എല്ലാം അങ്ങ് കൊടുക്കല്ലേ മോളെ എന്ന് പറയാൻ സുമയ്ക് തോന്നിയെങ്കിലും അവൾ ഒന്നും മിണ്ടിയില്ല. ഈ ചെറിയ കുട്ടി ഇവളുമാരുടെ കൂടെ എങ്ങനെ പിടിച്ചു നില്കും എന്ന് ആലോചിച്ചു കൊണ്ട് സുമ ഡ്രെസ്സുകൾ ഒക്കെ എടുത്തുവെച്ചു.
ഒർണമെന്റ്സ് എല്ലാം കിട്ടിയ സന്തോഷത്തിൽ ഹോണേയ് തിരിഞ്ഞു നടക്കാൻ തുടെങ്ങിയപ്പോൾ ആണ് സ്നേഹയ്ക്കു കൃപയുടെ അടുത്ത് തന്നെ ഇരുന്ന ചുവന്ന പെട്ടി ശ്രെദ്ധയിൽ പെട്ടത്.
അത് എടുക്കാനായി കൈ നീട്ടിയ സ്നേഹയെ തടഞ്ഞത് മെലിഞ്ഞത് എങ്കിലും ബലിഷ്ടമായ കൃപയുടെ കൈകൾ ആയിരുന്നു. വെളുത്തു കൊഴുത്തു തടിച്ച കയ്യിൽ ഒരു ബസ്ബേൽ ബാറ്റ് വന്നു അടിക്കുന്ന പോലെ സ്നേഹക്കു തോന്നി അതോടൊപ്പം തന്നെ ഷോക്ക് അടിച്ചപോലെ പെട്ടിയിലേക്കു പോയ കൈ അവൾ പിൻവലിച്ചു
അത് എന്റെ പേർസണൽ സാധനങ്ങൾ ആണ് മോൾ അതെടുക്കണ്ട എന്ന് ചെറിയ ചിരിയോടു കൂടി എന്നാൽ ദൃഢമായ സ്വരത്തിൽ കൃപ പറഞ്ഞു. അത് ഒരു റിക്വസ്റ്റ് ആണോ അഹോ അജജ്ജായാണോ എന്ന് കേട്ടവർക്ക് മനസിലായില്ല എന്നാൽ തന്റെ കൈ നല്ലപോലെ വേദനിക്കുന്നത് അവൾ അറിഞ്ഞു. ഒരു നിമിഷം എന്ത് പറ്റിയതെന്നു അറിയാൻ പറ്റാതെ സ്നേഹ കയ്യിലെ വേദന കടിച്ചമർത്തി ചിറ്റയുടെ കൂടെ അമ്മയുടെ റൂമിലേക്ക് നടന്നു.
മിനിതമ്പി ഹണി കൊണ്ട് വന്ന ഒർണമെന്റ്സ് എല്ലാം എടുത്തു വെച്ചു. എന്നിട്ട് ഹണിയോട് നാളത്തെ കാര്യങ്ങൾ ഓർമിപ്പിച്ചു. എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ അപ്പോൾ തന്നെ എന്നെ അറിയിക്കണമെന്ന പറഞ്ഞു കൊണ്ട് രണ്ടു പേരെയും അവരാവരുടെ റൂമിലേക്ക് അയച്ചു.
“കല്യാണമായിട്ടു ചേച്ചിക്കു ഇതു എന്റെ വക” എന്ന് പറഞ്ഞു ഒരു സാരി കൃപ സുമക്കു കൊടുത്തു കൂടെ ഒരു 1000 രൂപയും അത് കൂടി ആയപ്പോൾ സുമയുടെ കണ്ണിൽ നിന്ന് കണ്ണീർ വന്നു. സുമയുടെ മുഖം മാറുന്നത് കണ്ട കൃപ അവളെ ചേർത്ത് പിടിച്ചു. എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന സുമയെ ഞെട്ടിച്ചു കൊണ്ട് അവളുടെ കവിളിൽ ഒരു ഉമ്മ കൂടി കൊടുത്തു.
സൂപ്പർബ്..
കിടു സ്റ്റോറി…
Keep continue ❤️❤️