ഇപ്പോൾ എനിക്കും അവർക്കും എല്ലാവർക്കും സൗകര്യം ആയല്ലോ..
ടൗവ്വലിനടിയിലൂടെ മുൻപിലുള്ള പച്ചപ്പൊക്കെ കാണാം , എന്നാൽ തൊട്ടടുത്തുള്ളവർ കാണുകയുമില്ല…..ഉയർന്ന കൽക്കെട്ടിനും തിണ്ടുകൾക്കുമപ്പുറം നല്ലപോലെ കാണുകയും ചെയ്യും.
അതേ നിലയിൽ കണ്ണും തലയുമെല്ലാം ചെറുതായി തിരിച്ച് കൊണ്ട് പരിസരം വീക്ഷിച്ചു…..
ഇപ്പോൾ , ചുറ്റിലും കറങ്ങുന്ന പ്രണയഗോളം തന്നെ…..!
ആഹാ നല്ല നല്ല കുളിർമയുള്ള കാഴ്ചകൾ… കുറച്ച് ദൂരെ തിണ്ടിന് മുകളിലെ ബെഞ്ചിലും തൊട്ടിപ്പുറത്തെ ഷെഡിലും മരച്ചുവട്ടിലുമെല്ലാം ലൗ ബേർഡ്സുകൾ നിറഞ്ഞിരുപ്പുണ്ട്……
മറ്റ് പലയിടങ്ങളിലും നിന്ന് ഒരു മാറ്റമുള്ളത്…,കൂടുതലും പ്ളസ്ടു ഡ്രിഗ്രി ലെവൽ ചെറുപ്പക്കാരാണ് . മാത്രമല്ല പെൺകുട്ടികൾ ഭൂരിഭാഗവും നാടൻ സാംസ്കാരിക ലുക്കിലാണ്. കാർകൂന്തലും വട്ടമുഖവും ചന്ദനപ്പൊട്ടുമൊക്കെയായി തെല്ലൊരു നാണത്തോടെ നിറഞ്ഞു നിൽക്കുന്നു…അല്ലാത്തവരും ഉണ്ടെങ്കിലും ചിലയിടങ്ങളിൽ കാണുന്നപോലെ അത്യന്താധുനികം അല്ല.
ശരിക്കും ഈ മോഡേൺ എന്ന് പറഞ്ഞാൽ ഏറ്റവും പുതിയത് എന്നല്ലേ? അപ്പോൾ മറ്റേത് പഴയ സംസ്കാരമാണോ? ഈ ‘നമ്മുടെ സംസ്കാരം` എന്ന് പറയുമ്പോൾ………..!?
ചിന്തകളുടെ കാട്ടിൽ നിന്ന് പിൻമാറാൻ വിശപ്പ് വന്ന് വിളിയ്ക്കാൻ തുടങ്ങി……
എങ്കിലും കാര്യമായി എരിപൊരിയൊന്നുമില്ല..
എണീറ്റ് പോകാനും മടി….
ഒന്നനങ്ങിയാൽ ചുറ്റുമുള്ള കിളികൾക്കു പോലും ബുദ്ധിമുട്ടാകെണ്ടെന്ന് കരുതി പുറകിലേക്ക് കൈനീട്ടി മെല്ലെ ബാഗ് തുറന്ന് കവറിലെ ഓറഞ്ചിലും ആപ്പിളിലും പരതി. അഞ്ചാറെണ്ണം ബാക്കിയുണ്ട്.. മെല്ലെ ഒരോറഞ്ചെടുത്ത് കൈ വലിച്ച് പൊളിച്ച് തീറ്റ തുടങ്ങി……..
ഫ്രണ്ട്‌സ്, താങ്ക്സ് ഫോർ വായന.🥰
ഓദർ ലിസ്റ്റിൽ ഇടാമോ കുട്ടൻസ്?
done…
ഉഫ്… ന്താണിത്…
എഴുത്തിൻറെ മാസ്മരികപ്രളയം….
സൂപ്പർ സഹോ…. 😂❤️❤️
Kollam
ഹലോ സണ്ണിച്ചായാ …
🕸️ അച്ചായൻ വീണ്ടും ഒരു കഥയുമായി വന്നല്ലേ… 🤩😍🤩 🕸️
ഉഫ്..❤️🔥 എന്നാ ഒരു അവതരണമാണ് ബ്രോ🥰 സൂപ്പർ..
തുടരുക..