തമിഴന്റെ മകൾ ? [räbi] 611

തമിഴനെ പറ്റി പറഞ്ഞാൽ, നാട്ടിൽ മുണ്ട് മടക്കിക്കുത്താതെ നടക്കുന്നവരിലെ ഒരു മാന്യദ്ദേഹം!.

“തമിഴൻ..”

എന്ന് എല്ലാരും സ്നേഹം കലർത്തിയാണ് വിളിക്കുന്നത് .

അദ്ദേഹത്തിന്റെ കാപ്പിരി വർണ്ണത്തിന് പ്രത്യേക ചന്തമാണ്‌.

കരിമഷിക്കറുപ്പുള്ള കൺപീലികളും ചെറിയ ചെവികളും നസീറിന്റെ പോലെ കുറ്റി മീശയുമടങ്ങിയാൽ തമിഴന്റെ ഛായയായി!.

തമിഴ് ചുവയില്ലെങ്കിലും കണ്ണിനിമ വെട്ടുമ്പോലെ വിക്കലുണ്ട് മലയാളത്തിന്!.

ഞായാറാഴ്ചകളിലെ നാലുംകൂട് കവലയിലെ ഒത്തുചേരലും വരമ്പത്തു കൂടെയുള്ള വരലിലും പോകലിലുമുള്ള വർത്തമാനങ്ങളുമാണ് നാട്ടിലെ സാമൂഹിക സമ്പർക്കം!.

തമിഴന്റെ മകളെ കുറിച്ച് ഞാൻ കേട്ടിട്ട് അപ്പോൾ അധിക നാളായിട്ടില്ല.

കേട്ടിരുന്നത് പറയാം..,

കദളിപ്പഴത്തിൻ നിറചാരുത! ,

നീട്ടി വരച്ച കണ്മഷിയെഴുതിയ ഹൂറികളുടെ നയനങ്ങൾ !,

മത്തങ്ങാ വലിപ്പത്തിൽ ഉന്തി നിൽക്കുന്ന നിതംബ കുംഭം!,

തമ്മിൽ നൂലിഴ അകലം പോലുമില്ലാത്ത മാറിട ദ്വയങ്ങൾ!!. ഹഹഹ..

ഇനി ഞാൻ കണ്ടത് പറയാം..

ഞാൻ കണ്ട സമയം വീട്ടിലേക്ക് മടങ്ങുന്ന സമയം തന്നെ. രാത്രി മഴ പെയ്തിരുന്നു.

ബണ്ടുകളിൽ കൂടി നടന്നു പോകുമ്പോൾ കനാലിൽ നിന്നും കയറിയ വെള്ളത്തിൽ സാരിവാലൻ മീനുകൾ കൂട്ടമായി ഉല്ലസിക്കുന്നുണ്ട്.

നല്ല മഞ്ഞുള്ള വെളിച്ചത്തിൽ പുൽനാമ്പുകൾക്കിടയിലൂടെ ചുവന്ന വാലുള്ളയാസുന്ദരികളെ കാണാൻ നല്ല ഭംഗിയാണ്.

തെളിഞ്ഞ വെള്ളം പ്രതലത്തിന്റെ ഉയരവ്യത്യാസം കാരണം കുറച്ചു ദൂരമേ ബണ്ടുകൾക്കിടയിലേക്ക് കയറിയിട്ടുള്ളൂ.

സൂര്യൻ മറനീക്കി വരുമ്പോൾ സമ്മാനിക്കായി പുൽനാമ്പുകൾ ജലത്തുള്ളികൾ തൻ തുമ്പുകളിൽ സൂക്ഷിച്ചിട്ടുണ്ട്!.

അന്നും ധൃതിയിൽ തന്നെയായിരുന്നു . തമിഴന്റെ വീടിന്റെ മതിലിൽ കുപ്പി വെച്ചുഞാൻ ചെമ്പരത്തിയിൽ കുറുക്കിട്ടു.

നനവുള്ള മുറ്റത്തിൻ മണ്ണ് കറുത്തിട്ടുണ്ട്.

ചെമ്പരത്തിയിൽ നിന്നും വീട്ടിലേക്ക് നീങ്ങിയുള്ള കപ്പങ്ങയിൽ താഴെയൊരെണ്ണത്തിന്റെ ഞെട്ടറ്റ തണ്ടിൽ നിന്നും മുറ്റത്തേക്ക് കറവീഴുന്നത് കണ്ടു ഞാൻ ആ ഭൂവിൽ നിമിഷങ്ങൾക്ക് മുമ്പുണ്ടായ തമിഴന്റെ മകളുടെ സാന്നിധ്യത്തിൻ മിഴിവിൽ ഉന്മാദിയായി!.

ചെറിയ കുളിരുള്ള അന്തരീക്ഷത്തിൽ രോമങ്ങൾ എഴുന്ന് അവളുടെ ശേഷിപ്പിനായി കണ്ണുകൾക്കും കാതുകൾക്കും മൊപ്പം പരിസരമെല്ലാം പരതി!.

സൂര്യന്റെ മറവിൽ നിന്നെത്തുന്ന കിരണങ്ങൾക്ക് നിലാവെട്ടത്തേക്കാൾ തെളിച്ചമുണ്ടെങ്കിലും കിഴക്കിലെ മരങ്ങൾ മൂലം ഇരുട്ടും കലർന്നിട്ടുണ്ട്.

ഇല്ല!. അവളവിടില്ല !

The Author

????

ഇരുട്ട്

36 Comments

Add a Comment
  1. പങ്കജാക്ഷൻ കൊയ്‌ലോ

    സാധാരണക്കാരന്റെ കണ്ണിലെ
    ചില സൗന്ദര്യങ്ങൾ:
    ഒരു ചിത്രമെഴുത്ത് പോലെ മുന്നിൽ വിരിയുന്ന എഴുത്ത്!!!!!!!!!!!!!!!!!!!!?

    ///ചെമ്പരത്തിയിൽ നിന്നും വീട്ടിലേക്ക് നീങ്ങിയുള്ള കപ്പങ്ങയിൽ താഴെയൊരെണ്ണത്തിന്റെ ഞെട്ടറ്റ തണ്ടിൽ നിന്നും മുറ്റത്തേക്ക് കറവീഴുന്നത് കണ്ടു ഞാൻ ആ ഭൂവിൽ നിമിഷങ്ങൾക്ക് മുമ്പുണ്ടായ തമിഴന്റെ മകളുടെ സാന്നിധ്യത്തിൻ മിഴിവിൽ ഉന്മാദിയായി!.///

    //സൂര്യന്റെ മറവിൽ നിന്നെത്തുന്ന കിരണങ്ങൾക്ക് നിലാവെട്ടത്തേക്കാൾ തെളിച്ചമുണ്ടെങ്കിലും കിഴക്കിലെ മരങ്ങൾ മൂലം ഇരുട്ടും കലർന്നിട്ടുണ്ട്……..

    നിമിഷങ്ങളിൽ ഞാൻ നിശ്ചലനായെങ്കിലും താളത്തിൽ മിടിച്ചിരുന്നയൊന്ന് മുഴക്കത്തിലായി!………..

    സൂര്യൻ മറനീക്കി വരുമ്പോൾ സമ്മാനിക്കായി പുൽനാമ്പുകൾ ജലത്തുള്ളികൾ തൻ തുമ്പുകളിൽ സൂക്ഷിച്ചിട്ടുണ്ട് …..//

    *//നിതംബം മറച്ച കറുകറുത്ത മുടിയിഴകൾ നീരസമുണ്ടാക്കിയെങ്കിലും കാറ്റിന്റെ ഗന്ധമായി ശ്വാസങ്ങളിലലിഞ്ഞു പ്രാണനിൽ പ്രസരിച്ചു!.// എന്താ ഒരു സുഗന്ധം!
    [ കമ്പിയില്ല എന്ന പരാതി വേണ്ട!
    ……ഹി.ഹി ചുമ്മാ?]

    1. *//……………….!.// എന്താ ഒരു സുഗന്ധം!
      [ കമ്പിയില്ല എന്ന പരാതി വേണ്ട!
      ……ഹി.ഹി ചുമ്മാ?]

      കമന്റിലെ ഈ ഭാഗം ശരിക്ക് പറഞ്ഞാൽ എനിക്ക് നീരസമുണ്ടാക്കി..
      അത് (നിതംബം) ആരുമങ്ങനെ ആസ്വദിക്കണ്ട എന്ന് കരുതിയാണ് മുടി കൊണ്ട് മറപ്പിച്ചത്. അപ്പോൾ ദേ.. മുടിയുടെ കാര്യം പറയുന്നു.. എനിക്ക് അതിനേക്കാൾ പ്രധാനം മുടിയാണ് (കേശഭാരം ).
      ഇജ്ജാതി കോഴികൾ ഇവിടുള്ള കാര്യമറിഞ്ഞില്ല.
      ട്ടീഷ്‌റൂം…

      മുൻ കമന്റിൽ പറയാൻ ബാക്കി വെച്ചത് :
      പങ്കജാക്ഷൻ കൊയ്‌ലോ
      P………..k……..
      ആയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം.
      അല്ലെന്നറിയാം.

      നന്ദി കൊയ്‌ലോ..

      1. //കമന്റിലെ ഈ ഭാഗം ശരിക്ക് പറഞ്ഞാൽ എനിക്ക് നീരസമുണ്ടാക്കി

        ചുമ്മാ രസത്തിനു(അല്ല കാര്യത്തിന്) പറഞ്ഞതാട്ടോ..

      2. പങ്കജാക്ഷൻ കൊയ്‌ലോ

        ഹ ഹ….
        നീരസമുണ്ടാവുമെന്ന് മുന്നേ തോന്നിയത് കൊണ്ടല്ലേ……,
        .. “ഹി ഹി ചുമ്മാ …സ്മൈലി”:
        മുൻകൂർ ജാമ്യം എടുത്തത്!
        [പ്രിഡിഗ്രി പഠിക്കുന്ന പയ്യനല്ലേ വിട്ടുകള:
        വീണ്ടും.. സ്മൈലി……ഹ ഹ]

        കമന്റിൽ പറയാൻ ബാക്കി വെച്ചത്::
        അതൊക്കെ എളുപ്പം മനസിലാവുമല്ലോ
        എല്ലാവർക്കും. മനസിലാകട്ടെ എന്ന് വിചാരിച്ച് തന്നെയാണ്. അല്ലെങ്കിലും
        മനസിലായിട്ടും എന്താ കാര്യം?
        എങ്കിലും ഇതു പോലെ ‘അപൂർവം’ ചിലരൊക്കെ മനസിലാക്കുമ്പോൾ വളരെ സന്തോഷം!

        *ഉമ്മയാകുന്ന കരുതലിന്റെ സ്വപ്നങ്ങൾ
        ചെമ്പോത്തിന്റെ കൂട്ടിലെ വില പിടിച്ച
        മുത്തുകൾ പോലെയാകുമ്പോൾ……
        കാമത്തിന് പ്രസക്തി ഇല്ലാത്തത് കൊണ്ടാവാം നീരസം തോന്നിയത്.
        [ മുൻകൂർ ജാമ്യം കണ്ട് ബോധിച്ച് നീരസം പിൻവലിക്കണെമെന്ന് അപേക്ഷിക്കുന്നു….?!!]

        ആത്മാർത്ഥമായ നന്ദി!.

        1. //കാമത്തിന് പ്രസക്തി ഇല്ലാത്തത് കൊണ്ടാവാം നീരസം തോന്നിയത്

          ശരിക്കും നാൻ അതുകൊണ്ടല്ല അങ്ങനെ പറഞ്ഞത്. തമിഴന്റെ മകളുടെ ഗന്ധം നാൻ മാത്രം അനുഭവിച്ചാൽ (ആസ്വദിച്ചാൽ )
          മതിയെന്നൊരു possessiveness തോന്നിയതു കൊണ്ടാണ് അങ്ങനെ പറഞ്ഞത്.

          കഥയിൽ ഞാൻ ഏറ്റവും അധികം ആഗ്രഹിച്ചത് രണ്ടു പേരുടെ കമന്റുകളാണ്.
          Pk കുഞ്ഞിന്റെയും സിമോണയുടെയും..

          സന്തോ….ഷം
          നന്ദി നന്ദി

          1. പങ്കജാക്ഷൻ കൊയ്‌ലോ

            സിമോണ 😕
            വരും……
            വരാതിരിക്കില്ല.
            ?

          2. ഇപ്പോൾ!.. ഇവിടുന്ന്ക്കെ…കേവല സംശയം മാത്രം ഉണ്ടായിരുന്നതു, ഉത്തമ ബോധ്യമായി!… ആ p.k തന്നെയാണ് ഈ pankajaakshan koylo എന്ന “p.k “എന്ന്!.എന്നത്തേയും പോലെ മറ്റൊരു ” പേരുകൊണ്ടുളള ” കരണം മറിച്ചിൽ”!. പുതിയ “സ്വന്തം കഥാചുവരിൽ” ഞാൻ അതന്ന് ഉന്നയിച്ചപ്പോൾ “അല്ല” എന്ന് പറഞ്ഞു ഒഴിഞ്ഞുമാറി.” എങ്കിലും എപ്പോഴെങ്കിലും അത് “മനസ്സിലാവാതെ”… വരുമോ???
            ഒന്നുമില്ലേലും, പഴയ 2 അടുത്ത സുഹൃത്തുക്കൾ നാം ?. അത് എത്ര തുറന്ന് പറഞ്ഞില്ലേലും…” എഴുത്ത് ശൈലി, ഭാവന, വീക്ഷണങ്ങൾ”…തുടങ്ങി പല തു കൊണ്ടും ” ഏതു അക്ഷര മുദ്രകളും”ഒരുവന് തിരിച്ചറിയാൻ കഴിഞ്ഞേക്കും എന്നത് ഒരു ” തള്ളാൻ കഴിയാത്ത സത്യം ! ” എന്ന്…മനസ്സിലാക്കുക……
            ആ പഴയ….
            സാക്ഷി

          3. // ഇല്ല.
            തിരക്കിലാണ്

          4. പങ്കജാക്ഷൻ കൊയ്‌ലോ

            @സാക്ഷി…..,
            “അല്ല” എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയില്ല…..;

            //…..അങ്ങെനെയൊക്കെ തോന്നിയോ? ഒക്കെ െവെറുതെ േ ന്നിയതായിരിക്കും …..അല്ലെങ്കിലും എല്ലാം
            ഓരോര തോന്നലുകൾ അല്ലേ!?.//
            എന്ന് അവ്യക്തമായി പറഞ്ഞു!

            *അവ്യക്തമായ ചില ചൊറിച്ചിലിന്റെ വേദന മറക്കാനാണ് കുപ്പായം മാറുന്നത്………

            അത് തിരിയണ്ടവർക്ക് തിരിയും
            എന്ന് തിരിച്ചറിഞ്ഞ് തന്നെയാ..
            ക്യാമറാമേനോനേ..!!??

  2. പങ്കജാക്ഷൻ കൊയ്‌ലോ

    റാമോസിന്റെ ഇന്നലത്തെ ഫ്രീകിക്ക് ഗോൾ വീണ്ടും വീണ്ടും കണ്ട് കഴിഞ്ഞാണ് ‘തമിഴന്റെ മകൾ’ വായിച്ചത്……

    ഫ്രീകിക്കുകൾക്ക് മഴവില്ലിന്റെ ഭംഗിയാണ്.!

    അത് പുറപ്പെടുന്നതും വളരുന്നതും അവസാനിക്കുന്നതും എങ്ങനെയാണെന്ന് ഒരു നിശ്ചയവുമില്ല. അതിനെക്കുറിച്ച് ശാസ്ത്രജ്ഞർ ഗവേഷണം നടത്തുന്നു.
    പക്ഷെ അതിന്റെ ഭംഗി
    ആസ്വദിക്കാത്തവർ ആരുമില്ല…………

    ചന്തമുള്ള ഫ്രീകിക്ക് പോലെ ഒരു ചെറു കഥ….!!!! പക്ഷെ അതിലെ രഹസ്യങ്ങൾ
    മനസിലാക്കാൻ പഠനങ്ങൾ വേണ്ടി വരും.
    തല്കാലം അതിലെ മഴവില്ല് ചന്തങ്ങൾ ആസ്വദിക്കാനേ കഴിയു……..

    * വേറെ എവിടെയും പാല് കൊടുക്കാൻ വിടാത്ത ഉമ്മ, തമിഴന്റെ വീട്ടിലേക്ക് ആദ്യം വിടുന്നതു തന്നെ…. കഥയുടെ ഹൃദയം എന്ന് തോന്നുന്നു.
    //……..ആ കരുതലിന്റെ ഹേതുവായ ഞാൻ ആ കരുതലിനെ എത്ര സ്നേഹിച്ചിരുന്നു. ആ ജീവിതത്തെ എത്ര സ്നേഹിച്ചിരുന്നു . എന്നിലെ സ്നേഹത്തിന്റെ നിർവചനം പോലും ആ കരുതലായിരുന്നു ………///!

    1. ഒരു വായനക്കാരന് ഒരു കഥയെ സംബന്ധിച്ചു എന്ത് നിർവചനവുമാകാം..
      അവന്റെ ഭാവനയിലാണല്ലോ കഥ ആസ്വദിക്കുന്നത്..
      മാത്രമല്ല ഇത് ഭാവനയിലുണ്ടായ ഒരു കഥ മാത്രമാണല്ലോ.
      ഓർമകളിലെ ചില അനുഭവങ്ങൾ ഇഴുകിച്ചേർന്നിട്ടുണ്ടെന്നു മാത്രം.

      എന്റെ ആസ്വാദനത്തിലും ഈ കഥക്കൊരു പൂര്ണരൂപമുണ്ട്. അതിലെ ചില വിവരങ്ങൾ പറയാം
      തമിഴന്റെ മകൾക്ക് അമ്മയില്ല. രാവിലെ പോയി തമിഴൻ നേരത്തെ വരും. അക്കാരണവുമായി ബന്ധപ്പെട്ടാണ് അതിരാവിലെ പാല് കൊടുക്കാൻ എന്നെ ഏൽപ്പിക്കുന്നത്.

      എന്റെ സ്വപ്‌നങ്ങൾ ബന്ധപ്പെട്ടിരിക്കുന്നത് ഉമ്മയിലേക്കാണ്. തമിഴന്റെ മകൾ അതുകാരണമായുള്ള “ഒരു” ഏടുമാത്രം അത്ര ഗൗരവമേ ഉള്ളൂ . പാല് വിറ്റുള്ള ഉപജീവനം എനിക്ക് അഭിമാനമാണെങ്കിലും ഉമ്മക്ക് ‘വലിയൊരു ‘, സമൂഹം ബഹുമാനിക്കുന്നൊരു നിലയിൽ ഞാൻ എത്തണമെന്നാണ്. അതിന്റെ ധൃതിയിലാണ് കഥാകൃത്തു. പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഈ കഥ നടക്കുന്നത്.

      റാമോസിന്റെ ഫ്രീകിക്ക് ഇപ്പോൾ കണ്ടു.
      നന്ദി.
      സ്മൈലിങ് സ്മൈലി

      ഒരു കാര്യമുണ്ട് അതടുത്ത കമന്റിൽ

      1. പങ്കജാക്ഷൻ കൊയ്‌ലോ

        അതെ…..;

        നമ്മുടിഷ്ടക്കാരുടെ സ്വപ്നങ്ങളിൽ ജീവിക്കുക സുകൃതം തന്നെ. പെറ്റ വയറിന്റേതാകുമ്പോൾ “സുസ്സുകൃതം”.?

        ഭാഗ്യവാൻ!!!!!!!

        – നന്ദി –

  3. Aduttha kadhayumayi varu

    1. കൊല്ലത്തിൽ ഒന്ന് അല്ലെങ്കിൽ രണ്ട് അതാണ്‌ കണക്ക്.
      വായിക്കാനാണ് കൂടുതൽ ഇഷ്ട്ടം.

  4. പ്രണയ സ്റ്റോറികളേക്കാൾ എനിക്കിഷ്ടം ചെറുകഥകളാണ്. ചില ജീവിതാനുഭവപാഠങ്ങൾ ചുരുക്കം ചില വാചകങ്ങളാൽ തുറന്ന് കാട്ടുക എന്നത് വളരെ പ്രയാസം നിറഞ്ഞതാണ്.അമ്മ മകൻ ബന്ധവും പ്രണയവും പ്രകൃതിയെയും ഒരേ കുടക്കീഴിൽ സന്തുലിതാവാക്കുകൾ കൊണ്ട് വരച്ചുകാട്ടിയ നിനക്കിരിക്കട്ടെ എൻ്റെ ❤️❤️?. ഇതിലും കൂടുതൽ എനിക്ക് സാധ്യമല്ല

    1. താങ്ക്സ് താങ്ക്സ് താങ്ക്സ്
      ആൻഡ് ഹേർട്ട്സ്..

      (ഇത് mj ആണോ. ബീവിയിൽ കണ്ട mj )

  5. എഴുത്തിൻറെ നീലാകാശ വിശാലതയിൽ നിലാ വെൺമയിൽ പ്രഭ തൂകി നിൽക്കുന്ന അമ്പിളിതാരക അല്ല, ആഗ്രഹവും സ്വപ്നങ്ങളും മോഹവും മോഹഭംഗങ്ങളും കൂടുകൂട്ടിയ നാട്ടിൻപുറത്തെ തനിമയും വർണ്ണവും അലങ്കാരങ്ങളും ഇഴപാകി ഒരുക്കിയ… തേജോമയികളാം നക്ഷത്ര കിന്നരരെ എങ്കിലും, അവിടവിടെ മിന്നിയും മങ്ങിയും തെളിഞ്ഞു കാണാം. അത് ഇരുട്ടിനെ ഒളി ഉണർത്തുന്ന മാസ്മരികത ലേക്ക് നയിക്കുന്നു. നന്ദി ഇരുട്ടേ…”റാബി”….

    1. അഹാ..

      സാക്ഷീ.. നന്ദി.

      ഒരോർമ്മ പോലുള്ള ചെറു കഥയാണ്. എന്നാൽ അതിൽ കുറച്ച് ഓർമകളും കലർന്നിട്ടുണ്ട്.

      നന്ദി. സുഖമെന്ന് കരുതുന്നു. സുഖമായിരിക്കുക.

  6. നല്ല ഭാഷ, ഇമ്പമുള്ള വരികൾ, രണ്ടവർത്തി വായിച്ചു ഇനിയും വായിക്കാൻ തോന്നുന്നു…. റാബി ഒരുപാട് ഇനിയും പ്രതീക്ഷിക്കുന്നു…

    സോളമൻ

    1. സന്തോഷം..

      താങ്ക്സ്……

  7. റാബി ബ്രോ..നല്ലൊരു കുട്ടി കഥ..
    വായിച്ചു നന്നായി ആസ്വദിച്ചു തന്നെ വായിച്ചു..ഭാഷ ഗംഭീരം..അല്ല അതിഗംഭീരം എന്നുതന്നെ പറയണം.. ഒഴുക്കോടെ ഉള്ള അവതരണവും ഇഷ്ടായി..
    ഇങ്ങനൊക്കെ ആയാലും സംഭവം എനിക്ക് ഫുള്ളായിട്ട് മനസിലായില്ല..തമിഴന്റെ മകൾ ആരാ..എന്താ സംഭവിച്ചേ അവൾക്ക്..
    ഉപ്പന്റെ കാര്യം ഉപ്പൻ വിലപിടിപ്പുള്ളത് കൊമ്പത്ത് വെക്കും എന്നത്കൊണ്ട് ഉദ്ദേശിച്ചത് എന്താ.. തമിഴന്റെ മകൾ മരിച്ചു എന്നാണോ?

    1. ഏയ്‌….
      ജീവിതം മറ്റു, സുന്ദര നിമിഷങ്ങളിലേക്ക് പോയി.

      താങ്ക്സ് നീൽ.
      താങ്ക്സ്

  8. Comment il sahithyam vilamban onnum ariyilla ennirunnalum good story ❤️

    1. ചിത്രയുടെ ഈ വരികളും സാഹിത്യം തന്നെ..

  9. Nannayittundu rabi ❤️

    1. താങ്ക്സ്..
      താങ്ക്സ്

  10. വർണ്ണിക്കാൻ വാക്കുകളില്ലാത്ത കലാസൃഷ്ടി….!!!!
    ഓരോ വരിയിലും ജീവിതത്തിന്റെ നേർകാഴ്ച….!!!!
    കൊതിപ്പിക്കുന്ന എഴുത്ത്…..!!!!

    വെറുതെ വായിച്ചു പോകുകയായിരുന്നില്ല…… ഓരോ തളിർകാഴ്ചയും കണ്മുന്നിൽ കണ്ടു….!!!

    ////എന്നും തൊഴുത്തിലെ വെളിച്ചവും മക്കയരച്ചു കൊണ്ട് പാൽ ചുരത്തിക്കൊടുക്കുന്ന പശുക്കളെയും ഉമ്മയുടെ ഉത്സാഹവും കണ്ടുണരുന്ന എനിക്ക് പെരുമയായിട്ടുള്ള ആ മേൽവിലാസത്തേക്കാൾ എന്നെ ആനന്ദിപ്പിച്ചിട്ടുള്ള മറ്റൊന്നുമില്ല.

    ////നമ്മുടിഷ്ടക്കാരുടെ സ്വപ്നങ്ങളിൽ ജീവിക്കുക സുകൃതം തന്നെ. പെറ്റ വയറിന്റേതാകുമ്പോൾ “സുസ്സുകൃതം”////

    പറഞ്ഞറിയിക്കാൻ വാക്കുകളില്ലാത്ത വരികൾ…..!!!! പറയാൻ കഴിയാത്ത പ്രണയത്തെക്കാൾ ഒരു പടി മുന്നിൽ നിന്നു അമ്മയോടുള്ള അതിരറ്റ സ്നേഹത്തിന്റെ സ്പർശങ്ങൾ…..!!!!

    ////തിളങ്ങുന്നതും വിലപിടിപ്പുള്ളതുമായ എന്തു കണ്ടാലും ഉപ്പൻ അതെടുത്തു കൂട്ടിൽ കൊണ്ടുവെക്കും. നല്ല ഉയരമുള്ള മരങ്ങളിലായിരിക്കും ഉപ്പന്റെ കൂട്!.////-

    ഈ സൃഷ്ടിയും ഓരോ വായനക്കാരന്റെയും നെഞ്ചിൻ കൂട്ടിൽ സ്ഥാനം കണ്ടെത്തട്ടേ…. എന്നേയ്ക്കും….!!!!

    അർജ്ജുൻ

    1. ഈ പുള്ളി എല്ലായിടത്തും കമന്റിട്ട് തകർക്കാണല്ലോ…

      ഉം

      // നെഞ്ചിൻ കൂട്ടിൽ സ്ഥാനം കണ്ടെത്തട്ടെ.
      സന്തോഷമുണ്ട്.
      ശുക്‌രിയാ.. ബഹുത്ത് ഷുക്രിയാ..

  11. Nalla kidilan ezhuthu, adipoli bro kuduthal onnu enik cmnt cheyan ariyila , athinulla kazhivilla ennu thanne aanu sathyavum…

    1. വായനക്കാരന് ഒരു പ്രത്യേക കഴിവുണ്ട്.!.
      കഥ അനുഭവിക്കുന്നതിനു മുമ്പ് വായിച്ച് അനുഭവിക്കാൻ !

      താങ്ക്സ് വിപി

  12. ///////ഞാൻ കണ്ടുവളർന്ന കാഴ്ചകളുടെ സൗന്ദര്യമാണ് എന്റെ സ്വപ്നങ്ങളിലും “തമിഴന്റെ മകളിലും “.\\\\\\\

    ഇതിൽപരം എന്താണ് ഇനി പറയേണ്ടത്? അസാദ്ധ്യ എഴുത്ത്!
    പക്ഷേ ഇതിൽ എന്താണ് കഥ? തമിഴന്റെ മകളെ ഞാൻ കണ്ടു മുകളിൽ പറഞ്ഞ ലൈൻ ഓകെ! എനിക്കിഷ്ടായി! അതും ഓകെ! എന്നിട്ട് എന്തു ചെയ്തു? അതാണ് അറിയേണ്ടത്!
    ഉമിനീരും ഇറക്കി മിണ്ടാതെ ഉരിയാടാതെ വീട്ടിൽ പോയി എന്നാണ് എങ്കിൽ അന്നെ മടലുവെട്ടി അടിക്കണം!
    ഇഷ്ടപ്പെട്ടാ വെള്ളോം വിഴുങ്ങി പിൻവാങ്ങിയാ പോര! പിന്നീട് ഓളെ അന്റെ വീട്ടിൽ കാണണം അതാണ് കഥ! അതാവണം കഥ!
    അക്ഷരങ്ങൾ കൊണ്ടൊരു മുത്തു മാല! ജ്ജ് പൊളിക്ക് ഇരുട്ടേ!
    പ്രമേയത്തിന്റെ ക്യാൻവാസ് ഇനിയും വിശാലമാവട്ടെ!

    1. കഥ പൂര്ണമാണ് അഥവാ അതിനു ശേഷം എന്തു സംഭവിച്ചു എന്നുള്ളത് അഥവാ ഞാൻ കരുതുന്നത്.
      ആർക്കും മനസ്സിലായില്ലെങ്കിൽ എടുത്തു പറയാം അണ്ണാ..
      നന്ദിയൊന്നുമില്ല…. ഹിഹി

    2. ഒരു സമയം, ഒത്തിരി ഇഷ്ട്ടപെട്ടതിനെ, നമുക്ക് കിട്ടണമെന്നില്ലല്ലോ.
      മറ്റൊരു സമയം, അതിനേക്കാൾ ഇഷ്ട്ടപെട്ട, ഒന്നിനെ, ആയിരിക്കും, കിട്ടുക, ചിലപ്പോൾ .

      സ്മൈലിങ് സ്മൈലി

    3. “സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കുന്നതെല്ലാം നല്ലതിന്, ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന്,
      നഷ്ടപ്പെട്ടതിനെ ഓർത്ത്‌ എന്തിനു ദു:ഖിക്കുന്നു? നഷ്‌ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ?
      നശിച്ചത് എന്തെങ്കിലും നീ സൃഷ്‌ടിച്ചതാണോ? നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്ന് ലഭിച്ചതാണ്.
      നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അതു മറ്റാരുടേതോ ആകും. മാറ്റം പ്രകൃതിനിയമം ആണ്.”
      ????

      1. ഹഹഹ.
        ഇതാരു പറഞ്ഞതാ

        1. ശ്രീമദ് ഭഗവത്ഗീത
          അർജ്ജുനനോടൊപ്പം ശ്രീകൃഷ്ണൻ from കുരുക്ഷേത്ര

Leave a Reply

Your email address will not be published. Required fields are marked *