“മോളേ… ചായക്കുള്ള പൈസ ഇല്ലെങ്കി വേണ്ട വാങ്ങിത്തന്നാലും മതി..”
” ചേച്ചി ജി പേ… ഉണ്ടോ”ചേച്ചിയുടെ വിശപ്പിന്റെ വിലാപത്തിന്റെ കനത്ത ശബ്ദത്തിന് മറുപടിയെന്നോണം അവളുടെ കിളിമൊഴികൾ നിറയുന്നു..
എന്തൊക്കെയോ ചിരപരിചിതരെപ്പോലെ പറയാൻ തുടങ്ങി… ചേച്ചിയുടെ ആവലാതികൾ… അവളുടെ കൊച്ചു കൊച്ചു ചോദ്യങ്ങൾ… ചിലത് മാത്രമേ വ്യക്തമാകുന്നുള്ളു….
പക്ഷേ കാഴ്ച നല്ല വ്യക്തമാണ്…., സഹജീവിയോടുള്ള നിറഞ്ഞ സൗഹൃദം മാത്രമേ ആ ചിരിയിൽ കാണാൻ കഴിയുന്നുള്ളു….
എത്ര മനോഹരമായ കാഴ്ച… വലിയവരുടെ ജാഡ പ്രതീക്ഷിച്ചു നോക്കിയ ഞാൻ ശരിക്കു ചമ്മിയെന്ന് മാത്രമല്ല.. കുറച്ചു മുൻപ് വരെ വെറും ഫോണിലെ ചുണ്ടനക്കങ്ങൾ മാത്രമായ അവളുടെ കിളിനാദം കുറച്ചെങ്കിലും കേൾക്കാൻ പറ്റി……
ഓ ദാസാ ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നപോലുണ്ട്….
ചേച്ചിക്ക് കുറച്ച് മനസ് തുറന്ന് മിണ്ടിയതിന്റെ ഐശ്വര്യമെങ്കിലും കിട്ടും..
ഉഹ്… ഇത്രയും നേരം ഐശ്വര്യാ റായിയെ കാണുന്ന കൗതുകം മാത്രമായിരുന്നെങ്കിൽ ഇപ്പോൾ ഇടനെഞ്ചിലൊരു നോവ്….!! കണ്ണിൽ താനെ നിറഞ്ഞ രണ്ട് ചുടുതുള്ളികൾ തുടച്ചു കൊണ്ട് ഞാൻ വീണ്ടും നോക്കിക്കൊണ്ടിരുന്നു…
… അവരെന്തൊക്കെയോ വീണ്ടും പറയുന്നുണ്ടായിരുന്നു.. പക്ഷെ എന്റെ കണ്ണുകൾ അവളുടെ തിരയിളക്കങ്ങളിൽ മാത്രമായി ചുരുങ്ങി.
കൗമാരത്തിൽ മൊട്ടിടുന്ന സൗഹൃദപ്രണയം കണ്ണിൽ നിറഞ്ഞ് തുളുമ്പി ,ചേച്ചി എഴുനേറ്റ് പോയത് പോലും അറിയാതെ ഞാനവളെത്തന്നെ നോക്കിക്കിടന്നു.. കാറ്റിൽ പാറി സ്ഥാനം തെറ്റിയ തൂവാല പോലും എന്റെ രോമാഞ്ചത്തിന് തടസ്സം നിന്നില്ല..
ഫ്രണ്ട്‌സ്, താങ്ക്സ് ഫോർ വായന.🥰
ഓദർ ലിസ്റ്റിൽ ഇടാമോ കുട്ടൻസ്?
done…
ഉഫ്… ന്താണിത്…
എഴുത്തിൻറെ മാസ്മരികപ്രളയം….
സൂപ്പർ സഹോ…. 😂❤️❤️
Kollam
ഹലോ സണ്ണിച്ചായാ …
🕸️ അച്ചായൻ വീണ്ടും ഒരു കഥയുമായി വന്നല്ലേ… 🤩😍🤩 🕸️
ഉഫ്..❤️🔥 എന്നാ ഒരു അവതരണമാണ് ബ്രോ🥰 സൂപ്പർ..
തുടരുക..