേസിന് നിന്ന രണ്ടു പേർ വീട്ടിൽ വന്നു അമ്മയോട് കരഞ്ഞു നിലവിളിച്ചു പറഞ്ഞു മാപ്പാക്കണമെന്ന്!!.
ഇതൊന്നും വകവെക്കാതെ കേസിന് പോയ ആൾക്ക് പൈസ പോയി എന്നല്ലാതെ ഒരു നടപടിയും അമ്മക്കെതിരെ വന്നില്ല.നാട്ടുകാർ രഹസ്യമായി പോലും ഈ വിഷയം പറയാൻ പിന്നെ മുതിർന്നില്ല. ഇതാണ് ചന്ദ്രന്റെ പൊതു സ്വഭാവം .നീണ്ടു,മെലിഞ്ഞ ചതുരകണ്ണട വെച്ച എന്റെ കാലന്റെ കളി. ഇതൊക്കെയാണേലും എന്റെ വീട്ടിൽ അയാൾക്ക് യാതൊരു സ്ഥാനവുവും അമ്മ കൊടുത്തിട്ടില്ല.വീടിന്റെ തിണ്ണയിൽ വന്നിരിക്കും എന്നല്ലാതെ വീടിനകത്തേക്ക് അയാൾ കേറുന്നത് പോലും ഞാൻ ഇതുവരെ കണ്ടിട്ടില്ല. അമ്മയതിന് സമ്മതിക്കേം ചെയ്യില്ല. അമ്മയെ അയാൾക്കും പേടിയാണ്.
ബാക്കിലുള്ള ബസ് എന്നെ ഇറക്കി പോയത് പോലും ഞാൻ അറിഞ്ഞില്ല.ചന്ദ്രനെ നോക്കി അയാളുടെ കൂസലില്ലാത്ത ഇരുത്തം കണ്ട്,നിന്നകാലിൽ നിന്ന് പോയി. കാലിൽ കാൽ കേറ്റി ബെഞ്ചിൽ ഇരിക്കുന്ന അയാൾ, മുറുക്കാൻ വായിലേക്ക് തിരുകി,രണ്ടു ചവക്കൽ സാവധാനം ചവച്ച്,ആ ചതുരം കണ്ണടക്കുള്ളിലൂടെ എന്നെ നോക്കി. ചിരിയും, സംസാരവും ഞങ്ങൾ തമ്മിൽ ഇല്ലാത്തത് കൊണ്ട് അയാളെ പാടെ അവഗണിച്ചു,കനമുള്ള ബാഗും തൂക്കി ഞാന്‍ വീട്ടിലേക്ക് നടക്കാൻ തിരിഞ്ഞു .
നല്ല കഥ ?
എനിക്ക് അവന്റെ ചേച്ചിയുടെ സ്വഭാവം തീരെ ഇഷ്ടപ്പെട്ടില്ല
അവൾക്ക് കാമുകനെ കിട്ടിയപ്പോ അവൾ അവനെ അവഗണിച്ചു, കല്യാണം കഴിച്ചു ഭർത്താവിന്റെ കൂടെ ലണ്ടനിലേക്ക് പോയപ്പോ അവൾ അവനെ പൂർണ്ണമായി അവഗണിച്ചു… ഒന്ന് വിളിച്ചു പോലും നോക്കാതെയായി
ആ അവൾക്ക് എവിടുന്നാ ഇപ്പൊ പെട്ടെന്ന് ഒരു സ്നേഹം. അവളുടെ ഈ സ്നേഹം വെറും അഭിനയം ആയിട്ടാണ് തോന്നുന്നത്
ശരിക്കും സ്നേഹം ഉണ്ടായിരുന്നേൽ അവൾ അവനെ ലണ്ടനിൽ നിന്ന് എപ്പോഴും വിളിക്കുമായിരുന്നല്ലോ
പരസ്പരം കാണാതെ നിന്നാൽ തീരുന്നത് ആണോ അവളുടെ സ്നേഹം? കണ്ട ഉടനെ സ്വിച് ഇട്ടപ്പോലെ അവളുടെ സ്നേഹം പൊട്ടിയൊഴുകാൻ തുടങ്ങി,
അപ്പൊ ഇത്രയും പൊട്ടി ഒഴുകുന്ന സ്നേഹം ഉള്ള അവൾ എന്തായിരുന്നു അവനെ ഫോൺ പോലും വിളിക്കാതെ ഇരുന്നേ
എന്നിട്ട് അവൻ ആണേൽ അതിന്റെ വിഷമം ഒന്നും കാണിക്കാതെ നേരിട്ട് അവളോട് പോയി മിണ്ടിയേക്കുന്നു
അവൾ തന്നെ ഇത്രകാലം അവഗണിച്ചതിന്റെ ഒരു തരിമ്പ് വിഷമമോ ദേഷ്യമൊ അവൻ അവളോട് കാണിച്ചില്ല
അപ്പൊ അവനും അവൾ വിളിക്കാതെ ഇത്രയും കാലം അവഗണിച്ചതിൽ വിഷമം ഇല്ലേ
സാധാരണ നമുക്ക് ഇഷ്ടമുള്ള ഒരാൾ നമ്മളോട് അത്രയും കമ്പനി ഉള്ള ആൾ വേറെ ഒരു സ്ഥലത്തേക്ക് പോയാതിനു ശേഷം നമ്മളെ വിളിക്കാതെ നമ്മളോട് സംസാരിക്കാതെ അവഗണിച്ചാൽ നല്ല വിഷമം വരും, എന്നാൽ അതൊന്നും അവന്റെ പെരുമാറ്റത്തിൽ കാണുന്നെ ഇല്ല
അവൻ അവളോട് മുൻപത്തെ പോലെ യാതൊരു അകൽച്ചയും ഇല്ലാതെ പെരുമാറുന്നു
എങ്ങനെ കഴിയുന്നു അവന്
വേറെ ആർക്ക് ആയാലും ഒരു അകൽച്ച അവിടെ ഫീൽ ചെയ്യും
പഴയ പോലെ സംസാരിക്കാനോ അടുത്ത് ഇടപഴകാനോ കഴിയില്ല
അവന് അവന്റെ ചേച്ചിയുടെ സ്നേഹം അഭിനയം ആയിട്ട് തോന്നിയില്ലേ
വായിച്ച എനിക്ക് അവന്റെ ചേച്ചിയുടെ സ്നേഹം അഭിനയം ആയിട്ടാണ് തോന്നിയെ
അല്ലാതെ സ്നേഹം ഉള്ള ഒരാൾക്കും ഒന്ന് വിളിച്ചു പോലും നോക്കാൻ തോന്നാതെ അവഗണിക്കാൻ കഴിയില്ല
എന്തോ ആ ടോപ്പിക്ക് അവരുടെ ഇടയിൽ ചർച്ച ആകാതെ പോയതിൽ അപൂർണ്ണത അവിടെ ഫീൽ ചെയ്യുന്നുണ്ട്
“എന്താ ചേച്ചി ഇത്ര കാലം എന്നെ വിളിച്ചു പോലും നോക്കാതെ അവഗണിച്ചേ? കല്യാണം കഴിഞ്ഞപ്പോ എന്നോടുള്ള സ്നേഹം ഒക്കെ പോയോ” ഈ ഒരു ചോദ്യം ഞാൻ അവിടെ പ്രതീക്ഷിച്ചിരുന്നു
ഇപ്പൊ അവൾക്ക് അവളുടെ ഭർത്താവിനെ വേണ്ടാത്തത് കൊണ്ട് മാത്രമല്ലെ അവനോടുള്ള ഈ സ്നേഹ പ്രകടനം, അല്ലേൽ അവൾ ഇപ്പോഴും ലണ്ടനിൽ അവനെയും അമ്മയെയും വിളിക്കാതെ അവരെ അവഗണിച്ചു നിൽക്കില്ലേ
ഭർത്താവിന്റെ കൂടെയുള്ള ജീവിതം മടുത്തപ്പോ ആണോ അവൾക്ക് അമ്മയെയും ആങ്ങളയേയും ഓർമ്മ വന്നേ
അതുവരെ അവനെ ഒരു ഫോൺ വിളി ഇല്ല മെസ്സേജ് അയക്കൽ ഇല്ല
ഇപ്പൊ എവിടുന്ന് പൊട്ടിമുളച്ചു വന്നു അവളുടെ ഈ സ്നേഹം ഒക്കെ
സ്നേഹം ഉള്ള ആർക്കും അവർ സ്നേഹിക്കുന്ന ആളുകളെ ഫോൺ വിളിക്കാതെ മിണ്ടാതെ കാണാതെ നിൽക്കാൻ കഴിയില്ല
അവനെ ഒരു സ്റ്റെപ്പിനി മാത്രം ആയിട്ടാണ് അവൾ കാണുന്നത്. കാമുകനെ കിട്ടിയപ്പോ സ്റ്റെപ്പിനിയുടെ ആവശ്യം ഇല്ലല്ലോ, പിന്നീട് ആ കാമുകനെ കല്യാണം കഴിച്ചപ്പോ സ്റ്റെപ്പിനി ഉണ്ടെന്ന് ഓർക്കുക പോലും ഇല്ലാതെയായി
ഇപ്പൊ ഭർത്താവിന്റെ കൂടെയുള്ള ജീവിതം മടുത്തപ്പോ വീണ്ടും സ്റ്റെപ്പിനിയെ അവൾ തേടി വന്നേക്കുന്നു
സ്റ്റെപ്പിനി ആണേൽ ഇതെല്ലാം ശരിക്കുള്ള അവളുടെ സ്നേഹം ആണെന്ന് കരുതി നിൽക്കുന്നു
Bro,brouude dp’il olla penninta name paranju tharavoo… Googleil search cheyyana
Super story… ഇത്രയും നല്ല ഒരു കഥ സമ്മാനിച്ചതിന് നന്ദി… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
Inn verumo rama..? ?
രാമനല്ല ഇത് കുഞ്ഞൻ
പറഞ്ഞ സമയത്ത് കഥ തന്ന ചരിത്രം എനിക്കില്ലാ… ആ ചരിത്രം ഒന്നുകൂടെ ആവർത്തിക്കാണ്…50 പേജ് കഴിഞ്ഞപ്പോ ലാസ്റ്റ് ഒരു സീനിൽ സ്റ്റക്കായിപ്പോയി..എഴുതുമ്പോ ചറ പറാന്ന് മനസ്സിൽ വരുന്ന സീനുകളും, വാക്കുകളും ഓക്കാനിച്ചിട്ട് പോലും വരുന്നില്ല.അതോണ്ട് ഇന്നിടാം എന്ന് വെച്ച ഭാഗം അങ്ങു നീട്ടാണ്. തെറി വിളിക്കരുത്..
ഓണം ആഘോഷിക്ക്. ആഘോഷിക്കാൻ കഴിയാത്തവരെ സഹായിക്ക്
എല്ലാവർക്കും നല്ലൊരോണം ആശംസിക്കുന്നു

No problem dear Rama.
Bro ഒരുപാട് ദിവസം ആയി ഇതിന്റെ അടുത്ത part വരാൻ ആയി കാത്തിരിക്കുന്നു
ഉടനെ വരുമോ
Rama you are great ?
നസീമ താത്യെയും ഹിബ ഹൂറിയെയും മറക്കളെ അടിപൊളി സ്റ്റോറി ആണ് സസ്പെൻസ്ഇല് ആണ് നിർത്തിയേക്കുനെ
1k likes aayi
രാമാ…


അനുഷയിൽ തന്നെ തുടങ്ങാം,


It was a surprise
ആദ്യപ്രണയം എല്ലാവർക്കും സ്‌പെഷ്യൽ ആണ് എന്ന് പറയുംപോലെ ആദിയുടെ ആദ്യപ്രണയം ആയിരുന്ന അനുഷയെ വീണ്ടും നീ കൊണ്ടുവന്നു, അനുഷ ശെരിക്കും ഒരു ഈയാംപാറ്റ പോലെ ആണെന്ന് തോന്നുന്നു ആദിയിലേക്ക് പറന്നു ചുറ്റി ആദിയിൽ ലയിക്കാൻ ഉറപ്പിച്ചവൾ, അവൾ ഉള്ള ഫ്രെയിം എല്ലാം ecstacy നിറഞ്ഞതായിരുന്നു, കുറുമ്പും ചിരിയും നിറഞ്ഞ പെണ്ണിനെ അവളുടെ അഴകിനെ കണ്ണു നിറച്ചു കാണാൻ പറ്റി,…


നായിക ആയ തമ്പുരാട്ടി പോലും കുറച്ചു നേരത്തേക്ക് ഒന്നു സൈഡായി പോയോ എന്നു തോന്നി…
ആനി…


അവൾ നോക്കിയ നോട്ടം നീ എന്താണ് പ്ലാൻ ചെയ്യുന്നത് എന്നറിയില്ല ബട് ആനി സ്‌പെഷ്യൽ ആണ്…


അടുത്ത ഭാഗം വേണം ഇതേ പേസിൽ ഇതേ ഒഴുക്കിൽ ഇതേ പോലെ…


സ്നേഹപൂർവ്വം…


ആളെ കാണാഞ്ഞപ്പോ ഏതോ ഭരണിക്കുടുക്കയിൽ ഒളിച്ചൂന്ന കരുതിയത്.അപ്പൊ ശ്രീമാന് ഈ വഴി അറിയാല്ലേ…..
അനുഷേചിയിൽ ഇങ്ങൾക്ക് കൊളുത്തുണ്ടെന്ന് അറിയാ.. എന്നാ ആനിയെ നോട്ടമിടുന്നത് എന്തിനാ.. ?പാവം
Onathinu next part kanumo ?
രണ്ടു ഡേ കൂടെ അതിനുള്ളിൽ ശെരിയാക്കാം ??