നോക്കി നോക്കിക്കിടന്ന് ഓവർ കോട്ടുകാരിക്കും അതേ ലുക്ക്… അതേ ചലനങ്ങൾ തെളിഞ്ഞു വരുന്നു….!
ഇടയ്ക്കവൾ ഫോൺ വിളി നിർത്തി കൊച്ചു കമ്മലിളക്കി ചുറ്റും നോക്കുന്നുണ്ട്…
സൂക്ഷിക്കണം. പെണ്ണുങ്ങൾക്ക് മൾട്ടി ടാസ്ക്ക് ടാലന്റുണ്ടെന്ന് പറയുന്നതു പോലെ മൾട്ടി കാഴ്ചയും ഉണ്ട് . എങ്ങാനും ന്യൂജെൻ കട്ട ഫെമിനിസ്റ്റ് വല്ലതുമാണെങ്കിൽ വായ് നോക്കിയുടെ പല്ലടിച്ച് തെറിപ്പിച്ചില്ലെങ്കിലും ആളെകൂട്ടിയോ ഫോണിൽക്കൂടിയോ അപമാനിച്ച് വിടാൻ സാധ്യതയുണ്ട്. അതിനുള്ള ബോൾഡ് ലുക്കൊക്കെയുണ്ട്…
പക്ഷേ പറ്റുന്നില്ല… തൊട്ടു മുൻപിൽ ഒരു സൗന്ദര്യ ധാമം ഇങ്ങനെയിരിക്കുമ്പോൾ….
അവളുടെ ഇളക്കങ്ങൾക്കനുസരിച്ച് എന്റെ കൺപീലികൾ തൂവാലമറയെ വകഞ്ഞ് മാറ്റിക്കൊണ്ട് പുറത്തേക്ക് തെന്നിത്തെറിച്ചു കൊണ്ടിരുന്നു….
“ചായ വാങ്ങിത്തന്നാലുംമതി..പൈസ വേണ്ട. ”
വീണ്ടും മനോരാജ്യത്തിൽ കല്ല് വാരിയിട്ടു കൊണ്ട് ഒരു ചേച്ചിയുടെ കഠോര ശബ്ദം പുറകിൽ നിന്ന് ഒഴുകി വന്നു. ചെറുതായി തല തിരിച്ചു നോക്കി. പച്ചയും നരച്ച പച്ചയുമൊക്കെ സാരിയൊക്കെ ചുറ്റിയ ശുചീകരണ തൊഴിലാളിയാണ്.
സാദാ കാണുന്ന ഭിക്ഷാടനക്കാർ അങ്ങിനെചോദിക്കില്ല… പലതരം ഭിക്ഷാടന മാഫിയയൊക്കെ കണ്ടിട്ടുണ്ടല്ലോ. പലതും അറിയാത്ത എന്നെപ്പോലുള്ള മല്ലു വേൾഡിന് കോവിന്ദച്ചാമിയുടെ വരവോടെ അതിന്റെയും ഏകദേശം കിടപ്പ് വശമായതാണ്… ……മുൻപ് വഴിയാത്രയ്ക്കിടയിൽ ഇതേ ചുറ്റുവട്ടത്തിൽ ഒരു കൈനോട്ട കിളവി പത്ത് രൂപ കെഞ്ചി വാങ്ങിച്ചെടുത്ത് മോന് കൊടുക്കാനേ അറിയുന്ന് പറഞ്ഞനുഗ്രഹിച്ചത് ഇനിയും മറന്നിട്ടില്ല….
ഫ്രണ്ട്‌സ്, താങ്ക്സ് ഫോർ വായന.🥰
ഓദർ ലിസ്റ്റിൽ ഇടാമോ കുട്ടൻസ്?
done…
ഉഫ്… ന്താണിത്…
എഴുത്തിൻറെ മാസ്മരികപ്രളയം….
സൂപ്പർ സഹോ…. 😂❤️❤️
Kollam
ഹലോ സണ്ണിച്ചായാ …
🕸️ അച്ചായൻ വീണ്ടും ഒരു കഥയുമായി വന്നല്ലേ… 🤩😍🤩 🕸️
ഉഫ്..❤️🔥 എന്നാ ഒരു അവതരണമാണ് ബ്രോ🥰 സൂപ്പർ..
തുടരുക..