വിളക്ക് കൊടുത്തു വീട്ടിലേക്കു കയറ്റുമ്പോൾ പട്ടിയുടെ സാന്നിധ്യം എല്ലാപേരെയും അലോസരപ്പെടുത്തി എന്നാൽ അതൊന്നും കൃപയെയോ വിനുവിനെയോ ബാധിച്ചില്ല. അവളുടെ സാമിപ്യം അവനിൽ ആത്മവിശാസം കൊണ്ട് വന്നിരുന്നു. ഒരിക്കലും എത്ര പെട്ടെന്ന് കല്യാണം നടക്കും എന്ന് വിനു കരുതിയിരുന്നില്ല അതുകൊണ്ടു തന്നെ അതിന്റെ സന്തോഷം അവന്റെ മുഖത്തും പ്രവർത്തികളിലും തെളിഞ്ഞു നിന്നു.
കൃപയക്ക് വിടും പരിസരവും നല്ലപോലെ ഇഷ്ടപ്പെട്ടു. വലിയ ഇരുനില കെട്ടിടം ചുറ്റം വിശാലമായ പറമ്പ്, കുളങ്ങളും മരങ്ങളും നിറഞ്ഞു നിൽക്കുന്നു. വീടിനു പുറകിലോട്ട് പുരയിടം നീണ്ടു കിടക്കുന്നു. ചെറിയ ഒരു വീട്ടിൽ സിറ്റിയിൽ താമസിച്ചിരുന്ന കൃപ ജോലിക്കാരി സുമയുടെ കൂടെ കുറച്ചൊക്കെ നടന്നു കണ്ടു. സുമയ്ക്കു വന്നു കയറിയ പെണ്ണിനെ നല്ലപോലെ ഇഷ്ടപ്പെട്ടു.
തന്നെ ഒരു അടിമയെ പോലെ കാണുന്ന വരെ തമ്പി വീട്ടിൽ ഉള്ളവരെ പോലെ ഒന്ന് കൂടെ എന്ന് പ്രതീക്ഷിച്ച നിന്ന സുമയുടെ മുന്നിലേക്ക് നിറഞ്ഞ ചിരിയോടെയാണ് കൃപ വന്നു നിന്നേ. മോളെ നമുക്ക് എല്ലാം എടുത്തു വെയ്ക്കണ്ടേ എന്ന ചോദ്യം സുമയിൽ നിന്ന് വന്നപ്പോൾ ആണ് കൃപ തിരിച്ചു വീട്ടിലേക്കു പോകണമെന്നു ആലോചിച്ചത്.
വീട്ടിൽ എത്തി എല്ലാം അടക്കി ഒതുക്കി വെയ്ക്കുമ്പോൾ “മോളെ സ്വർണം ഒന്നും വീട്ടിൽ വയ്ക്കണ്ട അത് സേഫ് അല്ല എല്ലാം ലോക്കറിലേക്ക് മാറ്റാം എന്നാണ് ചേച്ചി പറഞ്ഞേ” എന്നും പറഞ്ഞു കൊണ്ട് വീട്ടിലേക്കു ചിറ്റ ഹണിയും സ്നേഹ കുട്ടിയും റൂമിലേക്ക് വന്നത്.
അതിനെന്താ ചിറ്റേ എന്ന് പറഞ്ഞു കൊണ്ട് അപ്പോൾ തന്നെ കഴുത്തിൽ കിടന്ന നെക്ലേസും അരയിൽ ഓടിയണവും കയ്യിൽ കിടന്നതും അഴിച്ചു കൊടുക്കുന്നത് സുമ നോക്കി നിന്നു. കൊടുക്കു്ന്നത് എല്ലാം നല്ല വിലയുള്ളതാണെന്നു മന്സിലിക്കാൻ സുമയുടെ ചെറിയ ബുദ്ധിക്കു കഴിഞ്ഞു.
സൂപ്പർബ്..
കിടു സ്റ്റോറി…
Keep continue ❤️❤️