“ഹാലോ …മുൻപിൽ കേറിയാ മതി …” അവൾ മന്ദം മന്ദം ഫ്രണ്ട് ഡോർ തുറന്നു ചിരിയടക്കികൊണ്ട് സാരിയൊതുക്കി സീറ്റിലേക്ക് ഇരിന്നു.
“നോക്കിയിട്ട് പോയിട്ട് വരണെ മക്കളെ ….” വിജയമ്മയുടെ കണ്ണിൽ നനവോടെ അവരെന്നെ നോക്കി ചിരിച്ചു.
“ഉറങ്ങീലെ ….കണ്ണൊക്കെ എന്താ കലങ്ങിയിരിക്കുന്നത് …” ഒന്നുമറിയാത്തപോലെയവളുടെ ചോദ്യം കേട്ടപ്പോൾ ഒന്ന് പൊട്ടിക്കാൻ ആണ് തോന്നിയത്. ഇന്നലെ രാത്രി മുഴുവനും എന്നെ കരയിപ്പിച്ചിട്ട്….
“നന്നായിട്ടുറങ്ങി അതാണ് ….നിന്റെ കണ്ണെന്തേ ചുവന്നിരിക്കുന്നേ …”
“അമ്മ വഴക്ക് പറഞ്ഞു …..”
“എന്ത് പറഞ്ഞിട്ട് ….”
“ഈ കല്യാണം വേണ്ടാന്ന് പറഞ്ഞതിന് ….”
“തിരിച്ചു വന്നിട്ട് നിനക്ക് വയറു നിറയെ തരാൻ ലക്ഷ്മി ടീച്ചർ കാത്തിരിക്കുന്നുണ്ട് വീട്ടില് …”
“അയ്യോ ….!!”
“ഹഹ ….എന്താലോചിച്ചപ്പോഴാ വരാമെന്നു വെച്ചേ ???”
“അമ്മ ഒരു കാര്യം പറഞ്ഞു ….”
“എന്ത് …?”
“ഒരുവയസിൽ വെച്ച് നമ്മൾ രണ്ടാളും കൂടെ ഒന്നിച്ചു കിടത്തിയാലേ കരയാതെ ഇരിക്കുമായിരുന്നുള്ളത്രേ ….രണ്ടാളും കയ്യും പിടിച്ചാണ് ഉറങ്ങുമ്പോ പോലും ന്നു …. അവർക്ക് അന്നേ ആഗ്രഹമുണ്ടായിരുന്നു …പക്ഷെ ഇപ്പോഴത്തെ കുട്ടികൾക്ക് അവരുടെതായ ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഉണ്ടാകുമല്ലോ എന്ന് കരുതിയാണ്…. അമ്മ അത് നിന്നോട് പറയാതെ ഇരുന്നത് ….ഒരിക്കലെന്നോടു ചോദിച്ചിട്ടുണ്ട് രണ്ടാം ക്ലാസിലോ മറ്റോ ….ആണെന്ന് തോനുന്നു ….വലുതാകുമ്പോ രണ്ടാൾക്കും ഇതുപോലെ ഇഷ്ടം ഉണ്ടെങ്കിൽ കെട്ടിച്ചു തരാം എന്ന് …അന്ന് പക്ഷെ ഞാൻ അത് കേൾക്കുമ്പോഴേ അമ്മയുടെ മടിയിൽ നിന്ന് ഓടുമായിരുന്നു ….ഇന്നിപ്പോ ….”
“നീയിതൊക്കെ എല്ലാം ഓർത്തിരിപ്പുണ്ടോ….”
“ഒരുപാടൊരുപാട് …കാര്യങ്ങൾ ഓർമയിലുണ്ട് …..”
സ്‌കൂളിന്റെ അടുത്തുള്ള കൃഷ്ണന്റെ അമ്പലമെത്തിയപ്പോൾ ഞാനുമവളും ഒന്നിച്ചു നിന്ന് തൊഴുതു. ആ പൂജാരി ഞങ്ങളെ കണ്ടു ചിരിച്ചുകൊണ്ട് ചന്ദനം തന്നു. ഞാനവളുടെ നെറ്റിയിൽ ഇട്ടുകൊണ്ട് കൈപിടിച്ച് വലം വെച്ചു. ആൽത്തറയുടെ തിണ്ണയിൽ ഇരുന്നുകൊണ്ട് ഇളം കാറ്റിൽ ചൂട് പായസം ആലിന്റെ ഇലയിൽ കഴിച്ചപ്പോൾ വീണ്ടും പഴയ ഓർമ്മകൾ ഞങ്ങളെ തേടിയെത്തി …..
വീട്ടിലേക്കെത്തിയപ്പോൾ ലക്ഷ്മി ടീച്ചർ എന്നെയും തങ്കിയെയും ടേബിളിൽ ഇരുത്തി ബ്രെക്ഫാസ്റ് തന്നു. ശേഷം തങ്കിയുടെ ചെവിയിൽ പിടിച്ചുകൊണ്ട്
“നിനക്ക് എന്റെ മോനെ വേണ്ടാ ല്ലെടി …കുറുമ്പി”
“ആഹ് അമ്മാ ….”
“ആരാ എന്റെ മരുമോളെ വേദനിപ്പിക്കുന്നെ ….” ന്നും പറഞ്ഞു അച്ഛനുമൊപ്പം
Valare manoharam aayirunnu chetta ee katha….sweet love?…. Enik ithile adhya kuree bhagangal enta childhoodum aayitt relate aakan pattanind… Oru frndum ingane indarnnu…manasil mattangal varunna timil randalum akannu… Ith vaayichappo athokke ahn orma vanne..
തങ്കിയെ പോലെ ഒരു കളിക്കൂട്ടുകാരി എനിക്കും ഉണ്ടായിരുന്നു . മുറപ്പെണ്ണ് ഒരുത്തി
പക്ഷേ പ്രായത്തിൻ്റെ അറിവില്ലായ്മ കൊണ്ടും അഹങ്കാരം കൊണ്ടും . ബന്ധങ്ങളുടെ വില അറിയാൻ ശ്രമിക്കാത്തത് കൊണ്ടും തുടക്കത്തിലേ അവളെ നല്ല വൃത്തിക്ക് വെറുപ്പിച്ചു മൂലക്കിരുത്തി . ഹാ ഇന്ന് നല്ലോണം കുറ്റബോധം തോന്നുന്നുണ്ടെങ്കിലും ഈ കഥ വായിച്ചപ്പോഴ ശരിക്കും വിഷമമായത് .വിട്ടുകളഞ്ഞ ആ ബാല്യത്തെ കുറിച്ചോർത്ത് .
അസൂയ തോന്നിപ്പോകുന്നു ശരത്തിനോട്.
യഥാർത്ഥ ജീവിതത്തിൽ ഇതുപോലെ മനോഹരമായ ഒരു ബാല്യവും കൗമാരവും ജീവിച്ച് അനുഭവിക്കാൻ ഭാഗ്യം കിട്ടിയവരുണ്ടാവുമോ? അല്ലെങ്കിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞ് .ithpole സുന്ദരമായ ഒരു childhood ശരിക്കും കിട്ടിയവർ ഉണ്ടാവുമോ?
Ratchet.
പറഞ്ഞതിനോട് യോജിക്കുന്നു.
പ്രണയത്തേക്കാളേറെ ബാല്യത്തിന് കഥയിൽ മുൻതൂക്കം കൊടുത്തത്.
അതാവും റിലേറ്റ് ചെയ്യാൻ കൂടുതലെളുപ്പം എന്ന് തോന്നിയത് കൊണ്ടാണ്.
പൂർണ്ണമായും ഭാവനയിൽ നിന്നും ഇതുണ്ടാകുക അത് അസംഭവ്യം ആണെന്ന് തോനുന്നു
യാഥാർജ ജീവിതത്തിൽ നിന്നും കുറെയധികം ഇന്പുട് ഇടേണ്ടി വരും.
അടിപൊളി ????❤️?
_the_fr_aud_
????
സൈറ്റിലേക് വന്നിട്ടിപ്പോ കുറച്ചായി…. വായിക്കാനുള്ള സമയം ഒന്നും കിട്ടാറില്ല. എന്നാലും കറങ്ങി തിരിഞ്ഞു വന്നു.കഥ അങ്ങനെ ഫുൾ വായിച്ചു…..?
°•തങ്കി•°
പേരിലെ വിസ്മയം…
കഥകളിൽ നായികയുടെ അല്ലേൽ നായകന്റെ പേരുകൾ കേട്ടുപഴയതായാലും,ഇഷ്ടമല്ലാത്തതായാലും.
കഥാപാത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ ആ പേരുകളോട് വരുന്ന അറ്റാച്ച്മെന്റ്റ് ഉണ്ട്… എത്ര ഇഷ്ടമല്ലാത്ത പേരായാലും അത് കഥ കഴിയുന്നത്തോടെ ജീവന് തുല്യമായി ചേർന്നിട്ടുണ്ട് അതുപോലെതന്നെ ആയിരുന്നു ഈ പേരും ” തങ്കി “.. പേരിലെ ഒരു പഴമ തന്നെ ആയിരിക്കും.. ശരത്തിന്റെ കൂട്ടുകാർ വരുമ്പോൾ അവർ ഈ പേരു വിളിക്കില്ലേ എന്ന് തങ്കി വേവലാതിപ്പെടുന്നതിനു കാരണം എന്ന് തോന്നി…
കഥ തുടങ്ങുന്നത് ശരത്തിൽ നിന്ന് ആണെങ്കിലും.. പിന്നെ ഉള്ള പേജുകളിൽ വിവരിക്കുന്നത് മൊത്തം ശരത്തിന്റെ ഓർമ്മകൾ മാത്രം അല്ല.. ഓരോ ആളുകളും അനുഭവിച്ചു, ജീവിച്ചു, രസിച്ചുനടന്ന ഒരു കാലത്തെ ഒന്ന് പൊടിതട്ടി.. വായനക്കാരന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിക്കാനോ, ഓർമയുടെ,വേദനയുടെ നേരിയ നീറ്റൽ അനുഭവിപ്പിക്കാനോ നിങ്ങൾക്ക് സാധിച്ചു എന്ന് ഞാൻ ഉറപ്പായും പറയും..
••പാത്രം കഴുകാതെ വീട്ടിൽ കൊണ്ടുവന്നു.. രണ്ടു ദിവസത്തെ ലീവ് കഴിഞ്ഞു.. സ്കൂളിൽ പോകുന്ന ദിവസം പാത്രം തിരയുന്ന ഒരു സമയം ഉണ്ട് ?അമ്മയുടെ മുഖം? ••• ഞാൻ എത്രയോ ചെയ്തിട്ടുള്ള കാര്യമാണിത്. ചില നേരത്ത് ബാഗും തിരയേണ്ട അവസ്ഥ വന്നിട്ടുണ്ട്… അതൊക്കെ ഒരു കാലം.ആ ഓർമ്മകൾ ഒക്കെ തിരിച്ചു കൊണ്ട് വന്നതിനു ??.
തങ്കിയുടെയും ശരത്തിന്റെയും പ്രണയം എടുത്ത് നോക്കിയാൽ വളരെ സിംപിൾ ആയിട്ടാണ് എനിക്ക് തോന്നിയത്. വളവും തിരിവും ഒന്നും ഇല്ലാതെ മനോഹരമായി അവതരിപ്പിച്ചു…
തങ്കിയുടെ വിഷമങ്ങൾ.. കഥ വേറെ രീതിയിലേക്ക് കൊണ്ടുപോവുമോ എന്ന് തോന്നിയെങ്കിലും… ശുഭമായി തന്നെ അവസാനിച്ചു…
ശരത്ത്.. തങ്കിയുടെ അമ്മയോട് തുറന്നു പറയുന്ന സീൻ അത് വളരെ ടച്ചിങ്‌സ് ആയിരുന്നു…
മൊത്തത്തിൽ നോക്കിയാൽ എന്റെ അഭിപ്രായത്തിൽ… കഥയുടെ ആകെ തുക ഓർമകളെ തൊട്ടുണർത്തുന്നു എന്നതിലാണ്.
എന്റെ ഓർമയിൽ ഞാൻ ഒരു പെൺകുട്ടിയുടെയും കൈ പിടിച്ചിട്ടില്ലാത്തത് കൊണ്ട് ആയിരിക്കുമോ എന്ന് എനിക്ക് അറീല്ല പ്രണയത്തേക്കാളും ആ ഓർമകളിലൂടെ സഞ്ചരിക്കുമ്പോളാണ് മധുരം കൂടുതൽ…
സ്നേഹത്തോടെ ?
രാമൻ ദി ഭീകരൻ.
ബാല്യത്തെ ഒന്നുടെ ഓർത്തെടുക്കാൻ എനിക്ക് കിട്ടിയ ഭാഗ്യമായാണ് ഞാനീ എഴുത്തിനെ കാണുന്നത്, ഒരു പക്ഷെ ഓരോ നാളും കഴിയുമ്പോ ഇതിലെ പല സംഭവങ്ങളും മറന്നു പോയേക്കാം. അപ്പൊ ഉള്ള പേടികൊണ്ട് ഒന്ന് എഴുതി വെച്ചതിന്റെ ആകത്തുക, തങ്കിയെയും കണ്ണനെയും ഇഷ്ടപെട്ടതിൽ ഒത്തിരി സന്തോഷം. നൊസ്റ്റാൾജിയ യിൽ അലിയിച്ചെടുത്ത പ്രണയം, കഥയിൽ ഹാപ്പി എൻഡിങ് ആണെങ്കിലും ജീവിതത്തിൽ പലപ്പോഴും അങ്ങനെയാകണം എന്ന് പറയാൻ സാധിക്കില്ല. അതിനു ഭാഗ്യവും കൂടെ വേണമല്ലോ….
ബാല്യത്തിലെ ഒരുപിടി ഓർമ്മകൾ മാത്രമാണ് ഓരോ വായനക്കാരെനെയും കൈപിടിച്ച് അതിലേക്കെത്തിക്കാൻ മാത്രമാണ് കഥയുടെ ലക്‌ഷ്യം.
ഒപ്പം.. നഷ്ടങ്ങൾ ആണെങ്കിലും അതെല്ലാം മനോഹരമായ മറക്കാൻ കഴിയാത്ത ഓർമ്മകൾ ആണെന്ന് ഒരു വട്ടം കൂടി ഓർമ്മിക്കാൻ ഇടക്ക് എനിക്കും വായിക്കാൻ…
നന്ദി പറഞ്ഞ സമംയത് തന്നെ വായിച്ചതിനു ?
??
നന്ദി കൊമ്പാ ഒരായിരം നന്ദി
നന്ദി ജയൻ ? വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും
….അല്പം late ആയി വായിക്കാൻ…
പക്ഷെ അത് നന്നായെന്ന് ഇപ്പോൾ തോന്നുന്നു… ഈ അർദ്ധരാത്രിയിൽ പുറത്ത് കോരിച്ചൊരിയുന്ന മഴയത്ത് ഇതുപോലൊരു നൊസ്റ്റു item വായിച്ചപ്പോൾ കിട്ടിയ feel,,, അന്യായം…!!!?
…ചില സന്തോഷങ്ങൾ, അല്പം സങ്കടങ്ങൾ, പിന്നെ ലേശം സഹതാപവും ഒക്കെ ഉൾകൊള്ളിച്ച മികച്ച ഒരു സൃഷ്ടി…..
ഇഷ്ടപ്പെട്ടു ഈ പ്രണയത്തെയും, കഥപാത്രങ്ങളെയും അതിനേക്കാളുപരി ഈ അവതരണവും!!!!!❤️
ഡാ
പെറുക്കി പെറുക്കി ചില ഓർമകളെ കോർത്ത് ഒരു മാലയാക്കുമ്പോ …..
ഇതുപോലെയുള്ള കമന്റ്സ് ആ മാലയ്ക്ക് സുഗന്ധമേകുന്നു ….
തങ്കി!
എന്റെ ബാല്യ കൗമാരങ്ങളുടെ ഏറ്റവും വലിയ നഷ്ടം, ഇതുപോലൊരു തങ്കിയില്ലായിരുന്നതായിരിക്കും.
Adutha story eppozha?
ഉടനെ തരാം …
ഡേറ്റ് പറഞ്ഞാൽ പിന്നേ
എന്തേലും കാണിച്ചിട്ട് വേഗം അതിടേണ്ടി വരും.
എന്താ പറയുക എന്നറിയില്ല… എങ്ങനെ പറയണം എന്നറിയില്ല…. കലക്കി…കിടുക്കി… എന്റെ പഴയ ഓർമ്മയിലേക്ക് കൊണ്ടുപോയി…. ഒരായിരം നന്ദി ❤️❤️❤️❤️സ്നേഹപൂർവ്വം അപ്പൂട്ടൻ
കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ ??
നന്നിയുണ്ട് കുട്ടാ ഒരായിരം നന്ദി
നൊസ്റ്റാൾജിയയിൽ ഒളിപ്പിച്ചു വച്ചൊരു പ്രണയകഥ. നൈസായിട്ടുണ്ട് ബ്രോ…
ഹായ് ജോ.
ചില കാരണങ്ങൾ കൊണ്ട് താങ്കളെ വെറുപ്പിക്കേണ്ടി വന്നതിൽ ഖേദമുണ്ട്.
ക്ഷമിക്കുക ?
പിന്നെ കഥ വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും നന്ദി
കൊമ്പീവീ മച്ചാ…..ഒന്നും പറയാനില്ലാട്ടോ… മനസ്സ് നിറഞ്ഞു….ഇഷ്ടായി…പെരുത്തിഷ്ടായി…
പ്രണയം…..അതൊരു ബല്ലാത്ത സംഭവമാണ്…അതിപ്പോ ബാല്യകാല പ്രണയം കൂടെ ആവുമ്പോ അയിന്റെ മൊഞ്ച് വർദ്ധിക്കും…പതിന്മടങ്ങായി…. ഒരിക്കലും മായാത്ത ഒരുപിടി ഓർമ്മകൾ…… തങ്കിയിലൂടെയും ശരത്തിലൂടെയും ആ ഓർമ്മകൾക്ക് ഒന്നൂടെ ജീവൻ വെച്ചു……… അതാണ് ഞമ്മള് ഉള്ള് നിറഞ്ഞെന്ന് ചൊല്ലിയത്….
//ജീവിതം ഒന്നേയുള്ളൂ… പ്രണയിച്ചുകൊണ്ടാണ് പ്രണയത്തെ മഹത്തരമാക്കേണ്ടത് …അല്ലാതെ വിട്ടുകൊടുത്തിട്ടില്ല….// ഈപറഞ്ഞത് മ്മക്ക് വല്ലാണ്ടങ്ങ് ബോധിച്ചു…… ഇതുപോലൊക്കെ മ്മക്കും സംഭവിച്ചിരുന്നേൽ എന്ന് മോഹിച്ചു പോകയാണ്…. ആ മോഹം മാത്രമാണ് ബാക്കി…..
കൊമ്പിവി ????
മലപ്പുറത്തെ മൂസാക്കാന്റെ മൂത്തമോള് സുൽഫത്തിന്റെ കെട്യോന്റെ പെങ്ങളുടെ നാത്തൂന്റെ അമ്മയിടെ മരുമോള് ???
നന്ദി നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ???
ഒട്ടും ബോറാക്കാതെ, നല്ല പോലെ ഒതുക്കി, കൈയ്യടക്കത്തോടെ, നല്ല ഫീലോടെ വായിക്കാവുന്ന രീതിയിലുള്ള നാറേഷൻ….
നന്ദി… നന്ദി… നന്ദി….
നന്ദി നന്ദി…
കൊമ്പൻ,
രണ്ടു വാക്കുകളിൽ പറയാനുള്ളതല്ല ഈ കഥ വായിച്ചപ്പോൾ എനിക്ക് പറയാനുള്ളത് . തങ്കി, ശരത് ഇവരെ രണ്ടുപേരെയും ഒരുപാടിഷ്ടമായി. ബാല്യം തൊട്ടുള്ള പ്രണയം അത് ജീവിതാവസാനം വരെ അതെ പ്രെസരിപ്പോടെ കൊണ്ടുപോകുക എന്നത് ഇപ്പോഴത്തെ കാലത്തെ വലിയ ഒരു ടാസ്ക് തന്നെയാണ്.10 ഉം 20 ഉം വർഷം പ്രണയിച്ച, എന്തിന് വീട്ടുകാരുപോലും കല്യാണത്തിന് സമ്മതം മൂളിയിട്ടുപോലും. തങ്കർന്ന പ്രണയകഥകൾ ധാരാളം എന്റെ ജീവിതാനുഭവത്തിൽ ഞാൻ കണ്ടിട്ടുണ്ട്.
താങ്കിയെയും ശരത്തിനെയും പോലെ എല്ലാവരുടെയും പ്രണയം സഫലമാകട്ടെ എന്നും ആ പ്രണയത്തിനു ജീവിതകാലം വരെ ആയുസ്സുണ്ടാകട്ടെ എന്നും ഞാൻ പ്രാർത്ഥിക്കുന്നു.
പിന്നെ mdv എന്ന് കള്ളത്തിരുമാലിയോട്,
അടുത്ത കഥ ഇനി എപ്പഴാ വര്യ ?
താനാദ്യം പറഞ്ഞ പണി ചെയ്യ്
Aale senti aaki chengayi….? kaalachakram thirikaan pattiyirunnenkil…. enikkippo ooosskkooolil ponam???? level cross ⭐✌
അച്ചോടാ വാവക്ക് സ്‌കൂളിൽ പോണോ….
ഇപ്പൊ ഓൺലൈൻ ക്‌ളാസ് അല്ലെ വാവേ…
Superbly narrated!! ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു. അതി മനോഹരം. തുടർന്നും എഴുതുമല്ലോ
സസ്നേഹം
സന്തോഷം….
താങ്കൾക്ക് ഇഷ്ടപെടുമെന്ന തോന്നൽ ഉള്ള എന്റെ മറ്റു കഥകളും നോക്കാവുന്നതാണ്. വിമർശനം ആയാലും അറിയിക്കാൻ മടിവേണ്ട.
കണ്ണ് നിറഞ്ഞു ബ്രോ…. ചില പേജുകൾ എന്റേതാണ്… താങ്ക് യു ??
ബുഹഹ…..
നന്ദി നന്ദി
കൊച്ചിൻ ഹനീഫയെ സ്മരിക്കുന്നു…
Adipoli. Vere level feel
നന്ദി ആദം?
ഇത് മികച്ചതാണ്. എന്നാൽ പരിഹാസ്യമായ അവകാശവാദങ്ങൾ ഉന്നയിക്കേണ്ടത് വായനക്കാരനാണ്. സൈറ്റിന്റെ കഥകൾ മാറ്റാതെ മറ്റൊരു ഭാഷയിലേക്ക് തർജ്ജമ ചെയ്യാനുള്ള പഴയ സാങ്കേതികതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയമായിരുന്നു അത്. നിങ്ങൾക്ക് ഒരു ആശയ പങ്കാളിയുണ്ട്, പക്ഷേ അത് അർത്ഥമാക്കുന്നില്ല. അതുകൊണ്ടാണ് കൂടെയുള്ളവരെ ശകാരിക്കാൻ നിരവധി തിരിച്ചറിയലുകൾ ഉണ്ടാകുന്നത്. പക്ഷേ നിങ്ങളെ എന്തുചെയ്യണമെന്ന് എനിക്കറിയില്ല -മന്ദൻ രാജ