“….ന്ത്ട്ടാ.. ദേ പൊയി…. നിക്ക് വേണ്ട… ഒറ്റ വട്ടടി… ആരാണ്ട്ട …. നിയ്യാ പോയെ……… ക്യാ കർർരേ ഭായി….”
ചുറ്റും കാക്കകളേക്കാൾ കലപിലയുയർന്നത് കേട്ട് കൊണ്ട് ഞെട്ടിയെഴുനേറ്റു. പോക്കറ്റിൽ നിന്ന് ഫോണെടുത്ത് നോക്കി. ഒരു മണി കഴിഞ്ഞിരിക്കുന്നു.. ആറേഴ് മണിക്കൂർ നീണ്ട ഉറക്കം…ക്ഷീണം കൊണ്ട് എഴുനേൽക്കാൻ വരെ വല്ലാത്ത മടി. ബാഗിൽ നിന്ന് വെള്ളമെടുക്കാൻ എന്തായാലും എഴുനേൽക്കണ്ടി വരും…. എഴുനേറ്റ് കുത്തിയിരുന്ന് വെള്ളമെടുത്ത് മുഖം കഴുകിത്തുടച്ച് ചുറ്റും നോക്കി. റൗണ്ട് മുഴുവൻ സജീവമായിരിക്കുന്നു…
വെറും സജീവമല്ല….;
ഒരു വശത്ത് വലിയ വലിയ ആളുകളും തൊഴിലാളികളുമെല്ലാം തിരക്കിട്ട് ചർച്ചകളും ഫോൺ വിളിയുമായി ചുറ്റി നടക്കുന്നു.. മറുവശത്തെ തണൽ മൂലകളിൽ ചെറിയ മറയും മറയില്ലാതെയും കമിതാക്കൾ തൊട്ടുരുമ്മി ചുണ്ടും കവിളും കൈകളുമെല്ലാം പരസ്പരം നുകരുന്നു…!
എന്റെ മരച്ചുവട്ടിലും പരസ്പരം തിരിഞ്ഞിരിക്കുന്ന രണ്ട് ജോഡികളുണ്ട്. ഞാനെഴുനേറ്റതിൽ അവരുടെ മുഖത്ത് അസ്വസ്ഥത നിറഞ്ഞ ഒരു നാണം കണ്ടു.. തൊട്ടപ്പുറത്ത് ഫോണിൽ വലിയ വായിൽ ഒച്ചയിടുന്ന ചേട്ടനൊക്കെ നേരിട്ട് നോക്കാതെ നോക്കുന്നത് കൊണ്ട് അവർക്ക് വലിയ പ്രശ്നം ഇല്ല. അപ്പുറത്ത് വന്നിരുന്ന രണ്ട് ചേച്ചിമാരാണെങ്കിൽ എന്തോ അയൽക്കൂട്ട പരദൂഷണത്തിലാണ്. നീണ്ട അഗാധമയക്കമുണർന്നതിന്റെ മഞ്ഞളിപ്പിൽ കണ്ണ് മിഴിച്ച് തൊട്ടടുത്തിരുന്ന് വെള്ളം കുടിയ്ക്കുന്ന എന്നെ പാളിനോക്കുന്ന ജോഡികളുടെ മുഖത്തെ ജാള്യത കണ്ട് അതിനേക്കാൾ ജാള്യതയോടെ ഞാൻ പഴയ പോലെ നീണ്ട് നിവർന്നു കിടന്നു.. എന്തായാലും ഭാഗ്യം കൊണ്ട് പക്ഷികൾ കക്കൂസാക്കാത്ത ടൗവ്വലിനെ ഒന്ന് കുടഞ്ഞ് വീണ്ടും മുഖത്ത് വിരിച്ച് മറച്ചു…
ഫ്രണ്ട്‌സ്, താങ്ക്സ് ഫോർ വായന.🥰
ഓദർ ലിസ്റ്റിൽ ഇടാമോ കുട്ടൻസ്?
done…
ഉഫ്… ന്താണിത്…
എഴുത്തിൻറെ മാസ്മരികപ്രളയം….
സൂപ്പർ സഹോ…. 😂❤️❤️
Kollam
ഹലോ സണ്ണിച്ചായാ …
🕸️ അച്ചായൻ വീണ്ടും ഒരു കഥയുമായി വന്നല്ലേ… 🤩😍🤩 🕸️
ഉഫ്..❤️🔥 എന്നാ ഒരു അവതരണമാണ് ബ്രോ🥰 സൂപ്പർ..
തുടരുക..