പെട്ടന്ന് അവളൊന്ന് വെട്ടിത്തിരിഞ്ഞു…
മിടുക്കിക്കുട്ടിയുടെ നോട്ടം, പ്രതീക്ഷിച്ച പോലെ കണ്ണിൽ തന്നെ! ഒരു നിമിഷം… രണ്ട് നിമിഷം………;
ഞാനും പെട്ടന്ന് കണ്ണ് വെട്ടിച്ച് കുറച്ചകലെയുള്ള പ്രേമസല്ലാപത്തിലേക്ക് കണ്ണ് പായിച്ചു കൊണ്ട് തൂവാല വലിച്ചു താഴ്ത്തിക്കൊണ്ട് രക്ഷപ്പെട്ടു….
ഭാഗ്യം.. അവളെഴുനേറ്റ് പോയിട്ടില്ല.. , അഞ്ച് മിനിറ്റ് കഴിഞ്ഞ് ഇരിക്കപ്പൊറുതിയില്ലാതെ എന്റെ തൂവാല വീണ്ടും വഴി മാറിത്തന്നു… പക്ഷെ ഇപ്പോൾ അവൾ ഇടയ്ക്കിടെ തിരിഞ്ഞ് മാൻമിഴി നീൾമിഴിയായിക്കി എന്നെത്തന്നെ നോക്കുന്നു..!
സുന്ദരിയുടെ കണ്ണിൽ പക്ഷേ ക്രൗര്യമൊന്നും ഫീല് ചെയ്യാത്തത് കൊണ്ട് ഞാൻ മുഖം മറയ്ക്കാതെ കണ്ണ് ചെറുതായി ചിമ്മി ചിമ്മി നോക്കിക്കൊണ്ടിരുന്നു… ചുറ്റുമുള്ള പ്രണയ ചാഞ്ചാട്ടങ്ങൾ ടൗവ്വലിനടിയിലൂടെ ഉറക്കം നടിച്ച് നുകരുന്ന എന്റെ കള്ളനോട്ടം തിരിച്ചറിഞ്ഞെന്ന പോലെ അവളൊന്ന് പുഞ്ചിരിച്ചുവോ….
ആഹ്..
അവളുടെ നോട്ടം തറയ്ക്കുമ്പോൾ ഞാനറിയാതെ കണ്ണടഞ്ഞു പോകുന്നു…. വീണ്ടുമവൾ ഫോണിലായപ്പോൾ ഒരേ സമയം ആശ്വാസവും സങ്കടവും തോന്നി…. ഇല്ല സങ്കടപ്പെടണ്ട, ഫോണിനിടയിലും അവളെന്നെ ഇടയ്ക്കിടെ നോക്കുന്നുണ്ട്.
പെട്ടന്ന് നീണ്ട് വരുന്ന മാൻ മിഴിയിൽ നിന്ന് പതിവ് പോലെ ഞാൻ കണ്ണടച്ച് രക്ഷപ്പെട്ടു…
പെട്ടന്ന് യാഥാർത്ഥ്യം ആലോചിച്ചപ്പോൾ ഞാൻ ചെറുതായി ഞെളി പിരികൊണ്ടു.. കാവ്യ മുതൽ മമിത വരെയും കരീന മുതൽ ആലിയ വരെയുമുള്ള നടി സുന്ദരിമാരെപ്പോലെ ചുമ്മാ വായിൽ നോക്കി കിടന്നതാണ്.. ഇപ്പോൾ അവളിങ്ങോട്ട് കടാക്ഷിക്കുമെന്ന് ഒരിയ്ക്കലും കരുതിയില്ല..
ഫ്രണ്ട്‌സ്, താങ്ക്സ് ഫോർ വായന.🥰
ഓദർ ലിസ്റ്റിൽ ഇടാമോ കുട്ടൻസ്?
done…
ഉഫ്… ന്താണിത്…
എഴുത്തിൻറെ മാസ്മരികപ്രളയം….
സൂപ്പർ സഹോ…. 😂❤️❤️
Kollam
ഹലോ സണ്ണിച്ചായാ …
🕸️ അച്ചായൻ വീണ്ടും ഒരു കഥയുമായി വന്നല്ലേ… 🤩😍🤩 🕸️
ഉഫ്..❤️🔥 എന്നാ ഒരു അവതരണമാണ് ബ്രോ🥰 സൂപ്പർ..
തുടരുക..