മോളെ നീ ഓക്കേ അല്ലെ എന്ന് ചോദിക്കുന്നതിനു മറുപടി കൃപയുടെ മെസ്സേജ് വന്നു.
അമ്മു നിന്നോട് ഞാൻ പറഞ്ഞു അടുത്ത ആഴ്ച ഞാൻ അവിടെ എത്തുമെന്ന്. എണീക്കടി പോയി ഫുഡ് കഴിക്കു ഇല്ലെങ്കിൽ ഞാൻ വരുമ്പോൾ നിനക്ക് നല്ലതു തരും. തന്നോട് ഒരു കൂട്ടുകാരിയോ ഒരു ചേച്ചിയോ, അമ്മയോ പറയുന്നത് പോലെ സ്വപ്നക്കു തോന്നി?
കൃപ: ഫുഡ് എടുത്തു കഴിക്കുന്ന വീഡിയോ ഇപ്പോൾ എനിക്ക് വേണം അല്ലേൽ ഞാൻ നാളെ രാവിലെ അവിടെ എത്തും.
സ്വപ്ന: അയ്യോ ഞാൻ പോകുന്നു ഫുഡ് എടുക്കാൻ എന്ന് പറഞ്ഞു കൊണ്ട് ബെഡിൽ നിന്ന് എണീറ്റു
സ്വപ്ന: ഞാൻ ഒന്ന് വീഡിയോ കാൾ വിളിക്കട്ടെ?
കൃപ: എന്റെ അമ്മു ഇപ്പോൾ എന്നെ കാണണ്ട, ഞാൻ പറഞ്ഞത് ആദ്യം ചെയ്യടി.
അയ്യോ ഞാൻ പോണു എന്ന് പറഞ്ഞു സ്വപ്ന കിച്ചണിലേക്കു പോയി.
കൃപയെയും ലൂക്കയെയെയും വിനുവിന്റെ വീട്ടിൽ ആക്കി തിരിച്ചു പോകുമ്പോൾ സ്വപ്നയുടെ മനസ് ശരീരവും ശൂന്യം ആയിരുന്നു. കൃപയെ കല്യാണം കഴിപ്പിക്കണമെന്നും അവൾക്കു നല്ലൊരു ജീവിതമാകണം എന്നുള്ളതും ആഗ്രഹിച്ചിരുന്നു എങ്കിലും അവൾ പോയപ്പോൾ മനോജ് തന്നെ വിട്ടുപോയതിനേക്കാൾ വേദന തോന്നി അവൾക്കു. ഹൃദയം പൊട്ടുന്ന വേദനയോടെയാണ് കൃപിയില്ലാത്ത വീട്ടിലേക്കു എത്തി അവൾ എത്തിയത്.
സ്വന്തം മകൾ അല്ലെങ്കിലും തന്റെ എല്ലാം ആയിരുന്നു അവൾ. അമ്മയെന്ന് വിളിക്കുന്നു എങ്കിലും കൂട്ടുകാരിയെ പോലെ ആയിരുന്നു. ബെഡ്ഡിൽ കിടന്നു ഉറങ്ങിയത് എപ്പോൾ എന്ന് അറിഞ്ഞില്ല. ഒൻപത് മണിയോട് കൂടി എണീട്ടിട്ടും ഒന്നും ചെയ്യാൻ ഇല്ലത്തതിനാൽ മടിച്ചു അതിൽ തന്നെ കിടന്നു. കൂടെ കൂടെ ഫോൺ നോക്കിയെങ്കിലും അവളുടെ ഫസ്റ്റ് നൈറ്റ് ആയതിനാൽ വിളിയ്ക്കാനോ മെസ്സേജ് അയ്ക്കാനോ തോന്നിയില്ല.
സൂപ്പർബ്..
കിടു സ്റ്റോറി…
Keep continue ❤️❤️