? തങ്കി [കൊമ്പൻ] 706

ക്‌ളാസ് എടുക്കാൻ ആരംഭിച്ചിരുന്നു. തുണി സഞ്ചിയിൽ നിന്നുമവളുടെ സ്ലെറ്റ് എടുത്തുകൊണ്ട് എഴുതാൻ തുടങ്ങിയപ്പോൾ…. സ്ളേറ്റില്ല. പകരം അതിന്റെ തടിയുടെ ഫ്രെയിം മാത്രം!!!!!
അവൾ ടീച്ചർ ഉണ്ടെന്നു പോലും നോക്കാതെ.. പൊട്ടികരഞ്ഞു… പിള്ളേർ ആരോ ഓടി ചാടുമ്പോ അറിയാതെ പൊട്ടിച്ചതായിരിക്കണം…മീന ടീച്ചറെന്തു പറഞ്ഞിട്ടും അവൾ കരച്ചിൽ നിർത്തുന്നേയില്ല. ഒടുക്കം ഞാൻ തന്നെ അവളെ വിളിച്ചിട്ട് വീട്ടിലേക്ക് പോകാനൊരുങ്ങി. വീട്ടിലെത്തിയിട്ടും വിജയമ്മയുടെ വഴക്കും കൂടെയായപ്പോൾ പിന്നെ അവൾ സ്‌കൂളിലേക്ക് വരില്ലെന്നും പറഞ്ഞു. എനിക്കാകെ ചങ്ക് തകർന്നപ്പോൾ ഞാനമ്മയോടു കാര്യം പറഞ്ഞു. തത്ഫലമായി എന്റെ സ്ലെറ്റ് അവൾക്ക് കൊടുക്കാനായി അവളുടെ വീട്ടിലേക്കോടി….

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോ തങ്കിയുടെ മടിയൊക്കെ ഒരല്പം കുറഞ്ഞു. അവളിപ്പൊ നേരത്തെ എണീക്കും. അമ്മയുടെ കൂടെ അടുക്കളയിൽ ചെറിയ ജോലിയൊക്കെ ചെയ്യും. ഒൻപതു മണിയാകുമ്പോയെഴേക്കും ആള് മിടുക്കി ആയിട്ട് റെഡിയാകും, പഴയപോലെ അവളുടെ മുടി രണ്ടു സൈഡിലും പിന്നി കെട്ടി കരികൊണ്ടു കണ്ണൊക്കെ എഴുതി, പൊട്ടു വെച്ചോണ്ട് നല്ല ചേലാണ് എന്റെ സുന്ദരിമണിയെ കാണാൻ.

എന്റെ ഓർമയിൽ ഞങ്ങൾ ഒന്നിച്ചു അമ്പലത്തിൽ പോയത് ആ പ്രായത്തിൽ ആണെന്ന് തോനുന്നു. കൃഷ്ണന്റെ അമ്പലത്തിൽ അതും സ്‌കൂളിന്റെ പിറകിൽ ആയിട്ടു വരും, അവിടെ ചെന്നാൽ നല്ലമധുരമുള്ള പാല്പായസം കിട്ടും. ആലിന്റെ ഇലയിൽ നല്ല ചൂട് ഉണ്ടാകും. അതും കഴിക്കും. ഇപ്പോഴും ഞങ്ങൾ കല്യാണം കഴിഞിട്ടും ഇടക്ക് അങ്ങോട്ടേക്ക് പോകാറുണ്ട്…ഒരു വയസൻ പൂജാരിയാണ്. പക്ഷെ ആൾക്കിപ്പോഴും നല്ല ഓർമയാണ് ഞങ്ങളെ രണ്ടാളെയും….

അന്നൊരുനാളു അവിടെ ഒരു ചെക്കനും പെണ്ണും പരസ്പരം മാല ചാർത്തുന്നത് കണ്ടപ്പോള് ഞങ്ങൾ രണ്ടാളും അന്യോന്യം കണ്ണുകളിൽ നോക്കി ചിരിച്ചു. അന്ന് പക്ഷെ അതിന്റെ അർത്ഥമൊന്നും രണ്ടാൾക്കും അറിയില്ലായിരിക്കും…..

എങ്കിലും കല്യാണത്തിനൊക്കേ പോകുമ്പോ ഞങ്ങൾ ഈ മാല ചാർത്തൽ കാണാൻ ഒന്നും നിക്കാറില്ലാത്തത് കൊണ്ട് ഇങ്ങനെ അമ്പലത്തിൽ വെച്ചുള്ള മാല ചാർത്തൽ കാണുന്നത് ഒരു പ്രത്യേക അനുഭവം തന്നെയായിരുന്നു….

ആ കൊല്ലം സ്‌കൂളിൽ, ഒരു സിനിമ കാണിച്ചു. ഓരോ കുട്ടിയും രണ്ടു രൂപ വെച്ച് ടീച്ചർക്ക് കൊടുക്കണം. ഞാനമ്മയോടു പറഞ്ഞപ്പോൾ 2 രൂപ തന്നതും, തങ്കിക്ക് കൂടെ വേണം മ്മാ. ന്നു പറഞ്ഞോണ്ട് ചിണുങുംബൊ അമ്മ മറുത്തൊന്നും പറയാതെ തരുമായിരുന്നു. അവളും ഞാനുമൊന്നിച്ചാണിരുന്നത്. ഏതു സിനിമയാണെന്ന് ഇന്നാള് തങ്കി പറഞ്ഞിരുന്നു. അവൾക്കതോർമ്മയുണ്ട്.

ഞാനയറാഴ്ചകളിൽ ഞാൻ മറ്റു കുട്ടികളുടെ കൂടെ കളിക്കാനോ, മറ്റോ പോകുമ്പോ തങ്കി തനിച്ചായിരുന്നു. പക്ഷെ തിരികെ ഞാൻ വരുമ്പോ അവൾക്കെന്തലും ഞാൻ കൊണ്ടുവരുന്ന പതിവുണ്ടായിരുന്നു. പേരയ്ക്ക, മാങ്ങ, ചാമ്പയ്ക്ക. ഇത്യാദി ഐറ്റംസ്.

4 ആം ക്‌ളാസ്സിലേക്ക് കടന്നപ്പോൾ രണ്ടാളും തമ്മിൽ ചെറിയ ചില പിണക്കങ്ങൾ ഒക്കെ ഉണ്ടായിരുന്നു. അതെന്തിനാണെന്നു ഇപ്പോഴുമെനിക്കറിയില്ല. രണ്ടാളും കൂടെ എന്തേലും കളിക്കും അവൾ ജയിക്കുമ്പോ എനിക്കെന്തോ സഹിക്കാൻ പറ്റുമായിരുന്നില്ല. അത് കൊണ്ട് തന്നെ ദൂരദർശൻ കാണുമ്പോ രണ്ടാളും അടുത്തൊന്നും ഇരിക്കില്ല. ഒന്നുകിൽ ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് അവളുടെ പിൻ കഴുത്തിലോ തലയിലോ ഒരു ഞൊണ്ടുന്നത്, അവളെ

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

102 Comments

Add a Comment
  1. Valare manoharam aayirunnu chetta ee katha….sweet love?…. Enik ithile adhya kuree bhagangal enta childhoodum aayitt relate aakan pattanind… Oru frndum ingane indarnnu…manasil mattangal varunna timil randalum akannu… Ith vaayichappo athokke ahn orma vanne..

  2. തങ്കിയെ പോലെ ഒരു കളിക്കൂട്ടുകാരി എനിക്കും ഉണ്ടായിരുന്നു . മുറപ്പെണ്ണ് ഒരുത്തി
    പക്ഷേ പ്രായത്തിൻ്റെ അറിവില്ലായ്മ കൊണ്ടും അഹങ്കാരം കൊണ്ടും . ബന്ധങ്ങളുടെ വില അറിയാൻ ശ്രമിക്കാത്തത് കൊണ്ടും തുടക്കത്തിലേ അവളെ നല്ല വൃത്തിക്ക് വെറുപ്പിച്ചു മൂലക്കിരുത്തി . ഹാ ഇന്ന് നല്ലോണം കുറ്റബോധം തോന്നുന്നുണ്ടെങ്കിലും ഈ കഥ വായിച്ചപ്പോഴ ശരിക്കും വിഷമമായത് .വിട്ടുകളഞ്ഞ ആ ബാല്യത്തെ കുറിച്ചോർത്ത് .
    അസൂയ തോന്നിപ്പോകുന്നു ശരത്തിനോട്.
    യഥാർത്ഥ ജീവിതത്തിൽ ഇതുപോലെ മനോഹരമായ ഒരു ബാല്യവും കൗമാരവും ജീവിച്ച് അനുഭവിക്കാൻ ഭാഗ്യം കിട്ടിയവരുണ്ടാവുമോ? അല്ലെങ്കിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞ് .ithpole സുന്ദരമായ ഒരു childhood ശരിക്കും കിട്ടിയവർ ഉണ്ടാവുമോ?

    1. Ratchet.

      പറഞ്ഞതിനോട് യോജിക്കുന്നു.
      പ്രണയത്തേക്കാളേറെ ബാല്യത്തിന് കഥയിൽ മുൻ‌തൂക്കം കൊടുത്തത്.
      അതാവും റിലേറ്റ് ചെയ്യാൻ കൂടുതലെളുപ്പം എന്ന് തോന്നിയത് കൊണ്ടാണ്.

      പൂർണ്ണമായും ഭാവനയിൽ നിന്നും ഇതുണ്ടാകുക അത് അസംഭവ്യം ആണെന്ന് തോനുന്നു
      യാഥാർജ ജീവിതത്തിൽ നിന്നും കുറെയധികം ഇന്പുട് ഇടേണ്ടി വരും.

  3. അടിപൊളി ????❤️?

    1. _the_fr_aud_

      ????

  4. സൈറ്റിലേക് വന്നിട്ടിപ്പോ കുറച്ചായി…. വായിക്കാനുള്ള സമയം ഒന്നും കിട്ടാറില്ല. എന്നാലും കറങ്ങി തിരിഞ്ഞു വന്നു.കഥ അങ്ങനെ ഫുൾ വായിച്ചു…..?

    °•തങ്കി•°

    പേരിലെ വിസ്മയം…
    കഥകളിൽ നായികയുടെ അല്ലേൽ നായകന്റെ പേരുകൾ കേട്ടുപഴയതായാലും,ഇഷ്ടമല്ലാത്തതായാലും.
    കഥാപാത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ ആ പേരുകളോട് വരുന്ന അറ്റാച്ച്മെന്റ്റ് ഉണ്ട്… എത്ര ഇഷ്ടമല്ലാത്ത പേരായാലും അത് കഥ കഴിയുന്നത്തോടെ ജീവന് തുല്യമായി ചേർന്നിട്ടുണ്ട് അതുപോലെതന്നെ ആയിരുന്നു ഈ പേരും ” തങ്കി “.. പേരിലെ ഒരു പഴമ തന്നെ ആയിരിക്കും.. ശരത്തിന്റെ കൂട്ടുകാർ വരുമ്പോൾ അവർ ഈ പേരു വിളിക്കില്ലേ എന്ന് തങ്കി വേവലാതിപ്പെടുന്നതിനു കാരണം എന്ന് തോന്നി…

    കഥ തുടങ്ങുന്നത് ശരത്തിൽ നിന്ന് ആണെങ്കിലും.. പിന്നെ ഉള്ള പേജുകളിൽ വിവരിക്കുന്നത് മൊത്തം ശരത്തിന്റെ ഓർമ്മകൾ മാത്രം അല്ല.. ഓരോ ആളുകളും അനുഭവിച്ചു, ജീവിച്ചു, രസിച്ചുനടന്ന ഒരു കാലത്തെ ഒന്ന് പൊടിതട്ടി.. വായനക്കാരന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിക്കാനോ, ഓർമയുടെ,വേദനയുടെ നേരിയ നീറ്റൽ അനുഭവിപ്പിക്കാനോ നിങ്ങൾക്ക് സാധിച്ചു എന്ന് ഞാൻ ഉറപ്പായും പറയും..
    ••പാത്രം കഴുകാതെ വീട്ടിൽ കൊണ്ടുവന്നു.. രണ്ടു ദിവസത്തെ ലീവ് കഴിഞ്ഞു.. സ്കൂളിൽ പോകുന്ന ദിവസം പാത്രം തിരയുന്ന ഒരു സമയം ഉണ്ട് ?അമ്മയുടെ മുഖം? ••• ഞാൻ എത്രയോ ചെയ്തിട്ടുള്ള കാര്യമാണിത്. ചില നേരത്ത് ബാഗും തിരയേണ്ട അവസ്ഥ വന്നിട്ടുണ്ട്… അതൊക്കെ ഒരു കാലം.ആ ഓർമ്മകൾ ഒക്കെ തിരിച്ചു കൊണ്ട് വന്നതിനു ??.

    തങ്കിയുടെയും ശരത്തിന്റെയും പ്രണയം എടുത്ത് നോക്കിയാൽ വളരെ സിംപിൾ ആയിട്ടാണ് എനിക്ക് തോന്നിയത്. വളവും തിരിവും ഒന്നും ഇല്ലാതെ മനോഹരമായി അവതരിപ്പിച്ചു…
    തങ്കിയുടെ വിഷമങ്ങൾ.. കഥ വേറെ രീതിയിലേക്ക് കൊണ്ടുപോവുമോ എന്ന് തോന്നിയെങ്കിലും… ശുഭമായി തന്നെ അവസാനിച്ചു…
    ശരത്ത്.. തങ്കിയുടെ അമ്മയോട് തുറന്നു പറയുന്ന സീൻ അത് വളരെ ടച്ചിങ്‌സ് ആയിരുന്നു…

    മൊത്തത്തിൽ നോക്കിയാൽ എന്റെ അഭിപ്രായത്തിൽ… കഥയുടെ ആകെ തുക ഓർമകളെ തൊട്ടുണർത്തുന്നു എന്നതിലാണ്.
    എന്റെ ഓർമയിൽ ഞാൻ ഒരു പെൺകുട്ടിയുടെയും കൈ പിടിച്ചിട്ടില്ലാത്തത് കൊണ്ട് ആയിരിക്കുമോ എന്ന് എനിക്ക് അറീല്ല പ്രണയത്തേക്കാളും ആ ഓർമകളിലൂടെ സഞ്ചരിക്കുമ്പോളാണ് മധുരം കൂടുതൽ…

    സ്നേഹത്തോടെ ?

    1. രാമൻ ദി ഭീകരൻ.

      ബാല്യത്തെ ഒന്നുടെ ഓർത്തെടുക്കാൻ എനിക്ക് കിട്ടിയ ഭാഗ്യമായാണ് ഞാനീ എഴുത്തിനെ കാണുന്നത്, ഒരു പക്ഷെ ഓരോ നാളും കഴിയുമ്പോ ഇതിലെ പല സംഭവങ്ങളും മറന്നു പോയേക്കാം. അപ്പൊ ഉള്ള പേടികൊണ്ട് ഒന്ന് എഴുതി വെച്ചതിന്റെ ആകത്തുക, തങ്കിയെയും കണ്ണനെയും ഇഷ്ടപെട്ടതിൽ ഒത്തിരി സന്തോഷം. നൊസ്റ്റാൾജിയ യിൽ അലിയിച്ചെടുത്ത പ്രണയം, കഥയിൽ ഹാപ്പി എൻഡിങ് ആണെങ്കിലും ജീവിതത്തിൽ പലപ്പോഴും അങ്ങനെയാകണം എന്ന് പറയാൻ സാധിക്കില്ല. അതിനു ഭാഗ്യവും കൂടെ വേണമല്ലോ….

      ബാല്യത്തിലെ ഒരുപിടി ഓർമ്മകൾ മാത്രമാണ് ഓരോ വായനക്കാരെനെയും കൈപിടിച്ച് അതിലേക്കെത്തിക്കാൻ മാത്രമാണ് കഥയുടെ ലക്‌ഷ്യം.
      ഒപ്പം.. നഷ്ടങ്ങൾ ആണെങ്കിലും അതെല്ലാം മനോഹരമായ മറക്കാൻ കഴിയാത്ത ഓർമ്മകൾ ആണെന്ന് ഒരു വട്ടം കൂടി ഓർമ്മിക്കാൻ ഇടക്ക് എനിക്കും വായിക്കാൻ…

      നന്ദി പറഞ്ഞ സമംയത് തന്നെ വായിച്ചതിനു ?

  5. നന്ദി കൊമ്പാ ഒരായിരം നന്ദി

    1. നന്ദി ജയൻ ? വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും

  6. ….അല്പം late ആയി വായിക്കാൻ…
    പക്ഷെ അത് നന്നായെന്ന് ഇപ്പോൾ തോന്നുന്നു… ഈ അർദ്ധരാത്രിയിൽ പുറത്ത് കോരിച്ചൊരിയുന്ന മഴയത്ത് ഇതുപോലൊരു നൊസ്റ്റു item വായിച്ചപ്പോൾ കിട്ടിയ feel,,, അന്യായം…!!!?

    …ചില സന്തോഷങ്ങൾ, അല്പം സങ്കടങ്ങൾ, പിന്നെ ലേശം സഹതാപവും ഒക്കെ ഉൾകൊള്ളിച്ച മികച്ച ഒരു സൃഷ്ടി…..

    ഇഷ്ടപ്പെട്ടു ഈ പ്രണയത്തെയും, കഥപാത്രങ്ങളെയും അതിനേക്കാളുപരി ഈ അവതരണവും!!!!!❤️

    1. ഡാ
      പെറുക്കി പെറുക്കി ചില ഓർമകളെ കോർത്ത് ഒരു മാലയാക്കുമ്പോ …..
      ഇതുപോലെയുള്ള കമന്റ്സ് ആ മാലയ്ക്ക് സുഗന്ധമേകുന്നു ….

    2. തങ്കി!

      എന്റെ ബാല്യ കൗമാരങ്ങളുടെ ഏറ്റവും വലിയ നഷ്ടം, ഇതുപോലൊരു തങ്കിയില്ലായിരുന്നതായിരിക്കും.

  7. Adutha story eppozha?

    1. ഉടനെ തരാം …
      ഡേറ്റ് പറഞ്ഞാൽ പിന്നേ
      എന്തേലും കാണിച്ചിട്ട് വേഗം അതിടേണ്ടി വരും.‌

  8. അപ്പൂട്ടൻ

    എന്താ പറയുക എന്നറിയില്ല… എങ്ങനെ പറയണം എന്നറിയില്ല…. കലക്കി…കിടുക്കി… എന്റെ പഴയ ഓർമ്മയിലേക്ക് കൊണ്ടുപോയി…. ഒരായിരം നന്ദി ❤️❤️❤️❤️സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ ??
      നന്നിയുണ്ട് കുട്ടാ ഒരായിരം നന്ദി

  9. നൊസ്റ്റാൾജിയയിൽ ഒളിപ്പിച്ചു വച്ചൊരു പ്രണയകഥ. നൈസായിട്ടുണ്ട് ബ്രോ…

    1. ഹായ് ജോ.

      ചില കാരണങ്ങൾ കൊണ്ട് താങ്കളെ വെറുപ്പിക്കേണ്ടി വന്നതിൽ ഖേദമുണ്ട്.
      ക്ഷമിക്കുക ?

      പിന്നെ കഥ വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും നന്ദി

  10. ചാക്കോച്ചി

    കൊമ്പീവീ മച്ചാ…..ഒന്നും പറയാനില്ലാട്ടോ… മനസ്സ് നിറഞ്ഞു….ഇഷ്ടായി…പെരുത്തിഷ്ടായി…
    പ്രണയം…..അതൊരു ബല്ലാത്ത സംഭവമാണ്…അതിപ്പോ ബാല്യകാല പ്രണയം കൂടെ ആവുമ്പോ അയിന്റെ മൊഞ്ച് വർദ്ധിക്കും…പതിന്മടങ്ങായി…. ഒരിക്കലും മായാത്ത ഒരുപിടി ഓർമ്മകൾ…… തങ്കിയിലൂടെയും ശരത്തിലൂടെയും ആ ഓർമ്മകൾക്ക് ഒന്നൂടെ ജീവൻ വെച്ചു……… അതാണ് ഞമ്മള് ഉള്ള് നിറഞ്ഞെന്ന് ചൊല്ലിയത്….
    //ജീവിതം ഒന്നേയുള്ളൂ… പ്രണയിച്ചുകൊണ്ടാണ് പ്രണയത്തെ മഹത്തരമാക്കേണ്ടത് …അല്ലാതെ വിട്ടുകൊടുത്തിട്ടില്ല….// ഈപറഞ്ഞത് മ്മക്ക് വല്ലാണ്ടങ്ങ് ബോധിച്ചു…… ഇതുപോലൊക്കെ മ്മക്കും സംഭവിച്ചിരുന്നേൽ എന്ന് മോഹിച്ചു പോകയാണ്…. ആ മോഹം മാത്രമാണ് ബാക്കി…..

    1. കൊമ്പിവി ????
      മലപ്പുറത്തെ മൂസാക്കാന്റെ മൂത്തമോള് സുൽഫത്തിന്റെ കെട്യോന്റെ പെങ്ങളുടെ നാത്തൂന്റെ അമ്മയിടെ മരുമോള് ???

      നന്ദി നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ???

  11. ഒട്ടും ബോറാക്കാതെ, നല്ല പോലെ ഒതുക്കി, കൈയ്യടക്കത്തോടെ, നല്ല ഫീലോടെ വായിക്കാവുന്ന രീതിയിലുള്ള നാറേഷൻ….
    നന്ദി… നന്ദി… നന്ദി….

    1. നന്ദി നന്ദി…

  12. കൊമ്പൻ,

    രണ്ടു വാക്കുകളിൽ പറയാനുള്ളതല്ല ഈ കഥ വായിച്ചപ്പോൾ എനിക്ക് പറയാനുള്ളത് . തങ്കി, ശരത് ഇവരെ രണ്ടുപേരെയും ഒരുപാടിഷ്ടമായി. ബാല്യം തൊട്ടുള്ള പ്രണയം അത് ജീവിതാവസാനം വരെ അതെ പ്രെസരിപ്പോടെ കൊണ്ടുപോകുക എന്നത് ഇപ്പോഴത്തെ കാലത്തെ വലിയ ഒരു ടാസ്ക് തന്നെയാണ്.10 ഉം 20 ഉം വർഷം പ്രണയിച്ച, എന്തിന് വീട്ടുകാരുപോലും കല്യാണത്തിന് സമ്മതം മൂളിയിട്ടുപോലും. തങ്കർന്ന പ്രണയകഥകൾ ധാരാളം എന്റെ ജീവിതാനുഭവത്തിൽ ഞാൻ കണ്ടിട്ടുണ്ട്.
    താങ്കിയെയും ശരത്തിനെയും പോലെ എല്ലാവരുടെയും പ്രണയം സഫലമാകട്ടെ എന്നും ആ പ്രണയത്തിനു ജീവിതകാലം വരെ ആയുസ്സുണ്ടാകട്ടെ എന്നും ഞാൻ പ്രാർത്ഥിക്കുന്നു.
    പിന്നെ mdv എന്ന് കള്ളത്തിരുമാലിയോട്,

    അടുത്ത കഥ ഇനി എപ്പഴാ വര്യ ?

    1. താനാദ്യം പറഞ്ഞ പണി ചെയ്യ്

  13. Aale senti aaki chengayi….? kaalachakram thirikaan pattiyirunnenkil…. enikkippo ooosskkooolil ponam???? level cross ⭐✌

    1. അച്ചോടാ വാവക്ക് സ്‌കൂളിൽ പോണോ….
      ഇപ്പൊ ഓൺലൈൻ ക്‌ളാസ് അല്ലെ വാവേ…

  14. Superbly narrated!! ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു. അതി മനോഹരം. തുടർന്നും എഴുതുമല്ലോ
    സസ്നേഹം

    1. സന്തോഷം….
      താങ്കൾക്ക് ഇഷ്ടപെടുമെന്ന തോന്നൽ ഉള്ള എന്റെ മറ്റു കഥകളും നോക്കാവുന്നതാണ്. വിമർശനം ആയാലും അറിയിക്കാൻ മടിവേണ്ട.

  15. കണ്ണ് നിറഞ്ഞു ബ്രോ…. ചില പേജുകൾ എന്റേതാണ്… താങ്ക് യു ??

    1. ബുഹഹ…..
      നന്ദി നന്ദി
      കൊച്ചിൻ ഹനീഫയെ സ്മരിക്കുന്നു…

  16. Adipoli. Vere level feel

    1. നന്ദി ആദം?

  17. ഇത് മികച്ചതാണ്. എന്നാൽ പരിഹാസ്യമായ അവകാശവാദങ്ങൾ ഉന്നയിക്കേണ്ടത് വായനക്കാരനാണ്. സൈറ്റിന്റെ കഥകൾ മാറ്റാതെ മറ്റൊരു ഭാഷയിലേക്ക് തർജ്ജമ ചെയ്യാനുള്ള പഴയ സാങ്കേതികതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയമായിരുന്നു അത്. നിങ്ങൾക്ക് ഒരു ആശയ പങ്കാളിയുണ്ട്, പക്ഷേ അത് അർത്ഥമാക്കുന്നില്ല. അതുകൊണ്ടാണ് കൂടെയുള്ളവരെ ശകാരിക്കാൻ നിരവധി തിരിച്ചറിയലുകൾ ഉണ്ടാകുന്നത്. പക്ഷേ നിങ്ങളെ എന്തുചെയ്യണമെന്ന് എനിക്കറിയില്ല -മന്ദൻ രാജ

Leave a Reply

Your email address will not be published. Required fields are marked *