“നീ.. യെന്നാ… സൊണ്ണാ…” മലർന്ന് വീണ ഒരുത്തന്റെ നെഞ്ചിലേക്ക് ചാടി വീട് ഒരുത്തൻ ചവിട്ടിയതോടെ മറ്റവന്റെ വായിൽ നിന്ന് കട്ടച്ചോര കുതിച്ചൊഴുകാൻ തുടങ്ങി…… ആ ചവിട്ടിൽ അയാളുടെ ശൗര്യം മുക്കാലുംതീർന്നു..അയാൾ വാ തുറന്ന് എന്തൊക്കെയൊ പുലമ്പലും കൈയാംഗ്യവും മാത്രമായി…
“ഉന്നൈ നാൻ..” കൈയ്യൂക്കുള്ള മറ്റവൻ കലിയടങ്ങാതെ വീണ്ടും അവന്റെ നെഞ്ചിലേക്ക് ചാടി . വായിൽ നിന്ന് കുടുകുടെ ചോര വീണ്ടും.!
എന്നിട്ടും കലി തീരാതെ നെഞ്ചിൽ കുത്തിയിരുന്ന് മറ്റവൻ തമിഴിൽ കാറിത്തുപ്പുകയാണ്….
അത് വരെ ബ്രൂസിലിപ്പടം കാണുന്ന ലാഘവത്തോടെയിരുന്ന ഞാൻ പെട്ടന്ന് കീരീടത്തിലെ തിലകനായി അറിയാതെ എഴുനേറ്റു പോയി.!
വീണ്ടും വീണ്ടും ചാടി വീഴുന്ന മറ്റവനെക്കണ്ട് കത്തി താഴെയിടെ ടാ എന്ന ഭാവത്തിൽ അടുത്തേക്ക് നടന്നു ചെന്നെങ്കിലും ഒരക്ഷരം വായിൽ നിന്ന് പുറത്തേക്ക് വരുന്നില്ല..
“ഡാ..മൈരേ.. നിർത്തെ ടാ” അതുവരെ മൈൻഡ് ചെയ്യാത്ത തനി നാട്ടുകാർ അഞ്ചാറു പേർ പെട്ടന്ന് എവിടെന്നോ ഓടിക്കൂടി. ചുവന്ന അണ്ടർ ടേക്കർ ബനിയനിട്ട അതിലൊരാൾ മുണ്ട് പൊക്കിയുടുത്ത് തന്റെ ട്രൗസർ മുഴുക്കെ കാണിച്ച് കൊണ്ട് മീശയിൽ ഒന്ന് വരഞ്ഞ് തനി നാടൻ ഗുണ്ടാ സ്റ്റൈലിൽ ഓടിച്ചെന്ന് മറ്റവനെ ഒറ്റച്ചവിട്ടിന് തള്ളിത്താഴെയിട്ടു..
ഞാനടക്കമുള്ള കാഴ്ചക്കാർ ആശ്വാസം വിട്ടു..
” വിളിച്ചേ… പോലിസിനെ വിളിച്ചേ…ദാ അവിടെണ്ട്”
ഓടിക്കൂടിയ ട്രൗസറ് പൊക്കാത്ത വെള്ളമുണ്ടും ഷർട്ടുമൊക്കെ ധരിച്ച മാന്യദേഹങ്ങൾ പോലിസിനെ വിളിയ്ക്കുന്നത് നോക്കി പോരുകോഴികൾ കണ്ണ് മിഴിച്ചിരുന്നു.
ഫ്രണ്ട്‌സ്, താങ്ക്സ് ഫോർ വായന.🥰
ഓദർ ലിസ്റ്റിൽ ഇടാമോ കുട്ടൻസ്?
done…
ഉഫ്… ന്താണിത്…
എഴുത്തിൻറെ മാസ്മരികപ്രളയം….
സൂപ്പർ സഹോ…. 😂❤️❤️
Kollam
ഹലോ സണ്ണിച്ചായാ …
🕸️ അച്ചായൻ വീണ്ടും ഒരു കഥയുമായി വന്നല്ലേ… 🤩😍🤩 🕸️
ഉഫ്..❤️🔥 എന്നാ ഒരു അവതരണമാണ് ബ്രോ🥰 സൂപ്പർ..
തുടരുക..