പോയ കാലത്തെ ഒരു കൗമാരപ്പുഞ്ചിരി തേച്ച് പിടിപ്പിച്ച് ഒന്ന് ട്രൈ ചെയ്താലോ…
ഏയ്.. ചിലപ്പോൾ നോക്കി നോക്കി അവസാനം വല്ല തെറിയും പറഞ്ഞിട്ട് പോയാലോ….?
പണ്ട് ഒമ്പതാം ക്ളാസിൽ പഠിച്ച ഒരു വാക്ക് ഇപ്പോൾ കറക്ടായി .. ഇതികർത്തവ്യവ്യഥാമൂഢൻ!
ഇപ്പോൾ ശരിക്കും..അകപ്പെട്ട അവസ്ഥയാണ്…
വീണ്ടും അഞ്ച് പത്ത് മിനിറ്റ് അഞ്ച് മണിക്കൂറ് പോലെ കടന്നുപോയി…. അവളിടയ്ക്ക് മോണലിസയെപ്പോലെ നോക്കിക്കൊണ്ടിരുന്നു…. ,
ഞാൻ നിസംഗത അഭിനയിക്കുമ്പോൾ ഉള്ളിൽ കടലിരമ്പിക്കൊണ്ടിരുന്നു…
അളകങ്ങൾ പുളകങ്ങളായ സുന്ദരിപ്പെണ്ണേ എന്ന് വിളിച്ച് പരിചയപ്പെട്ടാലോ… ച്ചായ്..; എന്താ കുട്ടി ടെ പേര് എന്നൊക്കെയാണ് നല്ലത്….
മനക്കോട്ടയിൽ സുഷിരമിട്ടു കൊണ്ട് പെട്ടന്നവൾ ചാടിയെഴുനേറ്റു..! നേരെ തിരിഞ്ഞ് എന്റെ മുഖത്തോട്ട് തന്നെ നോക്കുന്നു!
ഇപ്പോഴാണ് ശരിക്കുമവളുടെ മുഖം കാണുന്നത്….
മുഖം മാത്രമല്ല; അളന്ന് മുറിച്ച വസ്ത്രക്കൂടിനുള്ളിൽ വടിവൊത്ത സുന്ദരി….!
അയ്യോ പെണ്ണെ ഇങ്ങനെ നോക്കല്ലെ… ഞാൻ ചുമ്മാ പ്രകൃതിസ്നേഹിയായി സൗന്ദര്യം ആസ്വദിച്ചതാ..എന്താണ് മോണലിസക്കണ്ണുകളിൽ ഒളിപ്പിച്ചെതെന്നറിയാതെ ഞാൻ കുഴങ്ങി.
ഹേയ് പ്രഭു ക്യാ ഹുവാ… അവളുടെ നോട്ടം കണ്ട് എന്റെ മുഖത്തെ ചോരയെല്ലാം വെള്ളമായിത്തുടങ്ങി..
സുന്ദരിപ്പെണ്ണെ പോയിട്ട് എന്താ കുട്ടി എന്ന് ചോദിയ്ക്കാൻ പോലും പറ്റൂല്ല…
പതിവ് പോലെ ആവിശ്യമുള്ള സമയത്ത് കത്തി താഴെയിടാൻ പറയാൻ നാവ് പൊന്തീല്ല….
പട്ടി ചന്തയ്ക്ക് പോയ പോലെയോ പൊട്ടൻ വേറെന്തോ കണ്ട പോലെയോ ഞാൻ നിർവികാരനായി നോക്കിക്കിടന്നു……
ഫ്രണ്ട്‌സ്, താങ്ക്സ് ഫോർ വായന.🥰
ഓദർ ലിസ്റ്റിൽ ഇടാമോ കുട്ടൻസ്?
done…
ഉഫ്… ന്താണിത്…
എഴുത്തിൻറെ മാസ്മരികപ്രളയം….
സൂപ്പർ സഹോ…. 😂❤️❤️
Kollam
ഹലോ സണ്ണിച്ചായാ …
🕸️ അച്ചായൻ വീണ്ടും ഒരു കഥയുമായി വന്നല്ലേ… 🤩😍🤩 🕸️
ഉഫ്..❤️🔥 എന്നാ ഒരു അവതരണമാണ് ബ്രോ🥰 സൂപ്പർ..
തുടരുക..