? താരചേച്ചി 2 [കൊമ്പൻ] 707

അവരുടെ തുറന്ന മനസ് ചേച്ചിക്കും എനിക്കും ഒരുപോലെ ഇഷ്ടമായി. ഞാനും ചേച്ചിയും മുഖത്തോടു മുഖം നോക്കി ഒന്ന് ചിരിച്ചുകൊണ്ട് രണ്ടാളും കട്ടിലിലേക്ക് ഇരുന്നു.

കാവിലെ പൂരത്തിന് എന്റെ പിറകീന്നു മാറില്ല, ഈ ഇരിക്കുന്ന കാമുകൻ ! മുത്തശ്ശി മുത്തശ്ശനെ നോക്കി ചിരിച്ചു. എന്നെ പിറകെ നടന്നു ശല്യം ചെയ്തു ഒടുക്കം ദേ ഇവിടം വരെത്തി.

കൊള്ളാം, അവരീ പ്രായത്തിലും മനസറിഞ്ഞു പ്രേമിക്കുന്നവർ ആയിരിക്കണം അല്ലാതെ ഇങ്ങനെ ഒരു മറുപടി വരില്ല ! ഞാനോർത്തു.

മുത്തശ്ശൻ എന്നെ നോക്കി ചോദിച്ചു – നിന്നെ കണ്ടാൽ അറിയാം മോനെ നീ എന്നെപോലെയാണ്, അസാധ്യമായി ഒരു കൊച്ചിനെ വല്ലാതെ പ്രേമിക്കുന്നു അല്ലെ ?

ചേച്ചി എന്റെ മുഖത്തെ ഭാവ വ്യത്യാസം നോക്കി ഇരിക്കുമ്പോ
ഞാനെന്തു പറയണമെന്നു അറിയാതെ കുഴങ്ങി.

ഒടുക്കം ഞാനൊന്നു അമർത്തി മൂളി.

കണ്ടില്ലേ ലക്ഷ്മി, അവന്റെ കള്ളച്ചിരി!

മോന്റെ പേരെന്താണ് ?

കിച്ചു! കൃഷ്ണകുമാർ.

മോൾടെയോ താരലക്ഷ്മി.

ആഹാ മോൾക്കും എന്റെ സുന്ദരികുട്ടിയുടെ പേരിന്റെ പാതിയാണല്ലോ !

അന്നേരം മുത്തശ്ശി കുടുകുടെ ചിരിച്ചു.

ഞാനും ചേച്ചിയും അവരുടെ പ്രേമകഥ കേട്ടിരുന്നു…..
ഒത്തിരി നേരം കഴിഞ്ഞപ്പോൾ ചേച്ചി ഉറക്കം വരുന്നു എന്ന് പറഞ്ഞു.

മുത്തശ്ശിയോടപ്പം മുകളിൽ കിടക്കണോ എന്ന് ചോദിച്ചപ്പോ ചേച്ചി കൃതിജ്ഞതയോടെ വേണ്ടാന്നു പറഞ്ഞു.

രാവിലെ അവർ വാക ചാർത്തും കാണാൻ നേരത്തെ എണീക്കുമെന്നു പറഞ്ഞു. വിളിക്കണോ ചോദിച്ചപ്പോൾ ചേച്ചി സ്നേഹപൂർവ്വം നിരസിച്ചു.

ഞാൻ മുറിയിലെ ലെതർ സോഫയിൽ കിടന്നപ്പോൾ, അവിടെ ഉണ്ടായിരുന്ന ഒരു സിംഗിൾ ബെഡ് ചേച്ചി കട്ടിലിന്റെ താഴെ തന്നെ ഇട്ടുകൊണ്ട് കിടന്നു.

ലൈറ്റ് ഓഫാക്കി.!

ഒരുമണിക്കൂർ ആയി എനിക്ക് ഉറക്കമേ വന്നില്ല. ചെറിയ ചൂടുണ്ട്, ഫാനിന്റെ കാറ്റ് ആണെങ്കിൽ സോഫയിലേക്ക് എത്തുന്നുണ്ടായിരുന്നില്ല. കൂടാതെ മുത്തശ്ശന്റെ വക ചെറിയ കൂർക്കം വലിയുമുണ്ട്. ഞാൻ പതിയെ എണീറ്റുകൊണ്ട് ചേച്ചി ഉറങ്ങിയോ എന്ന് നോക്കാൻ തീരുമാനിച്ചു. നിലത്തു സിംഗിൾ ബെഡിൽ പുതപ്പിന്റെ ഉള്ളിൽ കിടന്നുറങ്ങുന്ന ചേച്ചിയുടെ അടുത്തേക്ക് ഞാൻ കാലൊച്ച കേൾപ്പിക്കാതെ നടന്നു.

അവൾ ഉറങ്ങികാണും എന്ന് വിചാരിച്ചു. ഞാൻ പതിയെ അവളുടെ ബെഡിന്റെ അരികിൽ കിടന്നുകൊണ്ട് കറങ്ങുന്ന ഫാനിലേക്ക് നോക്കി.

കിച്ചൂ …പതിഞ്ഞ ശബ്ദത്തിൽ ചേച്ചിയുടെ വിളി.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

55 Comments

Add a Comment
  1. Bro കുറെ നാളായി ഇതിന്റെ ബാക്കി പാർട്ട്‌ നായി wait ചെയ്യുന്നു ഇതുപോലെ ഒരു story മനസ്സിൽ തട്ടിയിട്ടില്ല please write the second part bro ❤️❤️❤️❤️❤️

    എന്ന് പ്രതീക്ഷയോടെ ❤️

  2. Bro please write next part of താരചേച്ചി

    Please try bro

    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️….

    Please try bro

Leave a Reply

Your email address will not be published. Required fields are marked *